House Vastu Tips: ഡിസംബര്‍ മാസം പിറന്നതോടെ 2022 നെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാണ് എങ്ങും. പുതു വര്‍ഷത്തില്‍ പുതിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് ഏവരുടെയും മനസ്സില്‍...
പുതുവർഷത്തിനായി ആളുകൾക്ക് വ്യത്യസ്ത പദ്ധതികളുണ്ട്. പുതുവർഷത്തിൽ പുതുതായി എന്തെങ്കിലും വാങ്ങണം, അതിലൂടെ വർഷം മുഴുവനും ജീവിതത്തില്‍ സുഖവും സന്തോഷവും നിലനില്‍ക്കണമെന്നാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം. കടന്നുപോയ വര്‍ഷം സമ്മാനിച്ച ദുഖങ്ങളും വേദനകളും മറന്ന് പുതുവര്‍ഷത്തിന്‍റെ തുടക്കം കൂടുതല്‍ ആഹ്ലാദകരമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാരങ്ങള്‍ ശ്രദ്ധിക്കണം.
പുതുവർഷത്തിൽ പുതിയ വീട് വാങ്ങാനോ, പുതിയ വീട്ടിലേക്ക് താമസം മാറുവാനോ പ്ലാന്‍ ചെയ്യുന്നവര്‍ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
സ്ഥലം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: വീട്, ഓഫീസ് ആവശ്യങ്ങള്‍ക്കായി സ്ഥലം വാങ്ങുമ്പോള്‍ വാസ്തുശാസ്ത്രം പറയുന്നത് ശ്രദ്ധിച്ചിരിയ്ക്കണം. ഇതിലൂടെ വീട്ടിലും ഓഫീസിലും പോസിറ്റീവ് എനർജി നിലനില്‍ക്കും.
ദിശ പ്രധാനം: സ്ഥലം വാങ്ങുമ്പോള്‍ സ്ഥലത്തിന്‍റെ ദിശ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ദിശയും അവയുടെ വാസ്തുപരമായ പ്രത്യേകതകള്‍ കാരണം ചില പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യവും ചിലതിന് അനുയോജ്യമല്ലാത്തതുമാണ്. ഈ ദിശകളില്‍ നിങ്ങളുടെ വീട്ടിലെയോ ഓഫീസിലെയോ ക്രമീകരണങ്ങള്‍ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഇവ വാസ്തു ദോഷത്തിന് കാരണമാകും.
മാനസിക സമാധാനത്തിന്‍റെ പ്രധാന മേഖലയാണ് വടക്ക് കിഴക്ക്. സൂര്യോദയത്തിന്‍റെ വടക്ക്-കിഴക്ക് ദിശയെ ദേവപൂജയുടെ ദിശയെന്നും, ഈശാന കോണ്‍ എന്നും വിശേഷിപ്പിക്കുന്നു. ഇവിടെ ടോയ്ലറ്റുകള്‍, അടുക്കള, സ്റ്റോര്‍ റൂം എന്നിവ സ്ഥാപിക്കാന്‍ ഉചിതമാണ്. ധ്യാനം, യോഗ മുറി അല്ലെങ്കില്‍ പ്രാര്‍ത്ഥനാ മുറി എന്നിവയും ഈ ദിശയില്‍ സജ്ജീകരിക്കാം. ഈ മേഖലയെ കൂടുതല്‍ അലങ്കോലപ്പെടുത്താതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം. വടക്ക് നിന്ന് കിഴക്കോട്ട് ദിശയിൽ പ്രധാന കവാടം ഉള്ളത് നല്ലതാണ്.
പ്ലോട്ടിന്‍റെ മുന്‍വശത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തരുത്.
മുൻവശത്ത് വലിയ കാര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ശുഭമായി കണക്കാക്കില്ല. അതിന്‍റെ നിഴൽ വീടിന്മേൽ പതിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ വീടിന്‍റെ പ്രധാന കവാടത്തിൽ വലിയ മരങ്ങളുടെ നിഴലും അശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, കനത്ത നിർമ്മാണത്തിനും മരങ്ങൾക്കും തെക്ക് ദിശ ഉപയോഗിക്കുക.
നല്ല ഭൂമി എങ്ങിനെ തിരിച്ചറിയാം: നിങ്ങള്‍ പ്ലോട്ട് വാങ്ങാന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ഒരു ചെറിയ കുഴി കുഴിച്ച് അതില്‍ വെള്ളം നിറയ്ക്കുക. അടുത്ത ദിവസം അതേസമയം പോയി വെള്ളത്തിന്‍റെ അവസ്ഥ പരിശോധിക്കുക. വെള്ളം പൂർണ്ണമായി വറ്റിയെങ്കില്‍ ആ ഭൂപ്രദേശം ഉപയോഗിക്കരുത്. വെള്ളം അവശേഷിക്കുന്നു, അല്ലെങ്കിൽ പകുതിയോളം വെള്ളം കുഴിയില്‍ അവശേഷിച്ചുവെങ്കില്‍ ആ പ്ലോട്ട് വളരെ നല്ലതാണ് എന്ന് മനസിലാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...