Shani Transit: ശനി ദേവന്റെ അനു​ഗ്രഹത്താൽ ഈ രാശിക്കാരുടെ ജീവിതം മാറിമറയും

Shani Transit 2023:  30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 03:12 PM IST
  • 2023 നവംബർ 4 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.
  • ശനി ഭഗവാൻ അവർക്ക് ശക്തമായ ഫലങ്ങൾ നൽകും.
Shani Transit: ശനി ദേവന്റെ അനു​ഗ്രഹത്താൽ ഈ രാശിക്കാരുടെ ജീവിതം മാറിമറയും

ഓരോ ഗ്രഹവും ഒരു പ്രത്യേക സമയത്ത് അതിന്റെ രാശി, സംക്രമണം, ചലനം, ഉദയം, ക്രമീകരണം എന്നിവ മാറ്റുന്നു. ഈ മാറ്റങ്ങൾക്കനുസരിച്ച് അവയുടെ ശക്തിയും മാറുന്നു. ഗ്രഹങ്ങളുടെ ബലം ചിലപ്പോൾ ദുർബലമാവുകയും ചിലപ്പോൾ ബലപ്പെടുകയും ചെയ്യുന്നു. 

ശനിദേവൻ

ജ്യോതിഷത്തിൽ ഏറ്റവും സ്വാധീനമുള്ള ഗ്രഹമായാണ് ശനിയെ കണക്കാക്കപ്പെടുന്നത്. 30 വർഷത്തിനു ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിക്കുന്നു. ഈ സമയത്ത് ശനി വക്രത്തിലാണ്. 2023 നവംബർ 4 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ഉദിക്കുന്ന ശനിയുടെ സ്വാധീനം 12 രാശികളിലും പ്രതിഫലിക്കും എന്നാണ് പറയുന്നത്. എന്നിരുന്നാലും, 4 രാശിചിഹ്നങ്ങൾ അതിൽ നിന്ന് വലിയ നേട്ടങ്ങൾ ആസ്വദിക്കും. അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ശനി ഭഗവാൻ അവർക്ക് ശക്തമായ ഫലങ്ങൾ നൽകും. ശനിയുടെ സ്വാദീനം കാരണം ഭാ​ഗ്യം വരാൻ പോകുന്ന രാശിക്കാർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി

ശനി സംക്രമണം മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ജോലിക്കായി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയം കൈവരിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും, പല ബുദ്ധിമുട്ടുകൾക്കും ആശ്വാസം ലഭിക്കും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. വസ്തുവും വാഹനവും വാങ്ങാനുള്ള ആഗ്രഹം ഉണ്ടാകും.

ALSO READ: 5 ​ഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റം; സെപ്റ്റംബർ ഈ രാശിക്കാർക്ക് ഭാ​ഗ്യം

ഇടവം രാശി

ഇടവം രാശിക്കാരുടെ അധിപൻ ശുക്രനാണ്. ശനിയും ശുക്രനും സൗഹൃദ ഗ്രഹങ്ങളാണ്. ഇക്കാരണത്താൽ, ശനി എപ്പോഴും ഇടവം രാശിക്കാരോട് 
ദയ കാണിക്കുന്നു. ഈ സമയം നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും. ശനിദേവന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്ന് പണം ലഭിക്കും. തടസ്സപ്പെട്ടിരുന്ന നിങ്ങളുടെ ജോലി പൂർത്തീകരിക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. നിങ്ങളുടെ ഭാഗ്യം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും.

മിഥുനം

ശനി മിഥുന രാശിക്കാർക്ക് ഗുണം നൽകും. മിഥുന രാശിക്കാരുടെ ഭാഗ്യം ശനി പ്രകാശിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. 

തുലാം

തുലാം രാശിക്കാർക്ക് ശനിയുടെ ലഗ്നം അനുകൂലമായിരിക്കും. ശനി നിങ്ങൾക്ക് സുഖസൗകര്യങ്ങൾ നൽകും. വസ്തു, വാഹനം വാങ്ങുക എന്നിവ ഈ സമയത്ത് ഉണ്ടാകാൻ സാധ്യത കാണുന്നു.  അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്ന് പെട്ടെന്ന് പണമുണ്ടാകാൻ കാരണമാകുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. സമൂഹത്തിൽ ബഹുമാനവും അന്തസ്സും വർധിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News