Pathanamthitta : ശബരിമല കീഴ്ശാന്തിയെയും പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് മേൽശാന്തിമാരെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഉഷ പൂജയ്ക്ക് ശേഷം ശബരിമല (Sabarimala) സോപാനത്തിന് മുന്നിൽ വെച്ചാണ് ശബരിമല കീഴ്ശാന്തി നറുക്കെടുപ്പ് ചടങ്ങുകൾ നടന്നത്.
അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 6 ശാന്തിമാരുടെ പേരുകൾ എഴുതിയ കടലാസുകൾ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ നിക്ഷേപിച്ച ശേഷം പാത്രങ്ങൾ മേൽശാന്തി വി.കെ.ജയരാജ്, പൂജിച്ചതിന് ശേഷം നറുക്കെടുകയായിരുന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ രണ്ടാമത്തെ നറുക്കിലൂടെയാണ് എസ്.ഗിരീഷ് കുമാർ ശബരിമല കീഴ്ശാന്തിയായ തെരഞ്ഞെടുക്കപ്പെട്ടത്. കരുനാഗപ്പള്ളി ഗ്രൂപ്പിലെ തേവലക്കര ദേവസ്വത്തിലെ ശാന്തിക്കാരനാണ് എസ്.ഗിരീഷ് കുമാർ.
ALSO READ ; Sabarimala Temple : ശബരിമലയിൽ നിറപുത്തരി പൂജ നടന്നു, ചിങ്ങമാസ പൂജയ്ക്കായി നാളെ പുലർച്ചെ നട തുറക്കും
തിരുവനന്തപുരം അരുമാനൂർ സ്വദേശിയായ ആദിൽ. എസ്.പി എന്ന ബാലനാണ് കീഴ്ശാന്തിയെ നറുക്കെടുത്തത്. എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിജിലൻസ് ഓഫീസർ, അയ്യപ്പഭക്തൻമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
എസ്. ഗിരീഷ് കുമാര്‍ ശബരിമലയിലെ പുതിയ കീഴ്ശാന്തി, പമ്പക്ഷേത്രത്തിലും പുതിയ ശാന്തി നറുക്കെടുപ്പ് നടന്നു.#Sabarimala #LordAyyappa #Kerala pic.twitter.com/76uFHBo7ZF
— Zee Hindustan Malayalam (@ZHMalayalam) August 19, 2021
പമ്പാ ക്ഷേത്രത്തിലെ ഉഷ പൂജകൾക്ക് ശേഷമായിരുന്നു പമ്പയിലെ നറുക്കെടുപ്പ് നടപടികൾ. ശ്രീകുമാർ പി.കെ കുറുങ്ങഴക്കാവ് ദേവസ്വം ആറൻമുള, എസ്.എസ്. നാരായണൻ പോറ്റി അണിയൂർ ദേവസ്വം ഉള്ളൂർ എന്നിവരാണ് പമ്പാ മേൽശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്..
കോട്ടയം സ്വദേശികളായ ശ്രീപാർവണ, സ്വാതി കീർത്തി എന്നിവരാണ് പമ്പയിൽ മേൽശാന്തിമാരെ നറുക്കെടുത്തത്. 5 പേരാണ് മേൽശാന്തി ലിസ്റ്റിൽ ഉണ്ടായിരുന്നത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിജിലൻസ് ഓഫീസർ എന്നിവർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
ALSO READ : sabarimala chief priest:ശബരിമല മേൽശാന്തിയുടെ നിയമന നടപടികൾ സ്റ്റേ ചെയ്യണം,ഹൈക്കോടതിയിൽ ഹർജി
ഓണം നാളുകളില്‍ കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും. ആഗസ്റ്റ് 23 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. ആഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന 8 ദിവസങ്ങളില്‍ പ്രതിദിനം 15,000 എന്നകണക്കിന്,ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ശേഷം കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...