Shiva Temples : നിങ്ങൾ ശിവ ഭക്തരാണോ? എങ്കിൽ നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ ഉറപ്പായും സന്ദർശിക്കണം

കാലഭൈരവനാഥ ക്ഷേത്രത്തിൽ ദൈവത്തിന് നിവേദ്യമായി നൽകുന്നത് മദ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 03:01 PM IST
  • മുപ്പത്തിമുക്കോടി ദൈവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഇന്ത്യയിലുണ്ട്.
  • ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢതകളുണ്ട്.
  • കാലഭൈരവനാഥ ക്ഷേത്രത്തിൽ ദൈവത്തിന് നിവേദ്യമായി നൽകുന്നത് മദ്യമാണ്.
  • ഔറംഗബാദിലെ എല്ലോറ ഗുഹകളിൽ പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിതത്.
Shiva Temples : നിങ്ങൾ ശിവ ഭക്തരാണോ? എങ്കിൽ നിഗൂഢതകൾ നിറഞ്ഞ ഈ  ശിവ ക്ഷേത്രങ്ങൾ ഉറപ്പായും സന്ദർശിക്കണം

സംസ്കാരവും പൈതൃകവും ചരിത്രവും നിഗൂഢതകളും നിറഞ്ഞ ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ (India) . ആകെ മുപ്പത്തിമുക്കോടി ദൈവങ്ങൾ (God) ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഇന്ത്യയിലുണ്ട്. ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢതകളുണ്ട്. അത്തരത്തിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ശിവ ക്ഷേത്രങ്ങളെ കുറിച്ച് അറിയാം.

കാലഭൈരവനാഥ ക്ഷേത്രം, വാരണാസി, ഉത്തർപ്രദേശ് 

ശിവ ഭഗവാന്റെ പുനർജ്ജന്മമെന്ന് വിശ്വസിക്കുന്ന കാല ഭൈരവന് സമർപ്പിച്ചിട്ടുള്ള ക്ഷേത്രമാണിത്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇവിടെ ദൈവത്തിന് നിവേദ്യമായി നൽകുന്നത് മദ്യമാണ്. ക്ഷേത്രത്തിന് തൊട്ട് മുമ്പിൽ തന്നെ നിരവധി തരത്തിലുള്ള മദ്യം ലഭ്യമാണ്. ഇവിടെ കാൽ ഭൈരവന്റെ വായിലേക്ക് മദ്യം ഒഴിച്ചതിന് ശേഷം കുപ്പി തിരികെ നൽകും. വേറൊരു നിവേദ്യങ്ങളും ഇവിടെ സ്വീകരിക്കില്ല.

ALSO READ: Horoscope January 15, 2021: ഇന്ന് ഈ 4 രാശികളിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം, വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കാനും സാധ്യത

കൈലാസ ക്ഷേത്രം: എല്ലോറ ഗുഹകൾ, മഹാരാഷ്ട്ര 

ഇവിടത്തെ ആരാധന മൂർത്തി ശിവ ഭഗവാനാണ്. ഔറംഗബാദിലെ എല്ലോറ ഗുഹകളിൽ പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിതത്. ഏറ്റവും വലിയ ഹിന്ദു ഗുഹ ക്ഷേത്രമാണ് ഇത്. കൈലാസ ഗുഹാക്ഷേത്രം ഒരു പാറയിലാണ് തീർത്തിരിക്കുന്നത്. മാത്രമല്ല രാമായണവും ഈ ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്. ഇവിടെ കൊത്തിയിട്ടുള്ള 30 മില്യൺ സംസ്കൃത ഭാഷയിലുള്ള കൊത്ത് പണികളും ഇനിയും എന്താണെന്ന് കണ്ടെത്താനായില്ല.

ALSO READ: Sabarimala Makaravilakku | പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ഭക്തിസാന്ദ്രമായി സന്നിധാനം, ശരണമന്ത്രം ചൊല്ലി ഭക്തർ

ലിംഗരാജ ക്ഷേത്രം: ഭുവനേശ്വർ, ഒഡീഷ

ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്, 54 മീറ്റർ ഉയരമുള്ള ഈ ക്ഷേത്രത്തിലെ ആരാധന മൂർത്തി ശിവഭഗവാനാണ്. 1090 സിഇക്കും 1104 സിഇക്കും ഇടയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ അവിടെ ശിവ ഭഗവാന്റെയും വിഷ്ണു ഭഗവാന്റെയും സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത് . മാത്രമല്ല ഇവിടത്തെ ഗർഭ ഗൃഹത്തിലെ ശിവലിംഗം സ്വയം ഉയർന്ന് വന്നതാണെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News