മൂലം നക്ഷത്രക്കാർ ആഡംബര ജീവിതം നയിക്കാൻ ഭാഗ്യമുള്ളവർ എന്നാണ് വിശ്വാസം. ഇവർ പൊതുവേ തികഞ്ഞ അഭിമാനികളും എല്ലാവരോടും സൗമ്യമായി പെരുമാറുന്നവരും ബുദ്ധിമാന്മാരുമായിരിക്കും. മാത്രമല്ല സമൂഹത്തില്‍ സ്വതന്ത്രരായി പെരുമാറാന്‍ ഇഷ്ടപ്പെടുന്ന ഇവരെ എല്ലാവർക്കും ഇഷ്ടമായിരിക്കും.
ഇവരുടെ ഒരു പ്രത്യേകത എന്നു പറയുന്നത് എന്തൊക്കെ പ്രശ്നം വന്നാലും ഇവർ നീതിനിയമങ്ങള്‍ വിട്ടു പെരുമാറുകയില്ലയെന്നതാണ്. ഇവർക്ക് ധന-വാഹാനാദികളോടു കൂടി അത്യാഢംബരമായി ജീവിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചേക്കാം. മാത്രമല്ല ഇക്കൂട്ടര്‍ ആരംഭിക്കുന്ന തൊഴിലുകള്‍ സുസ്ഥിരമായി നിലകൊള്ളും. കൂടാതെ പല പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്കാന്‍ കഴിവുള്ളവരായിരിക്കും ഇവർ.
Also read: സർവൈശ്വര്യത്തിന് മഹാലക്ഷ്മി സ്തവം...
ആവശ്യമില്ലാത്ത വാശിയയും വൈരാഗ്യവും ഇവരിലുണ്ടാകാം. എങ്കിലും ഔചിത്യബോധത്തോടൊപ്പം വാക്‌സാമര്‍ത്ഥ്യവുമുള്ള ഇക്കൂട്ടര്‍ പെട്ടെന്ന് മറ്റുള്ളവരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റും. ഇവർക്ക് ബന്ധുക്കളായി വരുന്നവര്‍ ഉയര്‍ന്ന നിലവാരമുള്ളവരായിരിക്കും. കല ആസ്വദിക്കുന്നവരും സഹൃദയരുമായ ഇവർ മറ്റുള്ളവരുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരായിരിക്കും.
Also read: വിദ്യ ബാലന്റെ സാരി ലുക്കിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു നടിമാർക്കും കഴിയില്ല...
അപൂര്‍വമായി മാത്രം ഹിംസാശീലവും കൃതഘ്‌നതയും ഇവർ പ്രകടിപ്പിച്ചേക്കാം. ഈ നാളിലുള്ള സ്ത്രീകള്‍ക്ക് നല്ല വാക്‌സാമര്‍ത്ഥ്യവും അഭിമാനികളുമായിരിക്കും. ഇവർക്ക് ആര്‍ഭാടപൂര്‍ണമായ ജീവിതത്തോട് ആസക്തി കൂടുതലായിരിക്കും. അതുപോലെതന്നെ പ്രേമകാര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ യാതൊരു പ്രയാസവും കാണിച്ചേക്കില്ല.
ചിലര്‍ക്ക് വിവാഹതടസവും വിവാഹ താമസവും ഉണ്ടായേക്കാന്‍ ഇടയുണ്ട്. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനം, സര്‍ക്കാരുദ്യോഗം, അധ്യാപനം, വൈദ്യം എന്നീ മേഖലകള്‍ ഇവർക്ക് ഉത്തമമാണ്. ശ്വാസകോശരോഗങ്ങള്‍, നടുവേദന, ഞരമ്പുരോഗം, തലവേദന എന്നിവ ഇവർക്ക് എളുപ്പത്തില്‍ പിടിപെടാം. മൂലം നക്ഷത്രം എന്നു പറയുന്നത് 11 നക്ഷത്രങ്ങൾ ചേർന്ന് വാളുപോലെ കാണപ്പെടുന്നതാണ്. മന്ത്രസാധന നടത്താനും വസ്തുക്കള്‍ ഭാഗിക്കാനും ഭൂമി കുഴിക്കാനുമൊക്കെ ഈ നാൾ ഉത്തമമാണ്.