2000 Rupee Note: 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും നിയമപരമാണോ? RBI എന്താണ് പറയുന്നത്‌?

2000 Rupee Note:  2023 മെയ് 19-ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്‍റെ സ്ഥിതി ആർബിഐ ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 10:38 AM IST
  • അതേസമയം, 2000 രൂപ നോട്ടുകൾ നിയമപരമായി തുടരുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
2000 Rupee Note: 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും നിയമപരമാണോ? RBI എന്താണ് പറയുന്നത്‌?

 New Delhi: 2000 രൂപ നോട്ടുകള്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പങ്കുവച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും തിരിച്ചെത്തിയതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 

Also Read:  Horoscope Today, December 4: ഈ രാശിക്കാര്‍ റിസ്ക്‌ എടുക്കാന്‍ മടിക്കണ്ട, വിജയം ഉറപ്പ്; ഇന്നത്തെ രാശിഫലം അറിയാം  

"പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം,  3.56 ലക്ഷം കോടി രൂപയായിരുന്നു. 2023 മെയ് 19 ന് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു, 2023 നവംബർ 30-ന് പ്രചാരത്തിലുള്ള നോട്ടുകളുടെ ആകെ മൂല്യം  9,760 കോടി രൂപയായി കുറഞ്ഞു. പ്രചാരത്തിലിരുന്ന ₹2000 നോട്ടുകളിൽ 97.26%  തിരികെയെത്തി. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്‍റെ സ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകികൊണ്ട്  ആർബിഐ വ്യക്തമാക്കി.

Also Read:  Good and Bad Day: ശുഭകാര്യങ്ങൾക്ക് മികച്ച ദിനം ഏത്? ജ്യോതിഷം പറയുന്നത് 

അതേസമയം, 2000 രൂപ നോട്ടുകൾ നിയമപരമായി തുടരുമെന്നും  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

2023 മെയ് 19-ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്‍റെ സ്ഥിതി ആർബിഐ ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്.

2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും കൂടാതെ/അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2023 സെപ്റ്റംബർ 30 വരെ ലഭ്യമായിരുന്നു, അത് പിന്നീട് 2023 ഒക്ടോബർ 07 വരെ നീട്ടി. ഇപ്പോള്‍ ബാങ്കുകള്‍ വഴി 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും  റിസർവ് ബാങ്കിന്‍റെ 19 ഇഷ്യൂ ഓഫീസുകളിൽ 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News