Lucky Zodiac Sign: മണിക്കൂറുകൾക്കുള്ളിൽ രണ്ട് ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!

September Lucky Day: ജ്യോതിഷം അനുസരിച്ച് സെപ്റ്റംബർ 6 ന് രണ്ട് ശുഭകരമായ യോഗങ്ങൾ രൂപപ്പെടാൻ പോകുകയാണ്. ഈ ദിവസം രോഹിണി നക്ഷത്രത്തിന്റെയും ഹർഷയോഗവും യാദൃശ്ചികമായി സംഭവിക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ ദിവസം 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

Written by - Ajitha Kumari | Last Updated : Sep 5, 2023, 10:45 PM IST
  • മണിക്കൂറുകൾക്കുള്ളിൽ രണ്ട് ശുഭ യോഗങ്ങൾ
  • ജ്യോതിഷം അനുസരിച്ച് സെപ്റ്റംബർ 6 ന് രണ്ട് ശുഭകരമായ യോഗങ്ങൾ രൂപപ്പെടാൻ പോകുകയാണ്
  • ഈ ദിവസം 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും
Lucky Zodiac Sign: മണിക്കൂറുകൾക്കുള്ളിൽ രണ്ട് ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!

Lucky Zodiac Sign: ജ്യോതിഷം അനുസരിച്ച് സെപ്റ്റംബർ 6 ന് ചന്ദ്രൻ ഇടവത്തിൽ സഞ്ചരിക്കുന്നു. ചിലയിടങ്ങളിൽ നാളെ ജന്മാഷ്ടമി  ആഘോഷിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് നാളെ രോഹിണി നക്ഷത്രവും ഹർഷ യോഗവും ചേർന്ന് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ നാളത്തെ ദിവസത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്. ജ്യോതിഷ പ്രകാരം സെപ്റ്റംബർ 6 ആയ നാളെ ഈ 5 രാശിക്കാർക്ക് വളരെ പ്രത്യേകതയുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ, ഭാഗ്യം ഈ രാശിക്കാരെ അനുകൂലിക്കുകയും ജീവിതത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും മംഗളകരമായ യാദൃശ്ചികത ഉണ്ടാകുകയും ചെയ്യും. ഏത് രാശിക്കാർക്കാണ് ഈ പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...

Also Read: ചൊവ്വ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം, ഒക്ടോബർ 3 മുതൽ അടിപൊളി സമയം

മേടം (Aries): ജ്യോതിഷ പ്രകാരം സെപ്തംബർ 6 മേടം രാശിക്കാർക്ക് വളരെ അനുകൂലമായ ദിനമാണ്.  ഈ കാലയളവിൽ രോഹിണി നക്ഷത്രത്തിന്റെ ശുഭഫലം മൂലം ധൈര്യവും ശൗര്യവും വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ ലക്ഷ്യം കൈവരിക്കുന്നതിൽ വിജയം നേടും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ജോലിയുള്ളവർക്കും ബിസിനസ് ക്ലാസുകാർക്കും ഈ സമയത്ത് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. സെപ്തംബർ 6 ന് അതായത് നാളെ, നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾ മുഴുവൻ കുടുംബത്തിന്റെയും അന്തസ്സ് വർദ്ധിപ്പിക്കും ഒപ്പം സമൂഹത്തിൽ കീർത്തി വർധിപ്പിക്കും.

പരിഹാരം- ഭാഗ്യം വർധിപ്പിക്കാൻ നിങ്ങൾ ബുധനാഴ്ച ഗണപതിക്ക് പാലിൽ ഉണ്ടാക്കിയ ഭക്ഷണം സമർപ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.

ഇടവം (Taurus): ഈ രാശിക്കാർക്ക് നാളെ വളരെ രസകരമായ ദിവസമായിരിക്കും.  ശ്രീകൃഷ്ണ ജയന്തി യോഗത്തിന്റെ അനുകൂല ഫലത്തോടെ ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കുകയും ചെയ്യും. ആരാധനാലയങ്ങളിൽ പോകുന്നത് മനസ്സമാധാനം നൽകും. നിങ്ങളുടെ കുട്ടികളുടെ പ്രവൃത്തികളാൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കുകയും നിങ്ങളുടെ മനസ്സിന്റെ ഭാരം കുറയുകയും ചെയ്യും. ജോലി ചെയ്യുന്നവർക്ക് ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും അതിനാൽ ഭൗതിക സുഖങ്ങൾ വർദ്ധിക്കും.

പരിഹാരം- ബുധനാഴ്ച സാമ്പത്തിക പുരോഗതിക്കായി 7 കൗഡിയും ഒരു മുഷ്ടി പച്ച പയറും ഒരു പച്ച തുണിയിൽ കെട്ടി ക്ഷേത്രത്തിന്റെ പടികളിൽ വയ്ക്കുക.  

Also Read: Viral Video: പറക്കുന്ന മീനിനെ കണ്ടിട്ടുണ്ടോ? ഞെട്ടിക്കുന്ന വീഡിയോ വൈറൽ!

ചിങ്ങം (Leo):  സെപ്തംബർ 6 ആയ നാളെ ചിങ്ങം രാശിക്കാർക്ക് സുഖപ്രദമായിരിക്കും. ഈ രാശിക്കാർ ഹർഷ യോഗത്തിന്റെ ശുഭ ഫലത്താൽ ധനനേട്ടം ഉണ്ടാകും. മതപരമായ ജോലികൾ ചെയ്ത് മനസ്സ് സംതൃപ്തമാകും. സർക്കാർ ഉദ്യോഗസ്ഥന്റെ സഹായത്തോടെ നിയമപരമായ കാര്യങ്ങളിൽ ആശ്വാസം ലഭിക്കും. ഈ രാശിക്കാർക്ക് വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നല്ല ലാഭം ലഭിക്കുന്നതിനും സാധ്യത.  മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.

പരിഹാരം: ഏതെങ്കിലും പ്രത്യേക ആഗ്രഹം നിറവേറ്റുന്നതിന് ഏഴ് ബുധനാഴ്ചകളിൽ പയറുകൊണ്ടുള്ള ലഡ്ഡു ഗണപതിക്ക് സമർപ്പിക്കുക. ഇതിലൂടെ ജാതകത്തിൽ ബുധന്റെ സ്ഥാനം ബലപ്പെടും.

ധനു (Sagittarius): നാളത്തെ ദിനം ധനു രാശിക്കാർക്കും വളരെ അനുകൂലമാണ്.  ജയന്തി യോഗത്തിന്റെ ശുഭഫലം മൂലം ധനു രാശിക്കാർക്ക് നിക്ഷേപങ്ങളിൽ നല്ല ലാഭം ലഭിക്കും. ഈ സമയത്ത്, ഗണപതിയുടെ അനുഗ്രഹത്താൽ പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള നിങ്ങളുടെ പദ്ധതി വിജയിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഈ സമയത്ത് മികച്ച അവസരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കും. അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ കഴിയും. നിങ്ങൾ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നതെങ്കിൽ നാളെ നിങ്ങൾക്ക് ശുഭകരമായ ദിവസമായിരിക്കും. നല്ല ലാഭ സാധ്യതകൾ സൃഷ്ടിക്കും.

പരിഹാരം: നിങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗണപതിക്ക് കുങ്കുമം അർപ്പിക്കുക. ഒരു പച്ച തുണിയിൽ അഞ്ച് പിടി പച്ച നിറത്തിലുള്ള പയറെടുത്ത് കിഴിപോലെ കെട്ടിവയ്ക്കുക. ഇതിനുശേഷം ഗണേശ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട്  വെള്ളത്തിൽ ഒഴുക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News