Horoscope: ഇന്ന് ഇവരുടെ ഭാ​ഗ്യം തെളിയും; സന്തോഷവും സമൃദ്ധിയുമുണ്ടാകും, രാശിഫലം അറിയാം

ഇന്ന് ജൂലൈ 18 വ്യാഴാഴ്ചയാണ്. വ്യാഴാഴ്ച വിഷ്ണുവിനെയാണ് ആരാധിക്കുന്നത്. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മോചനം നേടുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.   

Written by - Zee Malayalam News Desk | Last Updated : Jul 18, 2024, 06:00 AM IST
  • മേടം രാശിക്കാർ ചെലവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • ചെലവ് നിയന്ത്രിക്കാനും നടപടികൾ കൈക്കൊള്ളണം.
Horoscope: ഇന്ന് ഇവരുടെ ഭാ​ഗ്യം തെളിയും; സന്തോഷവും സമൃദ്ധിയുമുണ്ടാകും, രാശിഫലം അറിയാം

ജൂലൈ 18 ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ചില രാശി ചിഹ്നങ്ങൾക്ക് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. 2024 ജൂലൈ 18 ന് ഏതൊക്കെ രാശിക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്നും നോക്കാം. 

മേടം - മേടം രാശിക്കാർ ചെലവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെലവ് നിയന്ത്രിക്കാനും നടപടികൾ കൈക്കൊള്ളണം. സ്വത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് കൂടുതൽ ജോലി ലഭിക്കും.

ഇടവം - പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്ക് സമയം അനുകൂലമാണ്.

മിഥുനം - മിഥുനം രാശിക്കാർക്ക് അനുകൂലമായ ദിവസമാണിന്ന്. ജോലിയിൽ പുരോ​ഗതിയുണ്ടാകും. നിങ്ങൾ ആ​ഗ്രഹിക്കുന്നതെല്ലാം സഫലമാകും.

കർക്കടകം: കർക്കടകം രാശിക്കാരായ പ്രണയിതാക്കൾക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. പരസ്പരം പ്രണയം തുറന്നു പറയും. 

Also Read: Shukra Gochar: 14 ദിവസം മാത്രം ബാക്കി, ശുക്രൻ ചിങ്ങം രാശിയിലേക്ക്; 3 രാശികൾക്ക് അടിപൊളി സമയം

 

ചിങ്ങം: ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പ്രണയ ബന്ധങ്ങൾ പൂവണിയും.

കന്നി: ഇന്ന് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനാകും.

തുലാം: മറ്റുള്ളവരോട് നിങ്ങൾ മാന്യമായി പെരുമാറുന്നതിലൂടെ നല്ല ബന്ധങ്ങൾ ഉണ്ടാകുന്നു. ജോലിയിൽ നേട്ടമുണ്ടാകും. ബിസിനസിൽ ലാഭം വന്നുചേരും.

വൃശ്ചികം: നിങ്ങളുടെ കഴിവുകളെ പൂർണമായും പുറത്തെടുക്കാനുള്ള അവസരമാണിത്. പഠിക്കാനും വളരാനുമുള്ള മികച്ച അവസരമാണിത്. പ്രിയപ്പെട്ടവരുടെ പിന്തുണയുണ്ടാകും. 

ധനു: ചില കാര്യങ്ങൾ ഇന്ന് നിങ്ങളെ വേദനിപ്പിച്ചേക്കാം. ശ്രദ്ധയോട് കൂടി അതിനെ കൈകാര്യം ചെയ്യുക.  

മകരം: ജോലിയിലെ തടസങ്ങൾ മറികടന്ന് മുന്നോട്ട് പോകാനാകും. മുൻപുണ്ടായിട്ടുള്ള പ്രശ്നങ്ങൾ വെല്ലുവിളി സൃഷ്ടിക്കുമെങ്കിലും അതിനെ മറികടന്ന് മുന്നേറും.  

കുംഭം: ആ​ഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനാകും. ഒരു യാത്ര പോകാൻ അവസരമുണ്ടാകും. ജോലിയിലും ബിസിനസിലും നേട്ടമുണ്ടാകും. 

മീനം: പാർട്ണർഷിപ്പ് ബിസിനസിന് അനുകൂലമാണ് സമയം. പാർട്ണറുടെ കഴിവിൽ നിങ്ങൾക്ക് നേട്ടമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News