Sakat Chauth 2024: സങ്കഷ്ടി ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാനെ ആരാധിക്കാം; തിയതിയും സമയവും മുഹൂർത്തവും അറിയാം

Sakat Chauth Date: മാഗ മാസത്തിലെ കൃഷ്ണപക്ഷത്തിൻ്റെ നാലാം ദിവസമാണ് സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 11:55 AM IST
  • അനുഗ്രഹങ്ങളും സമൃദ്ധിയും ലഭിക്കുന്ന ദിവസമെന്ന നിലയിൽ ഹൈന്ദവ സംസ്കാരത്തിൽ സങ്കഷ്ടി ചതുർത്ഥിക്ക് വലിയ പ്രാധാന്യം ഉണ്ട്
  • ഗണപതിയെ ആരാധിക്കുന്ന ഈ ഉത്സവം ഭക്തിയോടെ ആചരിക്കുന്നവർക്ക് ദൈവിക അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
Sakat Chauth 2024: സങ്കഷ്ടി ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാനെ ആരാധിക്കാം; തിയതിയും സമയവും മുഹൂർത്തവും അറിയാം

സങ്കഷ്ടി ചതുർത്ഥി ഹൈന്ദവ ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ്. മാഗ മാസത്തിലെ കൃഷ്ണപക്ഷത്തിൻ്റെ നാലാം ദിവസമാണ് സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നത്. 2024-ൽ സങ്കഷ്ടി ചതുർത്ഥി എന്ന്? ആചാരങ്ങൾ, പ്രാധാന്യം എന്നിവ അറിയാം.

സങ്കഷ്ടി ചതുർത്ഥി 2024: തിയതിയും സമയവും

സങ്കഷ്ടി ചതുർത്ഥി തിയതി: ജനുവരി 29, 2024
ചതുർത്ഥി തിഥി ആരംഭിക്കുന്നത്: 2024 ജനുവരി 29-ന് രാവിലെ 06:10ന്
ചതുർത്ഥി തിഥി അവസാനിക്കുന്നത്: 2024 ജനുവരി 30-ന് വൈകിട്ട് 08:54ന്

സങ്കഷ്ടി ചതുർത്ഥി 2024: പ്രാധാന്യം

അനുഗ്രഹങ്ങളും സമൃദ്ധിയും ലഭിക്കുന്ന ദിവസമെന്ന നിലയിൽ ഹൈന്ദവ സംസ്കാരത്തിൽ സങ്കഷ്ടി ചതുർത്ഥിക്ക് വലിയ പ്രാധാന്യം ഉണ്ട്. ഗണപതിയെ ആരാധിക്കുന്ന ഈ ഉത്സവം ഭക്തിയോടെ ആചരിക്കുന്നവർക്ക് ദൈവിക അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ALSO READ: ഇടവം രാശിക്കാർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

സ്ത്രീകൾ അവരുടെ കുടുംബങ്ങളുടെ, പ്രത്യേകിച്ച് അവരുടെ കുട്ടികളുടെ ക്ഷേമത്തിനും ദീർഘായുസ്സിനും വേണ്ടി ഈ ദിവസം ഉപവാസം അനുഷ്ഠിച്ച് പ്രാർഥിക്കുന്നു. ഉപവാസം അനുഷ്ഠിക്കുന്നത് കുടുംബത്തിന് സംരക്ഷണവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

സങ്കഷ്ടി ചതുർത്ഥി 2024: ആചാരങ്ങൾ

സങ്കഷ്ടി ചതുർത്ഥി ദിനത്തിൽ ഭക്തർ അതിരാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തി ഭക്തിയോടെ സങ്കഷ്ടി വ്രതം ആരംഭിക്കുന്നു. ഗണപതിയുടെ വിഗ്രഹം ഒരുക്കി പുതിയ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ച് പീഠത്തിൽ വയ്ക്കുന്നു. ഗണപതി ഭഗവാന് പൂക്കളും പഴങ്ങളും മധുരപലഹാരങ്ങളും സമർപ്പിച്ച് ഭക്തർ നന്ദിയും ഭക്തിയും പ്രകടിപ്പിക്കുന്നു. തുടർന്ന് ആരതി നടത്തുന്നു. പൂജാവിധികളും വഴിപാടുകളും പൂർത്തിയാക്കിയ ശേഷം, ഭക്തർ പ്രസാദമായി ലഡു സമർപ്പിക്കുന്നു. ഇത് വ്രതാനുഷ്ഠാനത്തിൻ്റെ പൂർത്തീകരണത്തെയും വ്രതം മുറിക്കാനുള്ള സമയത്തെയും അടയാളപ്പെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News