Shani Gochar 2024: 30 വർഷത്തിന് ശേഷം ശശ് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Shash Mahapurush Rajayoga: കർമ്മ ഫലം തരുന്ന ഗ്രഹം എന്നറിയപ്പെടുന്ന ശനി മൂലത്രികോണ രാശിയായ കുംഭത്തിൽ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്

Written by - Ajitha Kumari | Last Updated : Apr 22, 2024, 12:03 PM IST
  • ശനി ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറാറുണ്ട്
  • ഇതിന്റെ ഫലം 12 രാശിക്കാരിലും ഏതെങ്കിലുമൊക്കെ രീതിയിൽ ബാധിക്കും
  • ജ്യോതിഷപ്രകാരം വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി
Shani Gochar 2024: 30 വർഷത്തിന് ശേഷം ശശ് മഹാപുരുഷ  രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Shani Gochar 2024: ശനി ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറാറുണ്ട്. ഇതിന്റെ ഫലം 12 രാശിക്കാരിലും ഏതെങ്കിലുമൊക്കെ രീതിയിൽ ബാധിക്കും. ജ്യോതിഷപ്രകാരം വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ ശനിക്ക് രണ്ടര വർഷത്തെ സമയമെടുക്കും. 

Also Read: 12 വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി യോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

 

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു രാശിയിൽ നിന്നും നീങ്ങി തിരിച്ച് ആ രാശിയിലെത്താൻ ശനിക്ക് ഏതാണ്ട് 30 വർഷത്തെ സമയമെടുക്കും. നിലവിൽ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ്. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. ഈ അപൂർവ്വ രാജയോഗത്തെ പഞ്ചമഹാപുരുഷ രാജയോഗങ്ങളായിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്.

ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.  ജ്യോതിഷപ്രകാരം ശനി എപ്പോഴാണോ സ്വന്തം രാശിയായ കുംഭത്തിൽ ഇരിക്കുന്നുവോ അല്ലെങ്കിൽ തന്റെ ഉച്ച രാശിയായ തുലാത്തിൽ കേന്ദ്ര ഭാവത്തിൽ  സ്ഥിതി ചെയ്യുന്നുവോ അപ്പോഴാണ് ഈ രാജയോഗം ഉണ്ടാകുന്നത്. ശനി നിലവിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ എല്ലാ രാശിക്കാരിലും ഇതിന്റെ ഫലം ലഭിക്കും.  എങ്കിലും തിളങ്ങുന്ന ആ രാശികളെ കുറിച്ച് അറിയാം...

Also Read: ഈ 5 രാശിക്കാർക്ക് ഇന്ന് ശിവ കൃപയാൽ വരുമാനം വർദ്ധിക്കും ഒപ്പം ധനമഴയും!

 

കുംഭം (Aquarius): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാരിൽ എല്ലാ മേഖലയിലും വിജയവും ഒപ്പം ധനലാഭവും ഉണ്ടാകും. 2025 വരെ ശനി രാശി മാറുന്നതുവരെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. കോടതി കാര്യങ്ങളിൽ വിജയം, ആരോഗ്യം നന്നായിരിക്കും, ടെൻഷൻ ഫ്രീ ആകും, ബിസിനസിൽ ലാഭം, അനാവശ്യ ചിലവിൽ നിന്നും മുക്തി, ജോലിയിലെ പ്രശ്നങ്ങൾ മാറും, വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് ഈ സമയം വൻ നേട്ടങ്ങൾ, പ്രണയ വിവാഹ ജീവിതം സന്തോഷകരമായിരിക്കും.

വൃശ്ചികം (scorpio): ഈ രാശിക്കാരിലും രാജയോഗം വളരെയധികം പോസിറ്റിവിറ്റി ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും, കോടതി കാര്യങ്ങളിൽ വിജയം എന്നിവയുണ്ടാകും.  ഈ രാശിയുടെ നാലാം ഭാവത്തിലാണ് ശനി കുടികൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് അപ്രതീക്ഷിത സമ്പത്തും ലാഭവും ലഭിക്കും, ഈ സമയം നിക്ഷേപത്തിനും നല്ലതാണ്, ജോലി തേടുന്നവർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും, പ്രമോഷനും സാധ്യതയുണ്ട്.

Also Read: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനങ്ങളും!

 

മകരം (Capricorn): ഈ രാശിക്കാർക്ക് ഏഴര ശനിയുടെ അവസാന ഭാഗം നടക്കുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് വിശേഷ ലാഭമുണ്ടാകും, വ്യാഴത്തിന്റെ നക്ഷത്രത്തിൽ ഇരിക്കുന്നതുകൊണ്ട് ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, ഈ രാജയോഗത്തിലൂടെ വളരെക്കാലമായി അനുഭവിച്ചിരുന്ന അസുഖം മാറിക്കിട്ടും, കോടതി കാര്യങ്ങളിൽ നിന്നും മോചനമുണ്ടാകും, ശനിയുടെ കൃപയാൽ നെഗറ്റിവ് എനർജി മാറും, വാഹനം, സമ്പത്ത്, ഭൂമി, ഫ്ലാറ്റ് എന്നിവ വാങ്ങാനുള്ള യോഗമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News