ഫോ‌ർഡിന് പിന്നാലെ ഇന്ത്യൻ വിപണി വിടാനൊരുങ്ങി ഡാറ്റ്‌സണും

റഷ്യയിലേയും ഇന്തോനേഷ്യയിലേയും ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ അവസാനിപ്പിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഒമ്പത് വർഷം നീണ്ട ഇന്ത്യയിലെ വ്യാപാരം അവസാനിപ്പിച്ച്  ഡാറ്റ്സൺ പടിയിറങ്ങുന്നത്.

Written by - Anuja Prasad | Edited by - Priyan RS | Last Updated : Apr 25, 2022, 02:43 PM IST
  • വളരെ കൊട്ടിഘോഷിച്ച് തന്നെയാണ് നിസാൻ ഡാറ്റ്‌സൺ കാറുകൾ നിരത്തിലിറക്കിയതും.
  • ഇന്ത്യക്കാർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വിദേശ കാറുകളിൽ ഒന്നാണ് ഡാറ്റ്സൺ.
  • വോക്സ് വാഗൺ പോളോ ഉത്പാദനം നിർത്തിയതും ഈ അടുത്ത കാലത്താണ്.
ഫോ‌ർഡിന് പിന്നാലെ ഇന്ത്യൻ വിപണി വിടാനൊരുങ്ങി  ഡാറ്റ്‌സണും

ഫോർഡിന് പിന്നാലെ  ഇന്ത്യൻ വിപണി വിടാനൊരുങ്ങി ഡാറ്റ്‌സണും. കഴിഞ്ഞ രണ്ട് വർഷങ്ങളായിട്ടുള്ള വിപണിയിലെ പ്രകടനം മോശമായതാണ്  ഡാറ്റ്‌സൺ  ഇന്ത്യയിലെ  വിപണി ഒഴിയാനുള്ള കാരണം. ഇരുചക്രവാഹനങ്ങളിൽ നിന്നും  ഒരു മാറ്റം ആഗ്രഹിക്കുന്ന ഇടത്തരം കുടുബങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു  ഡാറ്റ്‌സണിന്റെ കാറുകൾ. വളരെ കൊട്ടിഘോഷിച്ച് തന്നെയാണ് നിസാൻ ഡാറ്റ്‌സൺ കാറുകൾ  നിരത്തിലിറക്കിയതും.  2019 ഒക്ടോബറിലാണ് ആഗോളതലത്തിൽ  തന്നെ ഡാറ്റ്സൺ  ബ്രാൻഡിനെ ഘട്ടംഘട്ടമായി നിർത്തലാക്കുവാനുള്ള നീക്കങ്ങൾ തുടങ്ങിയത്. കമ്പനിയുടെ ചെന്നൈ പ്ലാന്റിൽ  നടന്നു വന്നിരുന്ന റെഡി ഗോ പ്രൊഡക്ഷൻ അവസാനിപ്പിക്കുകയാണെന്നാണ്   നിസാൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 

റഷ്യയിലേയും ഇന്തോനേഷ്യയിലേയും ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ അവസാനിപ്പിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഒമ്പത് വർഷം നീണ്ട ഇന്ത്യയിലെ വ്യാപാരം അവസാനിപ്പിച്ച്  ഡാറ്റ്സൺ പടിയിറങ്ങുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്ലി കാറായി മാറാൻ  ഡാറ്റ്സണ് കഴിഞ്ഞു. ഇന്ത്യക്കാർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വിദേശ കാറുകളിൽ ഒന്നാണ് ഡാറ്റ്സൺ.

Read Also: SBI Internet Security guidelines: ഉപഭോക്താക്കൾക്കായി ഇന്‍റര്‍നെറ്റ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ച് എസ്ബിഐ

ഡാറ്റ്‌സണിന്റെ ഗോ,ഗോ പ്ലസ് റെഡി ഗോ എന്നീ മൂന്ന് വാഹനങ്ങളും സ്വീകാര്യത നേടിയിരുന്നു.വിപണിയിൽ കൂടുതൽ എതിരാളികൾ എത്തിയതും കടുത്ത മത്സരവുമാണ്  ഡാറ്റ്‌സണെ തകർത്ത് കളഞ്ഞത്. ഡാറ്റ്സൺ പ്രവർത്തനക്ഷമമായിരുന്ന അവസാന വിപണികളിലൊന്നാണ് ഇന്ത്യ. ഫോർഡ് ഇന്ത്യ വിട്ടതിന് പിന്നാലെയാണ് ഡാറ്റ്‌സണും വിപണി ഒഴിയുന്നത്. 

വോക്സ് വാഗൺ പോളോ ഉത്പാദനം നിർത്തിയതും ഈ അടുത്ത കാലത്താണ്. 2012 ലായിരുന്നു  വലിയ ഒരു  ഇടവേളക്ക് ശേഷം ഡാറ്റ്‌സണിനെ കുറ‍ഞ്ഞവിലയുള്ള കാറായി പുറത്തിക്കാൻ നിസാൻ തീരുമാനം എടുത്തത്. അങ്ങനെ 2013ൽ ഇന്ത്യയിലേക്ക് ഡാറ്റ്സൺ എന്ന ബ്രാന്ഡിനെ നിസാൻ വീണ്ടും അവതരിപ്പിച്ചു.  ഡാറ്റ്സൺ ഗോ എന്ന ഹാച്ച്ബാക്കായിരുന്നു ആദ്യ കാർ. കുറഞ്ഞവിലയും  ഉയർന്ന് ഗുണനിലവാരവും ഗോ യെ ജനപ്രിയമാക്കി. 

Read Also: ​ഗുജറാത്ത് തീരത്ത് 280 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയിൽ

പിന്നീട്  ഗോ യുടെ സെവൻ സീറ്ററായ ഗോ പ്ലസും ഡാറ്റ്സൺ നിരത്തിലിറക്കി.2018 ന്റെ  അവസാനത്തോടെ  ഗോ ഹാച്ച്ബാക്ക് ഗോ പ്ലസ് എംപിവി എന്നിവയുടെ വിൽപ്പന ഇടിഞ്ഞു തുടങ്ങി.2021 ലെ റെഡി ഗോയുടെ വിൽപ്പന വെറും 4000 യൂണിറ്റ് മാത്രമായി കുറഞ്ഞതോടെയാണ്  ഡാറ്റ്‌സണിന്റെ വിപണിയിലെ സാധ്യതകൾ പൂർണ്ണമായും മങ്ങിയത്. നിസാന്റെ ശക്തമായ ശൃംഖലയിലൂടെ  എല്ലാ ഉപഭോക്താക്കൾക്കും വിൽപ്പനാനന്തര സേവനങ്ങൾ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News