ന്യൂ ഡൽഹി : വിമാനത്തിനുള്ളിൽ യാത്രക്കാരൻ സഹയാത്രികയ്ക്ക് നേരെ മൂത്രമൊഴിച്ചതിന് പിന്നാലെ എയർ ഇന്ത്യ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരിക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും കല്ല് കണ്ടെത്തി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് പോയ AI 215 വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് യാത്രക്കാരിക്ക് കല്ല് ലഭിച്ചത്. വിമാനത്തിന്റെ നടത്തിപ്പ് ടാറ്റ ഏറ്റെടുത്തതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്.
ബിബിസി ഇന്ത്യയുടെ യുട്യൂബ് ഹെഡായ സർവപ്രിയ സാങ്ഗ്വാനാണ് എയർ ഇന്ത്യയുടെ വിമാനത്തിൽ വിളമ്പയി ഭക്ഷണത്തിൽ നിന്നും കല്ല് ലഭിച്ചത്. തുടർന്ന് മാധ്യമപ്രവർത്തക കല്ല് അടങ്ങിയ ഭക്ഷണത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവക്കുകയും ചെയ്തു. "കല്ല് രഹിതമായി ഭക്ഷണം ഉറപ്പ് വരുത്താൻ നിങ്ങൾക്ക് വലിയ സങ്കേതികതയോ പണമോ ആവശ്യമില്ല. ഇന്ന് AI 215 വിമാനത്തിൽ യാത്ര ചെയ്യവെ എനിക്ക് ലഭിച്ച് ഭക്ഷണത്തിൽ നിന്നും ലഭിച്ചത് ഇതാണ്. ഇക്കാര്യം ക്രൂ മെമ്പർ ജേഡനോട് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ല" സങ്ഗ്വാൻ തന്റെ ട്വിറ്ററിൽ കുറിച്ചു.
ALSO READ : Bomb Threat: മോസ്കോ-ഗോവ വിമാനത്തിൽ ബോംബ് ഭീഷണി; ഗുജറാത്തിലേക്ക് തിരിച്ചുവിട്ടു, വിമാനം ഐസൊലേഷൻ ബേയിൽ
You don’t need resources and money to ensure stone-free food Air India (@airindiain). This is what I received in my food served in the flight AI 215 today. Crew member Ms. Jadon was informed.
This kind of negligence is unacceptable. #airIndia pic.twitter.com/L3lGxgrVbz— Sarvapriya Sangwan (@DrSarvapriya) January 8, 2023
തൊട്ടുപിന്നാലെ യാത്രക്കാരിക്ക് മറുപടിയുമായി എയർ ഇന്ത്യ രംഗത്തെത്തി. ഉടൻ തന്നെ ഈ വിഷയം ബന്ധപ്പെട്ട കാറ്ററിങ് വിഭാഗത്തെ അറിയിക്കുന്നതാണ്. ഇത് ശ്രദ്ധയിൽ കൊണ്ടുവന്നത് അഭിനന്ദാർഹമാണെന്ന് എയർ ഇന്ത്യ മാധ്യമപ്രവർത്തകയുടെ ട്വീറ്റിന് മറുപടിയായി നൽകി.
Dear Ma'am, this is concerning and we're taking this up immediately with our Catering team. Please allow us some time to get back. We appreciate you brining this to our notice.
— Air India (@airindiain) January 8, 2023
മാധ്യമപ്രവർത്തകയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേർ എയർ ഇന്ത്യയുടെ നടത്തിപ്പുകാരായ ടാറ്റാ ഗ്രൂപ്പിനെതിരെ രംഗത്തെത്തി. എയർ ഇന്ത്യ മറ്റ് എയർലൈൻ കമ്പനികളുമായിട്ടല്ല മത്സരിക്കുന്നത് ഇന്ത്യൻ റെയിൽവെമായിട്ടാണ്. കോർപ്പറേറ്റ് തലത്തിൽ മാത്രം ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ എയർ ഇന്ത്യ വീണ്ടും പടുകുഴിയിലേക്ക് വീഴുമെന്ന് മറ്റ് ചിലർ കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...