Gajalakshmi Rajayoga: 12 വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി യോഗം, ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Written ByAjitha Kumari
Published: Apr 22, 2024, 10:46 AM IST|Updated: Apr 22, 2024, 10:46 AM IST

Shukra Guru Yuti: ശുക്ര വ്യാഴ സംയോഗത്താൽ ഗജലക്ഷ്മി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

 

Gajalakshmi Rajayoga: ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും സമയസമയത്ത് രാശി മാറാറുണ്ട്. ഇതിലൂടെ പല തരത്തിലുള്ള സ്പെഷ്യൽ യോഗങ്ങളും രാജയോഗവുമൊക്കെ രൂപപ്പെടാറുമുണ്ട്

Gajalakshmi Rajayoga 20241/7

ശുക്ര വ്യാഴ സംയോഗത്താൽ ഗജലക്ഷ്മി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

 

Budh Shukra Yuti In May2/7

ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും സമയസമയത്ത് രാശി മാറാറുണ്ട്. ഇതിലൂടെ പല തരത്തിലുള്ള സ്പെഷ്യൽ യോഗങ്ങളും രാജയോഗവുമൊക്കെ രൂപപ്പെടാറുമുണ്ട്. അതിന്റെ ഫലം മനുഷ്യ ജീവിതത്തിൽ പ്രതിഫലിക്കാറുമുണ്ട്

Gajalakshmi Yoga Impact3/7

മെയ് 1 ന് ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും. അതുപോലെ മെയ് 19 ന് ശുക്രൻ ഇടവ രാശിയിൽ പ്രവേശിക്കും. ഇത്തരത്തിൽ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും.

Shukra Guru Yuti Impact4/7

ഇതിലൂടെ ചില രാശിക്കാർക്ക് ധനവും സമ്പത്തും ലഭിക്കും. ഒപ്പം ഇവർക്ക് രാഷ്ട്രീയത്തിലും നേട്ടമുണ്ടാകും. ജോലിയിൽ പ്രമോഷന് സാധ്യതയുമുണ്ട്.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

 

safgittarius5/7

ധനു

ധനു (safgittarius): ധനു രാശിക്കാർക്ക് ഗജലക്ഷ്മി രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം വ്യാപാരികൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഒപ്പം പുതിയ ബിസിനസ് ഡീൽ ലഭിക്കും. ബിസിനസിലെ ബുദ്ധിമുട്ടുകൾ മാറിക്കിട്ടും. ഈ സമയം നിങ്ങൾ നല്ലൊരു നിക്ഷേപം നടത്തും

Libra6/7

തുലാം

തുലാം (Libra): തുലാം രാശിക്കാർക്ക് ഗജലക്ഷ്മി രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. അതുകൊണ്ടുതന്നെ ഈ സമയത്ത് മത്സര പരീക്ഷകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും. സർക്കാർ ജോലി കിട്ടാനും സാധ്യതയുണ്ട്. കുടുംബക്കാരുമായി നല്ല ബന്ധം തുടരും

Leo7/7

ചിങ്ങം

ചിങ്ങം (Leo): ഈ രാശിക്കാർക്കും ഗജലക്ഷ്മി രാജയോഗം വലിയ നേട്ടങ്ങൾ നൽകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഈ യോഗത്തിലൂടെ അത് ലഭിക്കും. ഇവർക്ക് വലിയ കമ്പനിയിൽ നിന്നും ഒരു ജോലി ഓഫർ ലഭിച്ചേക്കാം, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം, ഒപ്പം സമൂഹത്തിൽ പദവിയും ആദരവും വർധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

Trending

  • News
  • Photos
  • Videos