Viral Video: പറക്കുന്ന മീനിനെ കണ്ടിട്ടുണ്ടോ? ഞെട്ടിക്കുന്ന വീഡിയോ വൈറൽ!

Flying Fish Video: അടുത്ത ദിവസങ്ങളിലായി അത്ഭുതകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.  ഈ വീഡിയോ കണ്ടാൽ നമുക്ക് നമ്മുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് സത്യം.

Written by - Ajitha Kumari | Last Updated : Sep 5, 2023, 08:50 PM IST
  • വീഡിയോയുടെ തുടക്കത്തിൽ ഒരു പറക്കുന്ന മത്സ്യത്തെ കാണാം.
  • കാണാൻ ഇത് ഒരു സാധാരണ മത്സ്യം പോലെയാണ് തോന്നുന്നത്
Viral Video: പറക്കുന്ന മീനിനെ കണ്ടിട്ടുണ്ടോ? ഞെട്ടിക്കുന്ന വീഡിയോ വൈറൽ!

Viral Video: പ്രകൃതിയുടെ സൗന്ദര്യം ശരിക്കും പറഞ്ഞാൽ ഭയങ്കര അത്ഭുതമാണ്, അത് എല്ലാവരേയും ആകർഷിക്കുകായും ചെയ്യും. ചില സമയം പ്രകൃതിയിൽ നമ്മൾ കാണുന്ന അത്ഭുതം പലപ്പോഴും നമുക്ക് കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്.  അത്തരത്തിൽ നിരവധി മനോഹരമായ കാര്യങ്ങൾ പ്രകൃതിയുടെ മടിത്തട്ടിൽ ഒളിഞ്ഞിരിപ്പുണ്ട്. എപ്പോഴൊക്കെയാണോ പ്രകൃതിയുടെ ആ സൗന്ദര്യം പുറത്തുവരുന്നത് അപ്പോഴെല്ലാം നിരവധി ചോദ്യങ്ങളും ഉയരാറുണ്ട്.  ഈ ചോദ്യങ്ങളിലൂടെ നിരവധി രഹസ്യങ്ങളും വെളിപ്പെടും എന്നാണ് പറയുന്നത്.

Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ

അടുത്ത ദിവസങ്ങളിലായി അത്തരമൊരു അത്ഭുതകരമായ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.  ഈ വീഡിയോ കണ്ടാൽ നമുക്ക് നമ്മുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് സത്യം. വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ഒരു പറക്കുന്ന മത്സ്യത്തെയാണ്.  കടലിന്റെ നടുവിലുടെ സഞ്ചരിക്കുന്ന ഒരു കപ്പലിന്റെ സൈഡിലൂടെ ഒരു മത്സ്യം കൊടുങ്കാറ്റിന്റെ വേഗതയിൽ പറക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്.  

Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ശരിക്കും പറഞ്ഞാൽ ഈ മത്സ്യം കാഴ്ചയിൽ വളരെ വലുതല്ല.   എങ്കിലും അതിന്റെ വേഗത ജെറ്റിനെപ്പോലും തോൽപ്പിക്കുന്ന തരത്തിലാണ്.  കാഴ്ചയിൽ ഇതൊരു സാധാരണ മത്സ്യത്തെപ്പോലെയാണ് തോന്നുന്നത്. വീഡിയോ കാണാം...

 

ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ 'Butengibiden' എന്ന് പേരിട്ടിരിക്കുന്ന അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്. രണ്ടു ദിവസത്തിന് മുന്നേ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതുവരെ 7.9 M വ്യൂസും 71.5k ലൈക്‌സും  ലഭിച്ചിട്ടുണ്ട് ഒപ്പം നിരവധി കമന്റുകളും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News