Vastu Dosh Easy Remedies: വീട് അത് എത്ര ഭംഗിയുള്ളതായാലും വലിപ്പമുള്ളതായാലും വാസ്തു മോശമായാല്‍ പ്രശ്നങ്ങള്‍ ഉറപ്പാണ്. അതായത്, വീടിന്‍റെ മോശം വാസ്തു ആ വീട്ടില്‍ താമസിക്കുന്ന ആളുകളുടെ ആരോഗ്യം, സാമ്പത്തികം, മാനസികാവസ്ഥ, ഗാർഹിക അസ്വാരസ്യം, പുരോഗതി തുടങ്ങിയവയെ ബാധിക്കുന്നു.
Also Read: Gajkesari Rajyoga: ഗജകേസരി യോഗം, 3 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, പണത്തിന്‍റെ പെരുമഴ!!
അതേസമയം, നല്ല വാസ്തു നമ്മുടെ ജീവിതത്തിന്‍റെ പോസിറ്റിവിറ്റിയെയും സമൃദ്ധിയെയും സ്വാധീനിക്കുന്നു. ചിലപ്പോൾ വീടുകളിൽ ചില ചെറിയ വാസ്തു പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിന് ഉടനടി പരിഹാരം കാണേണ്ടത് അനിവാര്യമാണ്. കാരണം ഇത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും എന്ന കര്യത്തില്‍ സംശയമില്ല.
Also Read: Saturn Transit 2023: 2025 ഓടെ ഈ രാശിക്കാരുടെ സമ്പത്ത് വര്‍ദ്ധിക്കും!!
വീടിന്‍റെ തെറ്റായ നിര്‍മ്മിതി മൂലം ഉണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും. കാരണം.
ഇത്തരം വാസ്തു വൈകല്യങ്ങള്‍ നീക്കാന്‍ ധാരാളം പണവും സമയവും വേണ്ടി വരും. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ ദോഷങ്ങള്‍ മാറ്റാന്‍ ചില ലളിതമായ വഴികൾ ഉണ്ട്. അവ സ്വീകരിക്കുന്നതിലൂടെ, പാലിയ്ക്കുന്നതിലൂടെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ കഴിയും.
ഇത്തരത്തില്‍; എളുപ്പത്തില്‍ നമ്മുടെ വീടിനെ ബാധിച്ചിരിയ്ക്കുന്ന വാസ്തു ദോഷങ്ങള്‍ മാറ്റാന്‍ സഹായിയ്ക്കുന്ന ചില ചെറിയ ഉപായങ്ങളെക്കുറിച്ച് അറിയാം. ഈ പ്രതിവിധികള്‍ നടപ്പാക്കുന്നതുവഴി വാസ്തു ദോഷം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കുന്നതുവഴി നമ്മുടെ ജീവിതത്തില്‍ ഭാഗ്യം പ്രകാശിക്കും, ഐശ്വര്യം ഉണ്ടാകും. എന്താണ് ആ പ്രതിവിധികൾ എന്ന് നോക്കാം.
നമുക്കറിയാം, വീട്ടിൽ വാസ്തു ദോഷം ഉണ്ടെങ്കിൽ അത് ഒരു വ്യക്തിയുടെ പുരോഗതി, സമ്പത്ത്, വിജയം എന്നിവയെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങുന്നു. എന്നിരുന്നാലും, വാസ്തു ശാസ്ത്രത്തിൽ, ഈ ദോഷങ്ങൾ നീക്കാൻ വളരെ എളുപ്പവും ചെറുതുമായ മാർഗ്ഗങ്ങൾ പറയുന്നുണ്ട്.
1. ചില ചെടികള്‍ വാസ്തു ദോഷം അകറ്റുന്നു
വീട്ടിൽ ചില പ്രത്യേക തരം ചെടികൾ നട്ടുപിടിപ്പിച്ചാൽ വാസ്തു ദോഷങ്ങൾ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഉദാഹരണത്തിന് തുളസി, ഈന്തപ്പഴം, വേപ്പ്, കൂവളം തുടങ്ങിയ ചെടികൾ വീട്ടിലെ വാസ്തു ദോഷങ്ങൾ അകറ്റാൻ സഹായിക്കുന്നു.
2. ഊഞ്ഞാൽ തൂക്കിയിടുന്നത്
വീട്ടില്‍ ഊഞ്ഞാല്‍ തൂക്കിയിടുന്നതുവഴി വീടിന്‍റെ അശുഭകരമായ ഫലങ്ങൾ ഇല്ലാതാക്കാം. ഊഞ്ഞാല്‍ വീടിന്‍റെ വടക്കുഭാഗത്ത് ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
3. വാതിലുകളും ജനലുകളും വൃത്തിയായി സൂക്ഷിക്കുക
വീടിന്‍റെ വാതിലുകളും ജനലുകളും പതിവായി വൃത്തിയാക്കുന്നതും അവ കേടുപാടുകള്‍ ഇല്ലാതെ സൂക്ഷിക്കുന്നതും വാസ്തു ദോഷത്തിന്‍റെ പ്രഭാവം കുറയ്ക്കുന്നു. അവ ശരിയായി സൂക്ഷിക്കുന്നതിലൂടെ, പോസിറ്റീവ് എനർജി വീട്ടില്‍ ഉണ്ടാകുന്നു.
4. പുൽത്തകിടി, പൂന്തോട്ടം എന്നിവ ഒരുക്കുക
നിങ്ങളുടെ വീട്ടുമുറ്റത്ത് പുൽത്തകിടി, പൂന്തോട്ടം എന്നിവയുടെ ക്രമീകരണവും വാസ്തു ദോഷങ്ങളെ അകറ്റാന്‍ സഹായിയ്ക്കുന്നു. പൂന്തോട്ടത്തില്‍ മരങ്ങളും ചെടികളും ശ്രദ്ധയോടെയും ചിട്ടയോടെയും നടുവാന്‍ ശ്രദ്ധിക്കുക.
5. മണിനാദം
പൂജാവേളയിൽ മണി മുഴക്കുന്നത് സാധാരണമാണ്. ഈ മണിയുടെ ശബ്ദം നിങ്ങളുടെ ഭവനത്തിലെ വാസ്തുദോഷങ്ങളെ അകറ്റുന്നു. പോസിറ്റീവ് എനർജി ഉളവാക്കുന്നതിനും അശുഭകരമായ ഫലങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.
6. ശംഖ് ഉപയോഗം
ശംഖ് ഉപയോഗിച്ചാൽ വീടിന്‍റെ വാസ്തു ദോഷങ്ങൾ അകറ്റാം. ഈ ശംഖ് പൂജാസ്ഥലത്ത് സൂക്ഷിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...