Sabarimala Update: മണ്ഡല-മകരവിളക്ക് കാലത്തിന് തുടക്കംകുറച്ച് ശബരിമല നട തുറന്നു

ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകർന്നതിന് ശേശം പതിനെട്ടാം പടി കയറി അയ്യപ്പനെ കണ്ടു തൊഴാൻ തീർഥാടകർക്ക് അനുമതി ലഭിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 06:20 PM IST
  • വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്
  • മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും നടന്നു
  • വിരിവയ്ക്കാനുള്ള സൗകര്യം സന്നിധാനത്ത് ഇത്തവണ ലഭ്യമാകും
Sabarimala Update: മണ്ഡല-മകരവിളക്ക് കാലത്തിന് തുടക്കംകുറച്ച് ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കംകുറച്ച് ശബരിമല ക്ഷേത്രനട തുറന്നു. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.  ശബരിമല, മാളികപ്പുറം പുറപ്പെടാ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും ഇന്ന് നടന്നു.

പൊതുവെ തെളിഞ്ഞ അന്തരീക്ഷത്തിൽ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകരുന്നതോടെ പതിനെട്ടാം പടി കയറി അയ്യനെ കണ്ടു തൊഴാൻ തീർഥാടകർക്ക് അനുമതി ലഭിച്ചു. ശബരിമല, മാളികപ്പുറം പുതിയ പുറപ്പെടാ  മേല്‍ശാന്തിമാരുടെ അഭിഷേക അവരോധിക്കല്‍ ചടങ്ങുകളും നടന്നു.

ALSO READ: ശബരിമല തീര്‍ത്ഥാടനത്തിനായി നാളെ നട തുറക്കും; ബുക്ക് ചെയ്യാത്തവര്‍ക്ക് പ്രവേശനം ഇല്ല

നടതുറക്കുന്ന സമയം ദേവസ്വം ബോർഡ് പ്രസിഡൻ്റ് അസ്വ.കെ അനന്തഗോപൻ ഉൾപ്പെടെയുള്ളവർ സന്നിധാനത്ത്  ഉണ്ടായിരുന്നു. വലിയ നടപ്പന്തൽ നിറഞ്ഞ് തീർഥാടകർ മണിക്കൂറുകൾ കാത്തുനിന്നാണ് ദർശനം നടത്തുന്നത്. വിരിവയ്ക്കാനുള്ള സൗകര്യം സന്നിധാനത്ത് ഇത്തവണ ലഭ്യമാകുന്നതിനാൽ ഇന്നെത്തിയ തീർഥാടകരിലേറെയും നാളെ വൃശ്ചിക പുലരിയിൽ അയ്യനെ കണ്ട് തൊഴുതായിരിക്കും മലയിറങ്ങുക.

നീലിമല പാതയില്‍ കരിങ്കല്ല് പാകുന്ന ജോലികള്‍ ഇന്നലെയോടെ പൂർത്തിയായതിനാൽ അയ്യപ്പൻമാർക്ക്  മലകയറാൻ പാത സഹായകമായിട്ടുണ്ട്. ഇതുവഴി ഓഫ് റോഡ് ആംമ്പുലൻസിനും കടന്നുപോകാനാക്കും. തീർഥാകർക്ക് പമ്പാ സ്നാനവും അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 27  ന് മണ്ഡല കാലം പൂർത്തിയായി നടയടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News