Satrun Retrograte : ശനിയുടെ വക്രഗതി: ഈ 2 രാശിക്കാർക്ക് ഇനി ദുരിതക്കാലം

Shani Retrograde : ശനി മകരരാശിയിലേക്ക് കടക്കുന്നതോടെ മിഥുനം, തുലാം  രാശിക്കാരുടെ കഷ്ടക്കാലം ആരംഭിക്കും  

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 07:39 PM IST
  • ശനി ഇപ്പോൾ വക്രഗതിയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. കൂടാതെ ജൂലൈ 12 മുതൽ ശനി വീണ്ടും രാശി മാറ്റത്തിനും ഒരുങ്ങുകയാണ് .
  • ജൂലൈ 12 ന് ശനി മകര രാശിയിയിലേക്ക് മാറും. ഇതോട് കൂടി 2 രാശിക്കാരുടെ ജീവിതത്തിൽ ദുരിതക്കാലവും ആരംഭിക്കും.
  • ശനി മകരരാശിയിലേക്ക് കടക്കുന്നതോടെ മിഥുനം, തുലാം രാശിക്കാരുടെ കഷ്ടക്കാലം ആരംഭിക്കും
  • .അതെ സമയം കർക്കിടകം, വൃശ്ചികം രാശിക്കാരുടെ കഷ്ടപ്പാടുകൾ അവസാനിക്കുകയും ചെയ്യും.

ഗ്രഹങ്ങളുടെ സ്ഥാനത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരും. ശനി ഇപ്പോൾ വക്രഗതിയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. കൂടാതെ ജൂലൈ 12 മുതൽ ശനി വീണ്ടും രാശി മാറ്റത്തിനും ഒരുങ്ങുകയാണ് . ജൂലൈ 12 ന് ശനി മകര രാശിയിയിലേക്ക് മാറും. ഇതോട് കൂടി 2 രാശിക്കാരുടെ ജീവിതത്തിൽ ദുരിതക്കാലവും ആരംഭിക്കും.

ശനി മകരരാശിയിലേക്ക് കടക്കുന്നതോടെ മിഥുനം, തുലാം  രാശിക്കാരുടെ കഷ്ടക്കാലം ആരംഭിക്കും.അതെ സമയം കർക്കിടകം, വൃശ്ചികം രാശിക്കാരുടെ കഷ്ടപ്പാടുകൾ അവസാനിക്കുകയും ചെയ്യും. എന്നാൽ അടുത്ത വര്ഷം ജനുവരി 17ന് ശനി വീണ്ടും രാശി മാറ്റം നടത്തും ഇതോട് കൂടി ശനിദോഷം വീണ്ടും കർക്കിടകം, വൃശ്ചികം രാശികളിൽ വന്ന് ഭവിക്കും.

ALSO READ: Planetary Shifts : ബുധന്റെയും ശനിയുടെയും രാശിമാറ്റം; ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം

2023 ജനുവരി 17 മുതൽ 2025 മാർച്ച് 29 വരെ  കർക്കിടകം, വൃശ്ചികം രാശിക്കാർക്ക് ദുരിതസമയം ആയിരിക്കും. അതിന് ശേഷം അവരുടെ ഭാഗ്യകാലം തുടങ്ങുകയും ചെയ്യും. ജോതിഷിമാരുടെ അഭിപ്രായം അനുസരിച്ച് 2022 ശനിക്ക് ഏറെ പ്രാധാന്യമുള്ള വർഷമാണ്. ഈ വർഷത്തിൽ മാത്രം ശനി ഗൃഹത്തിന് നിരവധി സ്ഥാനമാറ്റങ്ങൾ ഉണ്ടാകും. 

ശനിദശയുടെ ദോഷങ്ങൾ

ശനിദശ ബാധിച്ചാൽ നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് നഷ്ടമാകും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലിക്കരിക്കാൻ കഴിയാതെ വരും. എന്നാൽ ഏറെ നാളത്തെ പരീക്ഷണങ്ങൾക്ക് ഒടുവിൽ ഇവയെല്ലാം നിങ്ങളുടെ കൈകളിലേക്ക് തന്നെ എത്തിപ്പെടുകയും ചെയ്യും. ശനി ബാധിച്ചവർ വസ്ത്രത്തിലും, ഭക്ഷണത്തിലും എല്ലാം മിതത്വം പാലിക്കാൻ ശ്രമിക്കണം. ഇത് ശനി ദേവനെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ കഷ്ടപ്പാടുകൾ കുറയ്ക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News