Jupiter Transit 2022: 2022 ലെ വ്യാഴമാറ്റം ഈ 4 രാശിക്കാർക്ക് നൽകും വൻ നേട്ടം

Jupiter Transit 2022: ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്.   ഇതോടൊപ്പം വ്യാഴത്തെ ദേവന്മാരുടെ ഗുരു എന്നും അറിയപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴം രാശി മാറുമ്പോൾ അതിന്റെ പ്രാധാന്യം  പ്രത്യേകത നിറഞ്ഞതാണ്.  

Written by - Ajitha Kumari | Last Updated : Dec 15, 2021, 11:29 AM IST
  • ഗ്രഹങ്ങളുടെ മാറ്റം പ്രത്യേകത നിറഞ്ഞതാണ്
  • ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക സ്ഥാനമുണ്ട്
  • നിങ്ങളുടെ രാശിയിലായിരിക്കാം വ്യാഴത്തിന്റെ സഞ്ചാരം
Jupiter Transit 2022: 2022 ലെ വ്യാഴമാറ്റം ഈ 4 രാശിക്കാർക്ക് നൽകും വൻ നേട്ടം

Guru Rashi Parivartan 2022: ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറത്തിൽ തിളക്കമുള്ളതായി കാണപ്പെടുന്ന ഒരു ഗ്രഹമാണ് വ്യാഴം.  ഇത് സൗരയൂഥത്തിലെ ഏറ്റവും ഗ്രഹവുമാണ്.  സൂര്യനില്‍ നിന്നുള്ള അഞ്ചാമത്തെ ഗ്രഹമാണിത്. 

ജ്യോതിഷത്തില്‍ ഈ ഗ്രഹത്തെ ബൃഹസ്പതി എന്നാണ് പറയുന്നത്. എല്ലാ ദേവതകളും ഈ ഗ്രഹത്തെ തങ്ങളുടെ ഗുരുവായി ആരാധിക്കുന്നു. മാത്രമല്ല ശരിയായ ദിശ കാണിക്കുകയും സത്യത്തെയും നീതിയെയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ഗ്രഹമാണിത് എന്നാണ് പറയപ്പെടുന്നത്.

Also Read: Horoscope December 15, 2021: ഇന്ന് മേടം, മിഥുനം, ചിങ്ങം, കന്നി രാശിക്കാർ ജാഗ്രത പാലിക്കുക! 

ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ സംക്രമണം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും 
കൊണ്ടുവരുന്നതിനാല്‍ മിക്കവറം ഈ ഗ്രഹത്തെ ഒരു ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു. മാത്രമല്ല വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് സംക്രമിക്കുന്നതിന് ഒരു വര്‍ഷമെടുക്കും. 

ഇപ്പോഴിതാ പുതിയ വർഷം അതായത് 2022 തുടങ്ങാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി.  ജ്യോതിഷ പ്രകാരം 2022 ൽ വ്യാഴം ഏപ്രിൽ 12 ന് വൈകുന്നേരം 4.58 ന് കുംഭം രാശിയിൽ നിന്നും സ്വന്തം രാശിയായ മീനത്തിൽ പ്രവേശിക്കും. 2022-ൽ വ്യാഴം മാറുന്നത് അതിന്റെ സ്വാധീനം എല്ലാ രാശിക്കാർക്കും ഉണ്ടാകുമെങ്കിലും ഈ 4 രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: ഈ രാശിക്കാരുടെ ഭാഗ്യം 2022 ൽ മിന്നി തിളങ്ങും, ജോലിയിൽ മാറ്റമുണ്ടാകും

കന്നി (Virgo): വ്യാഴത്തിന്റെ രാശിമാറ്റത്തിന്റെ ഫലം കന്നിരാശിയിലും ഉണ്ടാകും. പുതുവർഷത്തിൽ, കന്നിരാശിക്കാരുടെ വർഷമധ്യത്തിൽ ധനലാഭം ഉണ്ടാകും. നേരത്തെ ചെയ്ത ജോലിയിൽ വിജയം ഉണ്ടാകും. അതുമൂലം സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. കൂടാതെ,നിക്ഷേപത്തിൽ നിന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകും. ഭൂമി, വസ്തുവകകൾ എന്നിവയിൽ നിന്ന് നല്ല സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.

വൃശ്ചികം (Scorpio): വ്യാഴത്തിന്റെ രാശിമാറ്റം വൃശ്ചിക രാശിക്കാർക്ക് അനുഗ്രഹമായി മാറും. ഗ്രഹ മാറ്റത്തിന്റെ പ്രഭാവം ജീവിതം അതിശയകരമായിരിക്കും. ധനസമ്പാദനത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും. തൊഴിൽ പുരോഗതിക്ക് 2022 സവിശേഷമാണെന്ന് തെളിയിക്കും. ധാരാളം നല്ല തൊഴിലവസരങ്ങൾ ഉണ്ടാകും. ഇതുകൂടാതെ സാമ്പത്തിക നേട്ടങ്ങളും വളരെ ഉയർന്നതായിരിക്കും. ബാങ്ക് ബാലൻസും കൂടും.

Also Read: House Vastu Tips: നല്ല ഭൂമി എങ്ങിനെ തിരിച്ചറിയാം? 2022-ല്‍ പുതിയ വീട് പണിയാന്‍ ഉദ്ദേശിക്കുന്നവര്‍ ശ്രദ്ധിക്കൂ

ധനു (Sagittarius): പുതുവർഷത്തിൽ വ്യാഴം മീനരാശിയിൽ സഞ്ചരിക്കുന്നത് ധനു രാശിക്കാർക്ക് ഗുണം ചെയ്യും. 2021ലെ സാമ്പത്തിക വെല്ലുവിളികൾ അവസാനിക്കും. ഇതുകൂടാതെ,സാമ്പത്തിക നേട്ടങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. വസ്തു, വീട് എന്നിവയിലെ നിക്ഷേപം ലാഭം നൽകും. ബിസിനസ്സിൽ വരുമാനം വർദ്ധിക്കും.

കുംഭം (Aquarius): വ്യാഴത്തിന്റെ രാശിമാറ്റം മൂലം 2022 ൽ ആഗ്രഹിച്ച ജോലിയും പുരോഗതിയും ലഭിക്കും. വ്യാഴത്തിന്റെ സംക്രമം കുംഭ രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും. ഇതുകൂടാതെ ജോലിയിൽ സ്ഥാനക്കയറ്റം, ബിസിനസ്സിൽ പുരോഗതി എന്നിവയുടെ ശക്തമായ യോഗയും ഉണ്ട്. വിവാഹ യോഗ്യരായ ആളുകൾക്ക് വിവാഹം കഴിക്കാം. ധനലാഭത്തിൽ ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകില്ല.

Also Read: Mercury Transit: ഈ 5 രാശിക്കാർക്ക് ശുഭദിനത്തിന് തുടക്കം; ബുധന്റെ അനുഗ്രഹത്താൽ ജീവിതം മാറിമറിയും

2022 ഏപ്രിൽ 12 ന് വ്യാഴം അതിന്റെ സ്വന്തം രാശിയായ മീനരാശിയിലേക്ക് പ്രവേശിക്കും. വർഷത്തിന്റെ തുടക്കത്തിൽ വ്യാഴം കുംഭം രാശിയിൽ സഞ്ചരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News