Chaturgrahi Yoga: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഈ രാശിക്കാരെ തേടിയെത്തും ബമ്പർ ജാക്ക്പോട്ട്

Chaturgrahi Yoga In Taurus: ജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും

Written by - Ajitha Kumari | Last Updated : May 28, 2024, 11:51 PM IST
  • ജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്
  • ഇതിലൂടെ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും
Chaturgrahi Yoga: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഈ രാശിക്കാരെ തേടിയെത്തും ബമ്പർ ജാക്ക്പോട്ട്

Chaturgrahi Yoga 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ രാശിമാറുകയും അതിലൂടെ ത്രിഗ്രഹി, ചതുർഗ്രഹി യോഗങ്ങൾ രൂപീകരിക്കുകയൂം ചെയ്യും.  അതിൻ്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ഉണ്ടാകും.  മെയ് 31 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇടവ രാശിയിൽ പ്രവേശിക്കും.  ഇവിടെ നേരത്തെ തന്നെ  സൂര്യനും ശുക്രനും വ്യാഴവുമുണ്ട്.   

Also Read: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!

ഇതിലൂടെ ഇടവത്തിൽ ചതുർഗ്രഹി യോഗം സൃഷ്‌ടിക്കും.  ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും. കൂടാതെ ഈ രാശിക്കാരുടെ സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...

ഇടവം (Taurus): ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൽ നൽകും. കാരണം ഇത് നിങ്ങളുടെ രാശിയുടെ ലഗ്ന ഗൃഹത്തിലാണ് രൂപപ്പെടുന്നത്.  അതിനാൽ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ആത്മവിശ്വാസവും വർദ്ധിക്കും.

ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് ചില വലിയ വിജയം ലഭിക്കും, കൂടാതെ ഈ കാലയളവിൽ നിങ്ങൾക്ക് നിരവധി മികച്ച അവസരങ്ങളും ലഭിക്കും, വിവാഹിതർക്ക് മനോഹരമായ ദാമ്പത്യജീവിതം ഉണ്ടാകും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നുചേരും.

Also Read: ബുധൻ മിഥുനത്തിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർ ജൂൺ മാസം പൊളിക്കും!

 

കർക്കടകം (Cancer):  ഈ രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. കാരണം ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ഈ യോഗം രൂപംകൊള്ളുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, ഈ കാലയളവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത, ജോലിസ്ഥലത്ത് വലിയ സ്ഥാനം ലഭിച്ചേക്കാം.

ബിസിനസ്സ് വിഭാഗത്തിൽപ്പെട്ടവർക്ക് ഈ സമയത്ത് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കാനും സാധ്യത, ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം ഗുണകരമാണ്.

മേടം (Aries): ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും.  കാരണം ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഗൃഹത്തിലാണ് ഈ യോഗമുണ്ടാകാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത ധനം ലഭിക്കും, സമൂഹത്തിൽ  ബഹുമാനം ലഭിക്കും, ഈ സമയത്ത് നിങ്ങൾക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, നിങ്ങളുടെ പദ്ധതികൾ വിജയിക്കും, സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകും. അതുവഴി സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, ഈ സമയത്ത് നിങ്ങളുടെ സംസാരം മെച്ചപ്പെടും അതുമൂലം ആളുകൾ ഇമ്പ്രസാകും.

(Disclaimer:ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News