Lucky Woman: ഈ സ്ത്രീകൾ കുടുംബത്തിന്‍റെ ഭാഗ്യം, വീട്ടിൽ സമാധാനവും സന്തോഷവും നിറയും

Lucky Woman:  ചാണക്യയുടെ അഭിപ്രായത്തിൽ, സമാധാനവും സമൃദ്ധിയും സന്തോഷവും പ്രധാനമായും വീട്ടിലെ സ്ത്രീകളെ ആശ്രയിച്ചിരിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 02:37 PM IST
  • ആചാര്യ ചാണക്യയുടെ അഭിപ്രായത്തിൽ, സമാധാനവും സമൃദ്ധിയും സന്തോഷവും പ്രധാനമായും വീട്ടിലെ സ്ത്രീകളെ ആശ്രയിച്ചിരിക്കുന്നു.
Lucky Woman: ഈ സ്ത്രീകൾ കുടുംബത്തിന്‍റെ ഭാഗ്യം, വീട്ടിൽ സമാധാനവും സന്തോഷവും നിറയും

Lucky Woman: നമ്മുടെ വീട്ടില്‍ എപ്പോഴും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സമാധാനത്തോടെ സന്തോഷത്തോടെ ദിവസങ്ങള്‍ കടന്നു പോകുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്.  

വീട്ടില്‍ എന്നും സമൃദ്ധിയും സന്തോഷവും ആഗ്രഹിക്കുന്നവര്‍ക്ക് ആചാര്യ ചാണക്യന്‍ പറയുന്നത് എന്താണ് എന്ന് കൂടി ശ്രവിക്കാം. 

Also Read:  Career and Success: കരിയറിലും ബിസിനസിലും ഉന്നത വിജയം, ബുധനാഴ്ച ഗണപതിയെ ആരാധിക്കാം  

ആചാര്യ ചാണക്യയുടെ അഭിപ്രായത്തിൽ, സമാധാനവും സമൃദ്ധിയും സന്തോഷവും പ്രധാനമായും വീട്ടിലെ സ്ത്രീകളെ ആശ്രയിച്ചിരിക്കുന്നു. കാരണം, സദ്‌ സ്വഭാവിയായ ഒരു സ്ത്രീ ഉള്ള വീട്ടിൽ ഒരിക്കലും സന്തോഷത്തിനും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാകില്ല. ആ വീട്ടില്‍ ലക്ഷ്മിദേവി കുടികൊള്ളുന്നു. അത്തരം സ്ത്രീകൾ വീടിനെ സ്വർഗമാക്കുകയും അവരുടെ ഗുണങ്ങൾ കാരണം അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുകയും ചെയ്യുന്നു. 

Also Read:  RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ, ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും

സ്ത്രീകളുടെ ഏത് ഗുണങ്ങളാണ് ഒരു കുടുംബത്തിന് ശുഭകരമെന്ന് നോക്കാം....

പെട്ടെന്ന് കരയുന്നവര്‍..!!

ചെറിയ കാര്യത്തിനുപോലും പെട്ടെന്ന് കരയുന്ന സ്ത്രീകളെ നിങ്ങള്‍  കണ്ടിട്ടുണ്ടായിരിയ്ക്കും. അതായത്, നിസാര കാര്യം മതി ഇവരുടെ കണ്ണ് നിറയും. ആചാര്യ ചാണക്യയുടെ അഭിപ്രായത്തില്‍ ഇത്തരം സ്ത്രീകള്‍ വളരെ ലോല ഹൃദയരാണ്. 
ഇത്തരം സ്ത്രീകൾ ഒരിക്കലും ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നില്ല. അവരുടെ ഈ വികാരം കുടുംബത്തെ ഒന്നിച്ചു നിർത്താൻ വളരെ നല്ലതാണ്. ടെൻഷനോ ദേഷ്യമോ ഇവരുടെ ഉള്ളില്‍ നിറയാന്‍ ഇവര്‍ അനുവദിക്കില്ല. അവര്‍ ഒരു കാര്യവും മനസ്സില്‍ വയ്ക്കില്ല, കൂടാതെ, മറ്റുള്ളവരോട് പെട്ടെന്ന് ക്ഷമിക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും പെട്ടെന്ന് കരയുന്ന സ്ത്രീകൾ ആരുടെയും ഹൃദയം വേദനിപ്പിക്കില്ല...  

മതപരമായ കാര്യങ്ങളില്‍ താൽപ്പര്യമുള്ള സ്ത്രീകള്‍ 

ആചാര്യ ചാണക്യ പറയുന്നതനുസരിച്ച് മതപരമായ കാര്യങ്ങളില്‍ താൽപ്പര്യമുള്ള സ്ത്രീകളുടെ മനസ്സ് എപ്പോഴും ശാന്തമായിരിക്കും. അത്തരം സ്ത്രീകൾ പുരോഗതിയോ വിജയമോ നേടുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  തന്‍റെ പ്രിയപ്പെട്ടവരുടെ വിജയവും പരാജയവും ഇവരെ ഏറെ അലട്ടുന്നു. അവർ അവരുടെ ജീവിതത്തിന്‍റെ  ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നു.  

അച്ചടക്കം പാലിക്കുന്ന സ്ത്രീകള്‍ 

അച്ചടക്കം പാലിക്കുന്ന സ്ത്രീകൾ ജീവിതത്തില്‍ വളരെ വേഗത്തിൽ വിജയം കൈവരിക്കുമെന്ന് ആചാര്യ ചാണക്യൻ തന്‍റെ ചാണക്യ നിതിയിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം സ്ത്രീകൾ മറ്റുള്ളവർക്ക് പ്രചോദനമാണെന്നാണ് പറയപ്പെടുന്നത്. തന്‍റെ ധാർമ്മികത അനുസരിച്ച്, അവരുടെ സ്വപ്നങ്ങളും ചുമതലകളും നിറവേറ്റുന്നതിനാൽ, ഈ സ്വഭാവമുള്ള സ്ത്രീകൾക്ക് കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും വളരെയധികം ബഹുമാനവും സ്നേഹവും ലഭിക്കുന്നു.

ആരെയും വെറുക്കരുത് 

ആചാര്യയുടെ അഭിപ്രായത്തിൽ, പെട്ടെന്ന് കരയുന്ന ലോല ഹൃദയരായ സ്ത്രീകളുടെ ഉള്ളില്‍  ഒരിയ്ക്കലും പിരിമുറുക്കവും ദേഷ്യവും ഉണ്ടാവാറില്ല. ഇതുമൂലം അവർ പല രോഗങ്ങളും ഒഴിവാക്കുന്നു. കൂടാതെ, അവര്‍ ഒന്നും മനസ്സിൽ സൂക്ഷിക്കുന്നില്ല, മാത്രമല്ല അവര്‍ വേഗത്തിൽ മറ്റുള്ളവരോട് ക്ഷമിക്കുകയും ചെയ്യുന്നു. അവർ ആരുമായും ശത്രുത വച്ച് പുലര്‍ത്തില്ല. ഇത്തരം  സ്ത്രീകള്‍ കുടുംബത്തിന് ഐശ്വര്യമാണ് എന്ന് ആചാര്യ ചാണക്യ പറയുന്നു...  
 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News