Broom and Vastu: നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നാം ഏറെ ശ്രദ്ധിക്കാറുണ്ട്. വൃത്തിയും വെടിപ്പുമുള്ള വീട്ടില്‍ ലക്ഷ്മി ദേവിയുടെ വാസമുണ്ടാകുമെന്നും ആ വീട്ടില്‍ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല എന്നുമാണ് വിശ്വാസം.
Also Read: Solar Lunar Eclipe 2023: ഒക്ടോബറിൽ സംഭവിക്കാനിരിയ്ക്കുന്ന സൂര്യ, ചന്ദ്ര ഗ്രഹണ തീയതികൾ; എപ്പോൾ, എവിടെ കാണാം
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നതിനായി വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീട്ടിലെ അംഗങ്ങള്‍ എന്നും ഒരുമയോടെ ജീവിക്കുന്നതിനും ധനാഗമത്തിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
Also Read: Ganesh Puja: ശുഭകാര്യങ്ങള്‍ക്ക് തടസം നേരിടുകയാണോ? ബുധനാഴ്ച ഗണപതിയെ പൂജിക്കാം
വീട് വൃത്തിയാക്കുന്നതിനായി നാം ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് ചൂല്‍ (Broom). എന്നാല്‍, ഉപയോഗശേഷം വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ സമ്പത്തിന്‍റെ വരവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
മുറ്റം വൃത്തിയാക്കാനും വീടിന്‍റെ അകം വൃത്തിയാക്കാനുമെല്ലാമായി ഉപയോഗിക്കുന്ന ചൂലുകള്‍ ഉപയോഗശേഷം പലരും അലക്ഷ്യമായി ഉപേക്ഷിച്ചിരിയ്ക്കുന്നത് നിങ്ങള്‍ കണ്ടിരിയ്ക്കും. എന്നാല്‍, വാസ്തുശാസ്ത്രമനുസരിച്ച് ഇത്തരത്തില്‍ ചൂല്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വീടുകളില്‍ ദാരിദ്രം ക്ഷണിച്ചു വരുത്തും... !!
അതായത്, ഉപയോഗശേഷം ചൂല്‍ ഭദ്രമായി ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തികമായി നല്ല ഫലങ്ങള്‍ ഉളവാക്കാന്‍ സഹായിയ്ക്കുന്നു.
ഉപയോഗശേഷം ചൂലുകള്‍ ഏത് ദിശയിലാണ് വയ്ക്കേണ്ടത്?
വാസ്തു ശാസ്ത്രമനുസരിച്ച് ചൂല്‍ സൂക്ഷിക്കേണ്ട ദിശയും അത് പ്രയോഗിക്കാനുള്ള സമയവും പറയുന്നുണ്ട്. ചൂല്‍ ശരിയായി ഉപയോഗിക്കുകയും വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നേട്ടം പ്രദാനം ചെയ്യും.
ചൂല്‍ ഉപയോഗിച്ച ശേഷം നിങ്ങളുടെ വീടിന്‍റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കു പടിഞ്ഞാറ് കോണില്‍ സൂക്ഷിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ചൂല്‍ ഒരിയ്ക്കലും നിങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയുടെ മുകളില്‍ വയ്ക്കരുത്. ചൂല് മേല്‍ക്കൂരയില്‍ വയ്ക്കുന്നത് വീട്ടിലെ സമ്പത്ത് കുറയ്ക്കുകയും മോഷണത്തിനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നതായി വാസ്തു ശാസ്ത്രം പറയുന്നു.
ചൂലുകള്‍ എങ്ങിനെയാണ് വയ്ക്കേണ്ടത്?
ഉപയോഗശേഷം ചൂലുകള്‍ എപ്പോഴും ആരുടെയും കണ്ണുകള്‍ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ചൂല്‍ ഒരിക്കലും തലതിരിച്ച് വയ്ക്കരുത്. ചൂല് തലകീഴായി നിര്‍ത്തുന്നത് ബലഹീനതയുടെ സൂചനയാണ്.
ചൂലുകള്‍ എവിടെ വയ്ക്കരുത്?
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം, നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ചൂല് സൂക്ഷിക്കരുത്. അടുക്കളയില്‍ ചൂല് സൂക്ഷിക്കുന്നത് വീട്ടിലെ ഭക്ഷ്യധാന്യങ്ങള്‍ കുറയ്ക്കുമെന്നും അതുപോലെ, ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ചൂല് സൂക്ഷിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും വീട്ടിലെ ആളുകള്‍ രോഗികളായി തുടരുമെന്നും വിശ്വസിക്കപ്പെടുന്നു.
ചൂല്‍ എപ്പോള്‍ ഉപയോഗിക്കരുത്?
ആരെങ്കിലും വീട്ടില്‍ വന്നു പോയശേഷം ഉടന്‍ തന്നെ ചൂല്‍ ഉപയോഗിക്കരുത്. ഇത് ആ വ്യക്തിക്ക് ദോഷം ചെയ്യും. കൂടാതെ, വീട്ടിലെ ഒരംഗം പുറത്തുപോയാല്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ചൂല്‍ ഉപയോഗിക്കാവൂ... കൂടാതെ, രാത്രിയില്‍ ചൂല്‍ ഉപയോഗിക്കരുത്. ചൂല്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയും പകലും ആണ്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ചൂല് ഉപയോഗിക്കുന്നത് നല്ലതല്ല.
നിങ്ങള്‍ ഒരു പുതിയ വീട്ടിലേയ്ക്ക് താമസം മാറുമ്പോള്‍ പഴയ ചൂല്‍ കൊണ്ടുപോകരുത്. ഒരു പുതിയ വീട്ടില്‍ ഒരു പുതിയ ചൂല് ഉപയോഗിക്കുന്നത് എല്ലായ്‌പ്പോഴും ശുഭകരമാണ്. പഴയതോ ചീത്തയായതോ ആയ ചൂലുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
അതുകൂടാതെ, ചൂലില്‍ ഒരിക്കലും കാല്‍ പതിയരുത്. അതായത്, കാലും ചൂലും തമ്മില്‍ സ്പര്‍ശമുണ്ടാകരുത്. അതേപോലെ, ഒരിക്കലും ചൂലിനെ മറികടന്ന് കടന്നുപോകരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.