Vastu tips for peace in home: വീടിനുള്ളിൽ കലഹം പതിവാണോ? വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Vastu tips for happiness in home: വാസ്തുവിൽ ഉണ്ടാകുന്ന പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോയാൽ വീട്ടിൽ കലഹം ഉണ്ടാകില്ലെന്നാണ് വാസ്തു വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 10:20 PM IST
  • വീടുകളിൽ എന്നും കലഹം ഉണ്ടാകുന്നതിന് പിന്നിൽ വാസ്തുവിൽ ഉണ്ടാകുന്ന പിഴവുകളും കാരണമാകാം
  • ഇവ പരിഹരിച്ച് മുന്നോട്ട് പോയാൽ വീട്ടിൽ കലഹം ഉണ്ടാകില്ലെന്നാണ് വാസ്തു വിദ​ഗ്ധർ വ്യക്തമാക്കുന്നത്
Vastu tips for peace in home: വീടിനുള്ളിൽ കലഹം പതിവാണോ? വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജോലിഭാരവും മറ്റ് സമ്മർദ്ദങ്ങളും മാറ്റിവച്ച് വളരെ ശാന്തവും സന്തോഷപൂർണവുമായ അന്തരീക്ഷം ലഭിക്കാനാണ് എല്ലാവരും വീടുകളിലേക്ക് എത്തുന്നത്. എന്നാൽ, വീട്ടിൽ നിരന്തരം കലഹമാണെങ്കിലോ. ഒരിക്കലും അങ്ങനെ ഒരിടത്തേക്ക് എത്താൻ ആരും ആ​ഗ്രഹിക്കില്ല. വീടുകളിൽ എന്നും കലഹം ഉണ്ടാകുന്നതിന് പിന്നിൽ വാസ്തുവിൽ ഉണ്ടാകുന്ന പിഴവുകളും കാരണമാകാം. ഇവ പരിഹരിച്ച് മുന്നോട്ട് പോയാൽ വീട്ടിൽ കലഹം ഉണ്ടാകില്ലെന്നാണ് വാസ്തു വിദ​ഗ്ധർ വ്യക്തമാക്കുന്നത്. മാത്രമല്ല, വീടിനുള്ളിൽ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുകയും ചെയ്യും. അതിനാല്‍ വീടുകളില്‍ കലഹമില്ലാതെ സന്തോഷവും സമാധാനവും നിലനിൽക്കാൻ വാസ്തു വിദ്യയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1- വീട് വച്ചിരിക്കുന്ന ഭൂമിയുടെ തെക്ക് പടിഞ്ഞാറേ മൂല (കന്നിമൂല) ഉയര്‍ന്നും വടക്ക് കിഴക്കേമൂല താഴ്ന്നും ഇരിക്കണമെന്നാണ് വാസ്തുശാസ്ത്രത്തിൽ നിർദേശിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ വീട്ടിൽ നിരന്തരം കലഹം ഉണ്ടാകും.

2- കിണര്‍, വാട്ടര്‍ടാങ്ക് പോലുള്ള ജലസംഭരണികള്‍ വീടിന്റെ വടക്ക് കിഴക്കായിരിക്കണം സ്ഥിതി ചെയ്യേണ്ടത്. ജലസ്രോതസ്സുകള്‍ ഒരിക്കലും വീടിന്റെ കിഴക്ക്-തെക്ക് മൂലയില്‍ വരരുത്. കിഴക്ക്-തെക്ക് മൂല അഗ്‌നികോൺ ആയാണ് കണക്കാക്കുന്നത്. അതിനാൽ ഈ സ്ഥലത്ത് ജലസംഭരണികൾ  വന്നാല്‍ വീട്ടിൽ ദുരിതങ്ങളാകും ഫലം.

3- വളര്‍ത്തുമൃഗങ്ങളെ പ്രധാന വാതിലിന് സമീപത്തായി കെട്ടിയിടുകയോ വളർത്തുമൃ​ഗങ്ങൾക്കായുള്ള കൂടുകൾ പ്രധാന വാതിലിന് സമീപത്തായി നിർമിക്കുകയോ ചെയ്യരുത്.

4- പ്രധാന വാതിലുകള്‍, പ്രത്യേകിച്ച് പുറത്ത് നിന്ന് അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ക്ക് അഭിമുഖമായി കണ്ണാടികൾ വയ്ക്കരുത്. പ്രതിബിംബം കാണുന്ന വിധത്തിൽ ഈ ഭാ​ഗത്ത് കണ്ണാടികൾ വയ്ക്കുന്നത് ദുരിതത്തിന് കാരണമാകും.

5- പൊട്ടിയ കണ്ണാടി, കേടായ ഘടികാരം, കേടായ വാച്ച്, ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ തുടങ്ങിയവയൊന്നും വീട്ടിനുള്ളില്‍ സൂക്ഷിക്കരുത്. പഴയ ചില വസ്ത്രങ്ങളും സാധനങ്ങളും ഒക്കെ വൈകാരികമായ കാരണങ്ങളാല്‍ ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കിൽ വസ്ത്രങ്ങൾ സൂക്ഷിച്ച് വയ്ക്കാം. എന്നാൽ കേടായ വസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.

6- മഷി തീര്‍ന്ന പേനകള്‍, കേടായ ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയും വീട്ടില്‍ സൂക്ഷിക്കരുത്. ഇവ നെഗറ്റീവ് ഊര്‍ജ പ്രഭാവം സൃഷ്ടിക്കും. ഇത്തരം വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിക്കുന്നത് മോശം അന്തരീക്ഷത്തിന് വഴിവയ്ക്കും.

7- കത്താത്ത ബൾബുകൾ ഹോൾഡറിൽ തന്നെ കിടക്കുന്നുണ്ടെങ്കിൽ അവ മാറ്റിയിടാൻ ശ്രദ്ധിക്കണം. ഇതും നെ​ഗറ്റീവ് എനർജി വീടിനുള്ളിൽ ഉണ്ടാകുന്നതിന് കാരണമാകും.

8- വീട്ടിലെ എല്ലാ സാധങ്ങളും അടുക്കും ചിട്ടയുമായി ക്രമീകരിച്ച് വയ്ക്കണം. സാധനങ്ങൾ അടുക്കും ചിട്ടയും ഇല്ലാതെ വാരിവലിച്ച് ഇട്ടിരിക്കുന്ന വീടുകളിൽ നെ​ഗറ്റീവ് എനർജി ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News