Valentine week 2022: ഈ 4 രാശിക്കാർക്ക് വാലന്റൈൻസ് ആഴ്ച വളരെ പ്രത്യേകതയുള്ളതായിരിക്കും

Valentines week 2022: വാലന്റൈൻസ് ആഴ്ച (Valetain Week) 4 രാശിക്കാർക്ക് പ്രത്യേകമായിരിക്കും. നിങ്ങളുടെ പങ്കാളി ഇതിൽ ഏതെങ്കിലും രാശിയിലുള്ള ആളാണെങ്കിൽ നിങ്ങൾക്കും ഈ ആഴ്ച സ്നേഹവും പ്രണയവും നിറഞ്ഞതായിരിക്കും.  

Written by - Ajitha Kumari | Last Updated : Feb 8, 2022, 01:06 PM IST
  • വാലന്റൈൻസ് വീക്ക് ആരംഭിച്ചു
  • പ്രണയത്തിന്റെ ഈ ആഴ്ച ഈ രാശിക്കാർക്ക് വളരെ അനുകൂലമാണ്.
  • പ്രണയ ജോഡികളിൽ സ്നേഹം വർഷിക്കും
Valentine week 2022: ഈ 4 രാശിക്കാർക്ക് വാലന്റൈൻസ് ആഴ്ച വളരെ പ്രത്യേകതയുള്ളതായിരിക്കും

Valentines week 2022: പ്രണയ ജോഡികൾ വാലന്റൈൻസ് ഡേ (Valetine Day) ആഘോഷിക്കാൻ പല പദ്ധതികളും തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ പങ്കാളികളെ അത്ഭുതപ്പെടുത്താനുള്ള പുതിയ പദ്ധതികളുടെ പണിപ്പുരയിലാണ് ആൺകുട്ടികളും പെൺകുട്ടികളും.  പ്രണയത്തിന്റെ ഈ ആഴ്ച റോസ് ഡേയോടെ ആരംഭിച്ചിരിക്കുകയാണ്. പ്രണയ പക്ഷികളെ സംബന്ധിച്ചിടത്തോളം, ഈ ആഴ്ച മുഴുവൻ  അതായത് ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 14 വരെ ഒരു ഉത്സവതിമിർപ്പാണ് പ്രണയ ജോഡികൾക്ക് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ജ്യോതിഷ പ്രകാരം ഈ ആഴ്ച ചില രാശിയിലെ പ്രണയ ദമ്പതികൾക്ക് അത്ഭുതകരവും അവിസ്മരണീയവുമായിരിക്കും.

Also Read: Horoscope February 08, 2022: മേടം രാശിക്കാർക്ക് ഇന്ന് സന്തോഷ ദിനം, കർക്കിടകം രാശിക്കാർക്ക് അധ്വാനം കൂടും

മിഥുനം  (Gemini) 

വാലന്റൈൻസ് ആഴ്ച മിഥുന രാശിക്കാർക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും. അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും പങ്കാളിയിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്യും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് അവരുടെ പങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്താം. ബന്ധം സുദൃഢമാക്കാം. അതുപോലെ വാലന്റൈൻസ് വീക്ക് വിവാഹിതരായ ദമ്പതികൾക്കും വിശേഷമായിരിക്കും. 

Also Read: Lucky Boys: ഈ 3 രാശികളിലെ ആൺകുട്ടികൾ മികച്ച പങ്കാളികൾ

കർക്കടകം (Cancer)

കർക്കടക രാശിയിലെ പ്രണയിതരായ പങ്കാളികളുടെ ബന്ധം  വിവാഹത്തിലെത്താൻ സാധ്യത. ഇവരുടെ നിശ്ചയമോ വിവാഹമോ ശരിയാകും.  വിവാഹിതരായ ദമ്പതികൾ പരസ്പരം സഹകരിക്കും. ഇതിലൂടെ അവരുടെ ബന്ധം കൂടുതൽ ശക്തമാകും ഒപ്പം റൊമാൻസും വർധിക്കും. 

Also Read: Lucky Zodiac Girls: ഈ 3 രാശികളിലെ പെൺകുട്ടികൾ ഭാഗ്യവതികളാണ് ഒപ്പം ജീവിത പങ്കാളിയുടെ ഭാഗ്യവും തിളങ്ങും

ചിങ്ങം (Leo) 

ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ സ്നേഹം വർഷിക്കും. പ്രണയിക്കുന്നവരുടേയും വിവാഹിതരുടേയും ബന്ധം ദൃഢമാകും. കുടുംബാംഗങ്ങൾ വിവാഹത്തിന് സമ്മതിക്കാത്ത പ്രണയിതാക്കൾക്ക് സമ്മതം ലഭിക്കും.  അവിവാഹിതർക്ക് ആരുടെയെങ്കിലും മുന്നിൽ സ്നേഹം പ്രകടിപ്പിക്കാനുള്ള നല്ല സമയമാണിത്.

Also Read: Surya Gochar 2022: ഈ 4 രാശിക്കാരുടെ ഭാഗ്യം അധികം വൈകാതെ തിളങ്ങും!

കന്നി (Virgo) 

കന്നി രാശിക്കാർക്ക് പ്രണയത്തിന്റെ ഈ ആഴ്ച വളരെ സന്തോഷകരമായിരിക്കും. അവിവാഹിതർക്ക് അവരുടെ പങ്കാളിയെ കണ്ടെത്താൻ കഴിയും. ദമ്പതികൾക്കിടയിൽ പ്രണയവും റൊമാൻസും വർദ്ധിക്കും. നിങ്ങൾക്ക് എവിടെയെങ്കിലും അവിസ്മരണീയമായ ഒരു യാത്ര പോകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News