Sun Transit 2023: മേട രാശിയിൽ സൂര്യ സംക്രമണം; ഈ രാശിക്കാർക്ക് തൊഴിലിലും ബിസിനസിലും വമ്പൻ നേട്ടങ്ങൾ

Sun Transit 2023: സൂര്യൻറെ മേടം രാശിയിലെ സഞ്ചാരം 5 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ജോലിയിലും ബിസിനസിലും എല്ലാം ഈ രാശിക്കാർ വിജയം സ്വന്തമാക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 12:55 PM IST
  • സൂര്യ സംക്രമം തുലാം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം നൽകും.
  • ആത്മീയ കാര്യങ്ങളിൽ പങ്കെടുക്കും.
  • സൂര്യഭഗവാന്റെ അനുഗ്രഹത്താൽ നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.
Sun Transit 2023: മേട രാശിയിൽ സൂര്യ സംക്രമണം; ഈ രാശിക്കാർക്ക് തൊഴിലിലും ബിസിനസിലും വമ്പൻ നേട്ടങ്ങൾ

മാസത്തിലൊരിക്കൽ സൂര്യൻ തന്റെ രാശി മാറ്റുന്നു. സൂര്യൻ മീനം രാശി വിട്ട് മേടം രാശിയിലേക്ക് പ്രവേശിച്ചു. ഇതിനെ മേട സംക്രാന്തി എന്ന് വിളിക്കുന്നു. ഏകദേശം ഒരു മാസത്തോളം സൂര്യൻ ഇതേ രാശിയിൽ സഞ്ചരിക്കും. മേടം രാശിയിൽ സൂര്യന്റെ സംക്രമം മൂലം ആർക്കൊക്കെ നല്ല ഫലങ്ങൾ ലഭിക്കുമെന്ന് നോക്കാം. 

മേടം: സൂര്യന്റെ രാശിമാറ്റം ബിസിനസ്, തൊഴിൽ മേഖലകളിൽ നല്ല ഫലങ്ങൾ നൽകുന്നു. ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിലന്വേഷകർക്ക് നല്ല ഫലം ലഭിക്കും. എല്ലാ ചൊവ്വാഴ്ചയും ശർക്കര ദാനം ചെയ്യുന്നത് ഗുണം ചെയ്യും. 

മിഥുനം: മിഥുനം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകുന്നാണ് സൂര്യന്റെ ഈ രാശിമാറ്റം. ഈ സമയത്ത് അശ്രദ്ധ പാടില്ല. തൊഴിൽ, ബിസിനസ് എന്നിവയിൽ നിങ്ങൾ വിജയിക്കും. എള്ള് ദാനം ചെയ്യുന്നത് ഗുണം ചെയ്യും. 

ചിങ്ങം: ഈ രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം നേട്ടങ്ങൾ നൽകും. ജീവനക്കാർക്ക് ഈ സമയം അനുകൂലമാണ്. ദിവസവും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ശർക്കരയും പരിപ്പും ദാനം ചെയ്യുന്നതും ഭാഗ്യം നൽകും. 

Also Read: Solar Eclipse 2023: സൂര്യഗ്രഹണത്തോടൊപ്പം രണ്ട് അശുഭകരമായ യോഗങ്ങൾ; ഈ രാശിക്കാർ സൂക്ഷിക്കുക!

 

തുലാം: സൂര്യ സംക്രമം തുലാം രാശിക്കാർക്ക് എല്ലാ മേഖലകളിലും വിജയം നൽകും. ആത്മീയ കാര്യങ്ങളിൽ പങ്കെടുക്കും. സൂര്യഭഗവാന്റെ അനുഗ്രഹത്താൽ നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

മീനം: സൂര്യസംക്രമണം മീനം രാശിക്കാകർക്ക് വളരെ ശുഭകരമാണ്. ജോലിയിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ജോലി മാറാൻ സാധ്യതയുണ്ട്. എല്ലാ ഞായറാഴ്ചയും ആദിത്യ ഹൃദയസ്തോത്രം 3 തവണ പാരായണം ചെയ്യുന്നത് നല്ലതാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News