ശുക്രന്റെ ശുഭകരമായ സ്ഥാനം ചില രാശികൾക്ക് വളരെ ഗുണം ചെയ്യും. ഓഗസ്റ്റ് 24 വരെ ശുക്രൻ ചിങ്ങം രാശിയിൽ തുടരുന്നതിനാൽ ചില രാശിക്കാർ സമ്പന്നരാകും.
നിലവിൽ, ശുക്രൻ ചന്ദ്രന്റെ രാശിയായ കർക്കടക രാശിയിലാണ് സഞ്ചരിക്കുന്നത്. ജൂലൈ 31 ന് സൂര്യന്റെ ചിങ്ങം രാശിയിലേക്ക് ശുക്രൻ പ്രവേശിക്കും. ഓഗസ്റ്റ് 24 വരെ ഇവിടെ തുടരും.
ഏതൊക്കെ രാശികൾക്കാണ് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത് ശുഭകരമെന്ന് നോക്കാം.
ശുക്രന്റെ സംക്രമണം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. വീട്ടിൽ സമാധാനവും സന്തോഷവും നിറയും. വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യും. നിക്ഷേപം ലാഭകരമാകും. സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയം ജീവിതത്തിൽ നിലനിൽക്കും.
മിഥുനം രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം ശുഭകരമായി കണക്കാക്കപ്പെടുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. കരിയറിൽ പുതിയ ജോലികൾ ലഭിക്കും. തൊഴിൽപരമായും സാമ്പത്തികമായും നിങ്ങൾ വളരെയധികം പുരോഗതി കൈവരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)