7th Pay Commission: കേന്ദ്ര ജീവനക്കാരുടെ DA സംബന്ധിച്ച് പ്രധാന അപ്ഡേറ്റ്, ലഭിച്ചേക്കാം ബമ്പർ ഗിഫ്റ്റ്!

7th Pay Commission latest Big Update: മോദി സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഒന്നരവർഷത്തെ DA കുടിശ്ശിക അതായത് 18 മാസത്തെ കുടിശ്ശിക 2 ലക്ഷം രൂപവരെ ഒറ്റത്തവണയായി നൽകിയേക്കും.    

Written by - Ajitha Kumari | Last Updated : Feb 12, 2022, 07:51 AM IST
  • കേന്ദ്ര ജീവനക്കാർക്ക് വലിയ വാർത്ത
  • ഡിഎയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് എത്തിയിട്ടുണ്ട്
  • മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും
7th Pay Commission: കേന്ദ്ര ജീവനക്കാരുടെ DA സംബന്ധിച്ച് പ്രധാന അപ്ഡേറ്റ്, ലഭിച്ചേക്കാം ബമ്പർ ഗിഫ്റ്റ്!

ന്യൂഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഒരു പ്രധാന വാർത്ത എത്തിയിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമബത്ത (Dearness allowance - DA) കുടിശ്ശിക സംബന്ധിച്ച് മോദി സർക്കാരിൽ നിന്ന് ഒരു വലിയ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മോദി സർക്കാർ കേന്ദ്ര ജീവനക്കാരുടെ 1.5 വർഷത്തെ ഡിഎ കുടിശ്ശിക അതായത് 18 മാസത്തെ കുടിശ്ശികയായ 2 ലക്ഷത്തോളം രൂപ ഒറ്റത്തവണയായി തീർപ്പാക്കിയേക്കും എന്നാണ്. പക്ഷെ ഇത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രസ്താവനയും ഇതുവരെ ഉണ്ടായിട്ടില്ല.

Also Read: 7th Pay Commission: ഡിഎ 34% വർദ്ധനവ് നിശ്ചയിച്ചു, എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം

കേന്ദ്ര ജീവനക്കാർ നിരന്തരം ആവശ്യപ്പെടുന്നു (Central employees are constantly demanding)

2020 ജനുവരി മുതൽ 2021 ജൂൺ വരെ തടഞ്ഞുവച്ച DA നൽകണമെന്ന് കേന്ദ്ര ജീവനക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഡിഎ കുടിശ്ശിക നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും ഉടൻ പരിഹാരം കാണുമെന്നുമാണ് സർക്കാർ ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ദേശീയ കൗൺസിൽ ഓഫ് ജെസിഎമ്മിന്റെ സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ് ഗോപാൽ മിശ്രയുടെ അഭിപ്രായത്തിൽ കൗൺസിൽ സർക്കാരിനോട് ഇക്കാര്യം  ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ലയെന്നാണ്. ഇക്കാര്യം കാബിനറ്റ് സെക്രട്ടറിയുമായി (Cabinet secretary) ചർച്ച ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും ഇരട്ടി ബോണസ്! ശമ്പളം വർധിപ്പിക്കുന്നതിലൂടെ വലിയ പ്രഖ്യാപനങ്ങളും

മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും (Decision can be taken in cabinet meeting)

മിശ്ര പറയുന്നതനുസരിച്ച് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (DoPT), ധനമന്ത്രാലയം, ചെലവ് വകുപ്പിലെ ഉദ്യോഗസ്ഥരുമായും JCM ന്റെ സംയുക്ത യോഗം ഉടൻ ചേരുമെന്നാണ്. കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ  (Central Cabinet) ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വാർത്തകൾ. സാധാരണഗതിയിൽ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ വർധിപ്പിക്കുന്നത്. ഇത്തവണ ജനുവരിയിൽ നടക്കേണ്ട ഡിഎ വർധന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഡിഎ (DA) 17 ശതമാനത്തിൽ നിന്ന് 31 ശതമാനമായി വർധിപ്പിച്ചിരുന്നു. 2022 ജനുവരിയിൽ ഡിഎ 3 ശതമാനം വർധിപ്പിക്കുമെന്നാണ് പറയുന്നത്. ഇത് നടന്നാൽ ഡിഎ 34 ശതമാനമായി ഉയരും.

Also Read: Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം 

ഇത്രയും ഡിഎ കുടിശ്ശിക ലഭിക്കും (will get this much DA arrears)

വരുന്ന യോഗത്തിൽ 18 മാസത്തെ കുടിശ്ശിക തീർക്കാൻ തീരുമാനമെടുത്താൽ ലെവൽ-1 ജീവനക്കാർക്ക് 11,880 മുതൽ 37,554 രൂപ വരെ ലഭിക്കുമെന്നാണ് കരുതുന്നത്. അതുപോലെതന്നെ ലെവൽ-13 ജീവനക്കാർക്ക് ഒറ്റ തവണയായി 1,44,200 മുതൽ 2,18,200 രൂപ വരെ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News