Sunday Astro Tips: ഞായറാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ, ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല..!

Sunday Astro Tips: ഹൈന്ദവ വിശ്വാസമനുസരിച്ച്  നമുക്ക് നേരിട്ട് ദർശിക്കാൻ കഴിയുന്ന ഒരു ദേവനാണ് സൂര്യദേവന്‍. സൂര്യദേവന്‍റെ ദിവസമായ  ഞായറാഴ്ച സൂര്യദേവനെ പ്രത്യേകം ആരാധിക്കുന്നതുവഴി ലക്ഷ്മി ദേവി പ്രസാദിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ അളവറ്റ സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 05:05 PM IST
  • ഞായറാഴ്ച ദിവസം ചെയ്യുന്ന ചില ഉപായങ്ങള്‍ നിങ്ങള്‍ക്ക് ആയുസ്സിന്‍റെയും സമ്പത്തിന്‍റെയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രയോജനങ്ങള്‍ നല്‍കും.
Sunday Astro Tips: ഞായറാഴ്ച ഈ കാര്യങ്ങൾ ചെയ്യൂ, ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല..!

Sunday Astro Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഞായറാഴ്ച ദിവസം സൂര്യദേവന് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം സൂര്യദേവനെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ അനര്‍ത്ഥങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമാകുമെന്നാണ് വിശ്വാസം. 

Also Read:  Horoscope Today, December 31: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം   

ഹൈന്ദവ വിശ്വാസമനുസരിച്ച്  നമുക്ക് നേരിട്ട് ദർശിക്കാൻ കഴിയുന്ന ഒരു ദേവനാണ് സൂര്യദേവന്‍. സൂര്യദേവന്‍റെ ദിവസമായ  ഞായറാഴ്ച സൂര്യദേവനെ പ്രത്യേകം ആരാധിക്കുന്നതുവഴി ലക്ഷ്മി ദേവി പ്രസാദിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ അളവറ്റ സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും. 

Also Read:  New Year 2024: പുതു വര്‍ഷത്തില്‍ ഇക്കാര്യം ചെയ്തോളൂ, വര്‍ഷം മുഴുവന്‍ ഐശ്വര്യം  
 
ഞായറാഴ്ച ദിവസം ചെയ്യുന്ന ചില ഉപായങ്ങള്‍ നിങ്ങള്‍ക്ക് ആയുസ്സിന്‍റെയും സമ്പത്തിന്‍റെയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രയോജനങ്ങള്‍ നല്‍കും. 

Also Read:  Lucky Zodiac January 2024: ഇവരാണ് ജനുവരി മാസത്തിലെ ഏറ്റവും ഭാഗ്യശാലികളായ രാശിക്കാര്‍!! എല്ലാ രംഗത്തും വിജയം    
 
ഞായറാഴ്ച ഏതൊക്കെ ഉപായങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പണവും ഐശ്വര്യവും ഉണ്ടാകുമെന്ന് അറിയാം..... 

1. ശനിയാഴ്ചയാണ് പ്രധാനമായും ആല്‍മരത്തെ ആരാധിക്കുന്നതെങ്കിലും ഞായറാഴ്ച വൈകുന്നേരം, അതായത്, ഞായറാഴ്ച സൂര്യാസ്തമയത്തിനു ശേഷം ആല്‍മര ചുവട്ടില്‍ ചതുര്‍മുഖ വിളക്ക് കൊളുത്തുന്നത് വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൈവരുത്തും. ഇത് ലക്ഷ്മീദേവിയുടെ കൃപ ഭക്തരിൽ എപ്പോഴും നിലനിൽക്കും.

2.  ഞായറാഴ്ച വീട്ടിലെ എല്ലാ അംഗങ്ങളും പൂജ നടത്തിയ ശേഷം നെറ്റിയിൽ ചന്ദനം കൊണ്ടുള്ള തിലകം ചാർത്തണം. ഇത്  ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ഇടയാക്കും. 

3.  ഞായറാഴ്ച ദിവസം ഗോതമ്പ് പൊടി കൊണ്ടുള്ള ചെറിയ ഉരുളകള്‍ ഉണ്ടാക്കി മത്സ്യത്തിന് ഭക്ഷണമായി നല്‍കുന്നത്  ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ഇപ്രകാരം ചെയ്യുന്നതിലൂടെ വീട്ടിൽ പണത്തിനും ഭക്ഷണത്തിനും ഒരു കുറവും ഉണ്ടാകില്ല.

4. ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ ഞായറാഴ്ച വൈകുന്നേരം വീടിന്‍റെ പ്രധാന വാതിലിന് ഇരുവശവും പശുവിൻ നെയ്യ് കൊണ്ട് വിളക്ക് കൊളുത്താം. 

5. ഞായറാഴ്ചകളിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ ഗൗരിശങ്കരനെ പൂജിക്കുകയും രുദ്രാക്ഷം സമർപ്പിക്കുകയും വേണം.

6.  ഞായറാഴ്ച വൈകുന്നേരം ഒരു ആലിലയില്‍ നിങ്ങളുടെ ആഗ്രഹം എഴുതി ഒഴുകുന്ന വെള്ളത്തിലൂടെ ഒഴുക്കി വിട്ടാല്‍ നിങ്ങളുടെ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

7.  ഏതെങ്കിലും ജോലിയിൽ നിങ്ങള്‍ക്ക് പരാജയം സംഭവിക്കുകയാണെങ്കിൽ, ഞായറാഴ്ച ഉറങ്ങുന്ന സമയത്ത് ഒരു ഗ്ലാസ് പശുവിൻ പാൽ നിങ്ങളുടെ തലയിണയുടെ സമീപത്ത് വയ്ക്കുക. രാവിലെ പൂജയ്ക്ക് ശേഷം ആ പാല്‍ കുടിയ്ക്കുക.  

8. ഞായറാഴ്ച, പുതിയ മൂന്ന് ചൂലുകൾ വാങ്ങി പൂജാമുറിയില്‍ ലക്ഷ്മിദേവിയുടെ സമീപത്തായി വയ്ക്കുക.  ശ്രദ്ധിക്കുക, ഈ സമയത്ത് ആരും നിങ്ങളെ കാണുകയോ എന്തെങ്കിലും ചോദിയ്ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മിദേവി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും.   

9. സൂര്യദേവന്‍റെയും ലക്ഷ്മിദേവിയുടേയും അനുഗ്രഹം ലഭിക്കാൻ, ഞായറാഴ്ചകളിൽ 'ആദിത്യ ഹൃദയ സ്തോത്രം'  പാരായണം ചെയ്യണം. ഇപ്രകാരം ചെയ്യുന്നതിലൂടെ വീട്ടിൽ എല്ലായ്പ്പോഴും ഐശ്വര്യമുണ്ടാകും.

10.  ഞായറാഴ്ച ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു.  ഈ ദിവസം ഉറുമ്പുകൾക്ക് പഞ്ചസാര നല്‍കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News