Shukra Uday 2022: ശുക്രന്‍റെ ഉദയം, ഈ 3 രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്തും പ്രണയവും വര്‍ഷിക്കും..!!

50 ദിവസത്തിനു ശേഷമുള്ള ശുക്രന്‍റെ ഉദയം പല ശുഭ കാര്യങ്ങള്‍ക്കും  തുടക്കം കുറിയ്കും. അതായത്, ശുക്രന്‍റെ അസ്തമയം മൂലം മുടങ്ങിയ വിവാഹം മുതലായ മംഗള കർമ്മങ്ങളും ഇനി ആരംഭിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 04:25 PM IST
  • 50 ദിവസത്തിനു ശേഷമുള്ള ശുക്രന്‍റെ ഉദയം പല ശുഭ കാര്യങ്ങള്‍ക്കും തുടക്കം കുറിയ്കും. ശുക്രന്‍റെ അസ്തമയം മൂലം മുടങ്ങിയ വിവാഹം മുതലായ മംഗള കർമ്മങ്ങളും ഇനി ആരംഭിക്കും.
Shukra Uday 2022: ശുക്രന്‍റെ ഉദയം, ഈ 3 രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്തും പ്രണയവും വര്‍ഷിക്കും..!!

Shukra Uday 2022:  ജ്യോതിഷത്തില്‍ സമ്പത്ത്, സന്തോഷം, സൗന്ദര്യം , ശാരീരിക സന്തോഷം ആര്‍ഭാടം  തുടങ്ങിയവയുടെ അധിപനായി ശുക്രനെ കാണുന്നു.  കഴിഞ്ഞ മാസം ഒക്ടോബര്‍ 2 ന്  അസ്തമിച്ച ശുക്രന്‍ നവംബര്‍  20 ന്  പുലര്‍ച്ചെ ഉദിച്ചു.  

50 ദിവസത്തിനു ശേഷമുള്ള ശുക്രന്‍റെ ഉദയം പല ശുഭ കാര്യങ്ങള്‍ക്കും  തുടക്കം കുറിയ്കും. അതായത്, ശുക്രന്‍റെ അസ്തമയം മൂലം മുടങ്ങിയ വിവാഹം മുതലായ മംഗള കർമ്മങ്ങളും ഇനി ആരംഭിക്കും.

Also Read:  Vastu Tips: സൂര്യാസ്തമയത്തിനു ശേഷം അറിയാതെ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ സാമ്പത്തിക ക്ലേശം

എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ശുക്രന്‍റെ ഉദയം  ചില രാശിക്കാര്‍ക്ക് ഏറെ സൗഭാഗ്യം നല്‍കും. അതായത്, ശുക്രന്‍റെ ഉദയം ഈ രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്തും സുഖസൗകര്യങ്ങളും പ്രണയവും വര്‍ദ്ധിപ്പിക്കും.  ഈ രാശിക്കാര്‍ തൊഴിൽ, സാമ്പത്തിക മേഖലകളിൽ വളരെയധികം പുരോഗതി കൈവരിക്കുകയും ചെയ്യും. 

Also Read:  Vastu Tips: മറ്റുള്ളവര്‍ ഉപയോഗിച്ച ഈ വസ്തുക്കള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

ശുക്രന്‍റെ ഉദയം അനുഗ്രഹം വര്‍ഷിക്കുന്ന രാശികള്‍ ഏതെല്ലാമാണ് എന്ന് നോക്കാം... 

വൃശ്ചികം  (Scorpio): വൃശ്ചിക രാശിക്കാർക്ക് ശുക്രന്‍റെ ഉദയംഏറെ ശുഭകരമായിരിക്കും. ഈ നാളുകളി ഈ രാശിക്കാര്‍ക്ക്  സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ തെളിയും.  ആകസ്മികമായി വര്‍ദ്ധിച്ച വരുമാനം ഈ രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നൽകും. ഈ രാശിക്കാര്‍  ജോലിയിലും ബിസിനസ്സിലും ലാഭം നേടും. പ്രമോഷൻ, ഇൻക്രിമെന്റ് മുതലായവ ലഭിക്കും. സമൂഹത്തില്‍ ബഹുമാനം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. 

കുംഭം (Aquarius): ശുക്രൻ നക്ഷത്രത്തിന്‍റെ ഉദയം കുംഭ രാശിക്കാരുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണര്‍ത്തും. ശുക്രൻ അസ്തമിച്ച അവസരത്തില്‍ ഉദയം ചെയ്ത പ്രശ്നങ്ങള്‍ ഇനി നീങ്ങും.  ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും, ഒപ്പം ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകാം. അല്ലെങ്കില്‍  പുതിയ ജോലിയ്ക്കുള്ള അവസരങ്ങള്‍ ലഭിക്കാം. വ്യാപാരികളെ സംബന്ധി ച്ചിടത്തോളം നേട്ടത്തിന്‍റെ സമയമാണ്. ഇവര്‍ക്ക് വലിയ ഇടപാടുകള്‍ നടത്താനുള്ള അവസരം ലഭിക്കും.  വ്യാപാരികള്‍ക്ക് ഇരട്ടി ലാഭത്തിനുള്ള സമയമാണ്. 

മീനം (Pisces): ശുക്രൻ ഉദിക്കുന്നത് മീനരാശിക്കാർക്ക് ഏറെ ശുഭ ഫലങ്ങൾ നൽകും. എല്ലാ ജോലികളിലും ഇവര്‍ക്ക് ഭാഗ്യം കൂടെയുണ്ടാകും. വിജയങ്ങൾ ഒന്നിനുപുറകെ ഒന്നായി വരും. പഠനത്തിനോ ജോലിയ്‌ക്കോ വേണ്ടി വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വ്യവസായികൾക്ക് വിദേശത്ത് നിന്ന് പണം ലഭിക്കും. പിരിമുറുക്കം, തർക്കങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ഏത് വലിയ സ്വപ്നവും ഭാഗ്യത്തിന്‍റെ  സഹായത്തോടെ പൂർത്തീകരിക്കാൻ കഴിയും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News