Sankashti Chaturthi 2024: ​ഗണപതി ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കാൻ സങ്കഷ്ടി ചുതർത്ഥി ദിനത്തിൽ പൂജാവിധികൾ നടത്തേണ്ടതിങ്ങനെ

Sankashti Chaturthi Fasting: ഹിന്ദു മാസമായ മാഗിലെ കൃഷ്ണപക്ഷത്തിൻ്റെ നാലാം ദിവസമാണ് സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 09:42 AM IST
  • ഈ വർഷം, 2024 ഫെബ്രുവരി 28 ബുധനാഴ്ച സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കും
  • ഫെബ്രുവരി 28-ന് പുലർച്ചെ 1:53 മുതൽ ഫെബ്രുവരി 29-ന് പുലർച്ചെ 4:19 വരെയാണ് 2024 ഫെബ്രുവരിയിലെ സങ്കഷ്ടി ചതുർത്ഥിയുടെ സമയം
Sankashti Chaturthi 2024: ​ഗണപതി ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കാൻ സങ്കഷ്ടി ചുതർത്ഥി ദിനത്തിൽ പൂജാവിധികൾ നടത്തേണ്ടതിങ്ങനെ

സങ്കഷ്ടി ചതുർത്ഥി 2024: സങ്കഷ്ടി ചതുർത്ഥി രാജ്യത്തുടനീളം വളരെ പ്രൗഢിയോടെയും ആഡംബരത്തോടെയും ആഘോഷിക്കുന്നു. ​ഗണപതി ഭ​​ഗവാനെ ആരാധിക്കുന്നതിനായാണ് സങ്കഷ്ടി ചതുർത്ഥി ആചരിക്കുന്നത്. ഭഗവാൻ തൻ്റെ ഭക്തർക്ക് സമ്പത്തും സമൃദ്ധിയും വിജയവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

സങ്കഷ്ടി ദിനത്തിൽ ഭക്തർ ഉപവസിക്കുകയും ഭക്തിയോടും സമർപ്പണത്തോടും കൂടി ഗണപതിയോട് പ്രാർത്ഥിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. സങ്കഷ്ടി ചതുർത്ഥി ശകത് ചൗത്ത് അല്ലെങ്കിൽ സങ്കടഹര ചതുർത്ഥി എന്നും അറിയപ്പെടുന്നു. ഹിന്ദു മാസമായ മാഗിലെ കൃഷ്ണപക്ഷത്തിൻ്റെ നാലാം ദിവസമാണ് സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നത്.

ALSO READ: ഇന്നത്തെ ദിവസം ഏത് രാശിക്കാർക്കാണ് ഭാ​ഗ്യം? ശ്രദ്ധിക്കേണ്ട രാശിക്കാർ ഏതെല്ലാം? ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

ഈ വർഷം, 2024 ഫെബ്രുവരി 28 ബുധനാഴ്ച സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കും. ഫെബ്രുവരി 28-ന് പുലർച്ചെ 1:53 മുതൽ ഫെബ്രുവരി 29-ന് പുലർച്ചെ 4:19 വരെയാണ് 2024 ഫെബ്രുവരിയിലെ സങ്കഷ്ടി ചതുർത്ഥിയുടെ സമയം. ഈ ദിവസം ഭക്തർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഗണപതി ഭഗവാൻ്റെ അനുഗ്രഹം തേടുന്നു.

ഗർഭധാരണത്തിലും പ്രസവത്തിലും പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾ ഈ ദിവസം വ്രതമനുഷ്ഠിക്കുന്നത് നല്ലതാണ്. ഉപവാസം അനുഷ്ഠിച്ച് പ്രാർത്ഥിക്കുന്നതിലൂടെ അനു​ഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. സങ്കഷ്ടി ദിനത്തിൽ അതിരാവിലെ ഉണർന്ന് കുളിച്ച് ദേഹ ശുദ്ധി വരുത്തി പൂജാ കർമ്മങ്ങൾ ആരംഭിക്കണമെന്നാണ് ആചാരം.

ALSO READ: ഈ നാല് രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

​ഗണേശ വി​ഗ്രഹം ഒരുക്കി പൂക്കളും പൂജാവസ്തുക്കളും ഉപയോ​ഗിച്ച് അലങ്കരിച്ച് പൂജാ കർമ്മങ്ങൾ ചെയ്യുന്നു. തുടർന്ന്, ​ഗണപതി ഭ​ഗവാന് പ്രസാദം നിവേദിച്ച് ആരതിയോടെ പൂജാ കർമ്മങ്ങൾ അവസാനിപ്പിക്കുന്നു. ഗണേശ അഷ്ടോത്രം, സങ്കഷ്ടനാശന സ്തോത്രം, വക്രതുണ്ഡ മഹാകായ എന്നിവ ഈ ദിവസം പാരായണം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News