Vastu Tips: സൂര്യാസ്തമയത്തിന് ശേഷം ഉപ്പും മഞ്ഞളും ആർക്കും ദാനം കൊടുക്കരുത്; ജീവിതത്തിൽ ദാരിദ്ര്യം ഒഴിയില്ല

Vastu tips : സൂര്യാസ്തമയത്തിന് ശേഷം ആർക്കെങ്കിലും പണം ദാനം ചെയ്താൽ മഹാലക്ഷ്മിയും അവരോടൊപ്പം പോകുമെന്നാണ് വിശ്വാസം.

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 04:00 PM IST
  • നിങ്ങളുടെ ജാതകത്തിലെ പ്രശ്‍നങ്ങൾ പോലും ദാനധർമ്മങ്ങൾ വഴി പരിഹരിക്കാനാകുമെന്നാണ് വിശ്വാസം. കൂടാതെ ദാനം ചെയ്യുന്നത് വഴി വീട്ടിൽ സമാധാനവും സന്തോഷവും വർധിക്കുകയും ചെയ്യും.
  • വാസ്തു ശാസ്ത്രം അനുസരിച്ച് ദാനം കൊടുക്കുന്നത് നല്ലതാണെങ്കിലും സൂര്യസ്തമയത്തിന് ശേഷം ചില വസ്തുക്കൾ ദാനം നൽകുന്നത് പ്രതികൂലമായി ബാധിക്കും
  • സൂര്യാസ്തമയത്തിന് ശേഷം ആർക്കെങ്കിലും പണം ദാനം ചെയ്താൽ മഹാലക്ഷ്മിയും അവരോടൊപ്പം പോകുമെന്നാണ് വിശ്വാസം.
Vastu Tips: സൂര്യാസ്തമയത്തിന് ശേഷം ഉപ്പും മഞ്ഞളും ആർക്കും ദാനം കൊടുക്കരുത്; ജീവിതത്തിൽ ദാരിദ്ര്യം ഒഴിയില്ല

ദാനം ചെയ്യുന്നത് വളരെ നല്ല കാര്യമായി ആണ് ജ്യോതിഷത്തിൽ കരുതുന്നത്. നിങ്ങളുടെ ജാതകത്തിലെ പ്രശ്‍നങ്ങൾ പോലും ദാനധർമ്മങ്ങൾ വഴി പരിഹരിക്കാനാകുമെന്നാണ് വിശ്വാസം. കൂടാതെ ദാനം ചെയ്യുന്നത് വഴി വീട്ടിൽ സമാധാനവും സന്തോഷവും വർധിക്കുകയും ചെയ്യും. എല്ലാവരും അവരവരുടെ സാമ്പത്തിക സ്ഥിതികൾക്ക് അനുസരിച്ച് ദാനധർമ്മങ്ങൾ ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കണം. അതെ സമയം വാസ്തു ശാസ്ത്രം അനുസരിച്ച് ദാനം കൊടുക്കുന്നത് നല്ലതാണെങ്കിലും സൂര്യസ്തമയത്തിന് ശേഷം ചില വസ്തുക്കൾ ദാനം നൽകുന്നത് പ്രതികൂലമായി ബാധിക്കും. അതിനാൽ തന്നെ സന്ധ്യ സമയത്തിന് ശേഷം ആരെങ്കിലും ഈ വസ്തുക്കൾ ചോദിച്ച് വീട്ടിലേക്ക് വന്നാലും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. വാസ്തു ശാസ്ത്ര ലക്ഷ്മി ദേവി വീട്ടിലേക്ക് വരുന്ന സമയമാണ് സന്ധ്യ. എന്നാൽ താഴെ പറയുന്ന വസ്തുക്കൾ ആ സമയത്ത് ദാനം ചെയ്‌താൽ മഹാലക്ഷ്‍മി വീട്ടിൽ കയറാതെ മടങ്ങുമെന്നാണ് വിശ്വാസം.

 സൂര്യാസ്തമയത്തിന് ശേഷം ദാനം ചെയ്യാൻ പാടില്ലാത്ത വസ്തുക്കൾ 

മഞ്ഞൾ 

മഞ്ഞൾ വ്യാഴത്തിന്റെ ഘടകമായി ആണ് കണക്കാക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷം നിങ്ങൾ മഞ്ഞൾ ദാനം ചെയ്‌താൽ നിങ്ങളുടെ ജാതകത്തിൽ വ്യാഴത്തിന്റെ പ്രഭാവം കുറയും. അതിനാൽ തന്നെ സൂര്യാസ്തമയത്തിന് ശേഷം മഞ്ഞൾ ദാനം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

ALSO READ: Vastu Tips : റോസ പൂക്കൾ വീട്ടിൽ ശരിയായ സ്ഥലത്ത് വെച്ചാൽ നിരവധി ഗുണങ്ങൾ

പാൽ

 സൂര്യാസ്തമയത്തിന് ശേഷം പാൽ ദാനം ചെയ്യുന്നത് അശുഭ ലക്ഷണമാണ്. സൂര്യനോടും ചന്ദ്രനോടും ബന്ധപ്പെട്ടിരിക്കുന്ന വസ്തുവാണ് പാൽ.അതിനാൽ തന്നെ സൂര്യാസ്തമയത്തിന് ശേഷം നിങ്ങൾ പാൽ ദാനം ചെയ്‌താൽ പിന്നെ നിങ്ങളുടെ ജീവിതത്തിൽ ദുരിതങ്ങളും ദുഖങ്ങളും മാത്രം ബാക്കിയാകും. കൂടാതെ പാൽ മഹാവിഷ്ണുവും ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു അതിനാൽ തന്നെ  പാൽ സൂര്യാസ്തമയത്തിന് ശേഷം ദാനം ചെയ്യുന്നത് നിങ്ങളുടെ വീട്ടിലെ ഐശ്വര്യം കൂടി ധാനം ചെയ്യുന്നത് പോലെയാണ്.

തൈര് 

തൈര്  സൂര്യാസ്തമയ സമയത്തോ, അതിന് ശേഷമോ ദാനം ചെയ്യാൻ പാടില്ല. തൈര് ശുക്രന്റെ ചിഹ്നമായി ആണ് കരുതുന്നത്.  സൂര്യാസ്തമയത്തിന് തൈര് പാൽ ദാനം ചെയ്യുന്നത് നിങ്ങളുടെ വീട്ടിലെ ഐശ്വര്യവും സന്തോഷവും നഷ്ടപ്പെടാൻ കാരണമാകും. 

പണം 

 സൂര്യാസ്തമയത്തിന് ശേഷം ആർക്കും പണം  ദാനം ചെയ്യരുത്. സൂര്യാസ്തമയത്തിന് ശേഷം ആർകെങ്കിലും പണം ദാനം ചെയ്താൽ മഹാലക്ഷ്മിയും അവരോടൊപ്പം പോകുമെന്നാണ് വിശ്വാസം.

ഉപ്പ്

സൂര്യാസ്തമയത്തിന് ശേഷം  ഉപ്പും ആർക്കും നൽകരുത്. ഇത് വീട്ടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടാക്കുകയും ജീവിതത്തിലെ ഉയർച്ചകളെ തടയുകയും ചെയ്യും  
 
(വാസ്തു ശാസ്ത്രത്തിൽ നിഷ്കർഷിച്ചിരിക്കുന്നതും ഇത് സംബന്ധിച്ച് ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. നാട്ടിൽ നില നിൽക്കുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News