Surya Budh Shukra Yuti: ജ്യോതിഷ പ്രകാരം ഏപ്രിൽ മാസത്തിൽ ബുധൻ തന്റെ സഞ്ചാരം 3 തവണ മാറ്റും. ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം ബുധൻ മീനരാശിയിൽ പ്രവേശിക്കും. ഇവിടെ ശുക്രനും സൂര്യനും നേരത്തെ തന്നെയുണ്ട്.
നവരാത്രിയുടെ ആദ്യ ദിവസം മീന രാശിയിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേർന്ന് ത്രിഗ്രഹി യോഗമുണ്ടാക്കും. ത്രിഗ്രഹി യോഗത്തിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെ എന്നറിയാം...
Also Read: ചൈത്ര നവരാത്രിയിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സാമ്പത്തിക ലാഭം, തൊഴിൽ ബിസിനസിൽ പുരോഗതിയും!
മിഥുനം (Gemini): ഈ രാശിക്കാർക്ക് ത്രിഗ്രഹി യോഗം വളരെയധികം ഗുണം ചെയ്യും. മിഥുന രാശിയിലെ കർമ്മ ഭവനത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാൽ തൊഴിൽരഹിതരായവർക്ക് ഈ സമയം നല്ല ജോലി ലഭിക്കും.
ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം, ബിസിനസുകാർക്ക് ഇരട്ടി നേട്ടം, പൂർവിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടം, കർമ്മരംഗത്ത് പുരോഗതി എന്നിവ ഉണ്ടാകും.
കർക്കടകം (Cancer): ഈ രാശിയുള്ളവർക്ക് ബുധ-ശുക്ര-സൂര്യ സംഗമം വളരെ ശുഭകരമായിരിക്കും. കർക്കടകത്തിലെകാരണം ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ത്രിഗ്രഹിയോഗം രൂപപ്പെടാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കർക്കടക രാശിയുള്ളവരുടെ മനസ്സിൽ ആത്മവിശ്വാസം വർദ്ധിക്കും, ഒപ്പം കരിയറിലും മാറ്റമുണ്ടാകും.
Also Read: 4 ഗ്രഹങ്ങളുടെ സംക്രമണം, 3 രാജയോഗം; ഈ 5 രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!
മകരം (Capricorn): ജ്യോതിഷികൾ പറയുന്നതനുസരിച്ച് മകരം രാശിയിലുള്ളവർക്കും ത്രിഗ്രഹി യോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവരിൽ ധൈര്യവും ആത്മ വിശ്വാസവും വർദ്ധിക്കും, കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണയും ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും, കർമ്മരംഗത്ത് പുരോഗതി, ജോലി ചെയ്യുന്നവരുടെ ജീവിതത്തിൽ സന്തോഷം എന്നിവ ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.