ജ്യോതിഷ പ്രകാരം ഗ്രഹങ്ങളിൽ ഏറ്റവും ശുഭകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നത് വ്യാഴമാണ്. ദേവ ഗുരു എന്നാണ് വ്യാഴത്തിനെ വിളിക്കുന്നത്. എല്ലാ രാശിക്കാരിൽ നിന്നും അൽപ്പം വ്യത്യസ്തമായി വ്യാഴത്തിൻറെ അനുഗ്രഹം രണ്ട് രാശിക്കാരിൽ കൂടുതലായിരിക്കും എന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ ഈ രാശിക്കാർ ഭാഗ്യ സമ്പന്നരുമായിരിക്കും. വ്യാഴത്തിൻറെ അനുഗ്രഹം ലഭിക്കുന്നതോടെ ഇവരുടെ ജീവിതം എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞതാകും. ഈ രാശിക്കാർ ഏതാണെന്ന് നോക്കാം.
ധനു: വിദ്യാഭ്യാസ മേഖലയിൽ വളരെയധികം പേര് സമ്പാദിക്കുന്നുവരായിരിക്കും ധനു രാശിക്കാർ. ഇവരുടെ മനസ്സ് വളരെ കൂർമതയുള്ളതായിരിക്കും ബുദ്ധി ശക്തിയും ഇവർക്ക് അധികമായിരിക്കും. തങ്ങളുടെ ജോലിയിൽ വൈദഗ്ദ്ധ്യം നേടുന്നവരായിരിക്കും ഇവർ. നിർഭയരും ശാന്ത ശീലരും കൂടിയാണ് ധനു രാശിക്കാർ. സമൂഹത്തിൽ തങ്ങളുടേതായ വ്യക്തിത്വം സ്ഥാപിക്കാൻ ഇവർ ആഗ്രഹിക്കുന്നു. ഇതിനായി ഇവർ കഠിനാധ്വാനം ചെയ്യുകയും ചെയ്യും.
മീനം : മീനം രാശിക്കാർ എപ്പോഴും തങ്ങളുടെ ജോലിയിൽ ശ്രദ്ധിക്കുന്നവരാണ്. തങ്ങളെക്കുറിച്ച് ലോകത്ത് എന്താണ് സംഭവിക്കുന്നത് മറ്റുള്ളവർ എന്താണ് പറയുന്നത് എന്ന് അവർ പരിഗണിക്കാറില്ല. ഇവർ എപ്പോഴും തങ്ങളെക്കുറിച്ച് ചിന്തിക്കുകയും ജീവിതത്തിൽ തിരക്കുള്ളവരുമായിരിക്കുകയും ചെയ്യുന്നു. മീനം രാശിക്കാർ മുന്നോട്ട് വെക്കുന്ന ലക്ഷ്യം നേടാൻ സാധ്യമായതെല്ലാം ചെയ്യും. ഇവർക്ക് എല്ലായിടത്തും ബഹുമാനവും ആദരവും ലഭിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...