Aadhaar Card Important Update: രാജ്യത്ത് ഇന്ന് പ്രധാന അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന രേഖയാണ് ആധാര്‍ കാര്‍ഡ് (Aadhaar Card).ആധാര്‍ കാർഡിന്റെ ഉപയോഗവും പ്രാധാന്യവും ഇന്ന് വളരെയധികം വർദ്ധിച്ചിരിയ്ക്കുകയാണ്.
Also Read: Love Horoscope: ഈ രാശിക്കാരുടെ ജീവിതം പ്രണയത്താല്‍ നിറയും!! പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ഈ ആഴ്ച എങ്ങിനെ?
ബാങ്കുമായി ബന്ധപ്പെട്ടതടക്കം നിരവധി സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള പ്രധാന തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്. പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ് എന്ന് നമുക്കറിയാം.
Also Read: 2000 Rupee Note: 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും നിയമപരമാണോ? RBI എന്താണ് പറയുന്നത്?
ആധാർ കാർഡ് രാജ്യത്ത് പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം എന്നത് വളരെ പ്രധാനമാണ്. പ്രാദേശിക ആധാർ കേന്ദ്രത്തിലൂടെ നാം നല്‍കിയിരിയ്ക്കുന്ന വിവരങ്ങളില്‍ തിരുത്തല്‍ ആവശ്യമുണ്ട് എങ്കില്‍ അത് നടത്താന്‍ സാധിക്കും. അതിന് ഒരു നിശ്ചിത തുക നല്‍കണം എന്ന് മാത്രം.
ആധാര്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ സര്‍ക്കാര്‍ പുറത്തു വിടുന്നുണ്ട്. അതില്‍ പ്രധാനമാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക എന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് അധാര് സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, ആധാര്‍ വിവരങ്ങള്‍ ഇപ്പോള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുവാനും സാധിക്കും.
എന്നാല്‍, യുഐഡിഎഐ ആധാർ കാർഡിലെ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ആളുകൾക്ക് അവസരം നൽകുന്നുണ്ട്. 2023 സെപ്റ്റംബർ 14 വരെ അനുവദിച്ചിരുന്ന ഈ സമയപരിധി ഇപ്പോള്‍ ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. അതായത്, ഇനി ഡിസംബര്‍ 14 വരെ ആളുകള്‍ക്ക് സൗജന്യമായി അവരുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ സാധിക്കും.
എന്നാല്‍, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഈ സേവനം myAadhaar പോർട്ടലിൽ മാത്രം സൗജന്യമാണ്. ആധാർ കേന്ദ്രങ്ങള്‍ വഴി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും.
കൂടാതെ, 10 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ആധാര്‍ ഉടമകള്‍ ഒ൦രു കാര്യം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതായത്, അവരുടെ വിരലടയാളം പുതുതായി നല്‍കേണ്ടിയിരിയ്ക്കുന്നു. ഇതിനായി ആധാര്‍ സേവാ കേന്ദ്രത്തെ സമീപിക്കേണ്ടത് ആവശ്യമാണ്.
ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:-
* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
* 'എന്റെ ആധാർ' മെനുവിലേക്ക് പോകുക.
* 'നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
* 'അപ്ഡേറ്റ് ചെയ്യുക' എന്നതിൽ ക്ലിക്ക് ചെയ്ത്, തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാർ കാർഡ് നമ്പർ നൽകുക
* ക്യാപ്ച വെരിഫിക്കേഷൻ നടത്തുക
* 'ഒട്ടിപി നൽകുക
* 'ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* OTP ഉപയോഗിച്ച് സാധൂകരിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy