Bomb Threat: മോസ്കോ-ഗോവ വിമാനത്തിൽ ബോംബ് ഭീഷണി; ഗുജറാത്തിലേക്ക് തിരിച്ചുവിട്ടു, വിമാനം ഐസൊലേഷൻ ബേയിൽ

Moscow-Goa Flight Diverted: 236 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനം ഐസൊലേഷൻ ബേയിലാണ്. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനം പരിശോധിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 10, 2023, 09:37 AM IST
  • മോസ്‌കോ-ഗോവയി വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു
  • ലാൻഡിംഗിന് ശേഷം 236 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി
  • പോലീസും ബിഡിഡിഎസും പ്രാദേശിക അധികാരികളും വിമാനത്തിൽ തിരച്ചിൽ നടത്തുകയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അശോക് കുമാർ യാദവ് പറഞ്ഞു
Bomb Threat: മോസ്കോ-ഗോവ വിമാനത്തിൽ ബോംബ് ഭീഷണി; ഗുജറാത്തിലേക്ക് തിരിച്ചുവിട്ടു, വിമാനം ഐസൊലേഷൻ ബേയിൽ

ബോംബ് ഭീഷണിയെ തുടർന്ന് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോയ ചാർട്ടേഡ് വിമാനം ഗുജറാത്തിലെ ജാംനഗറിലേക്ക് തിരിച്ചുവിട്ടു. 236 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വിമാനം പരിശോധിക്കുന്നു. വിമാനം ഐസൊലേഷൻ ബേയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോയ വിമാനം തിങ്കളാഴ്ച വൈകിട്ട് ഗോവ എടിസിക്ക് ലഭിച്ച ബോംബ് ഭീഷണിയെത്തുടർന്ന് ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ലാൻഡിംഗിന് ശേഷം 236 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി. പോലീസും ബിഡിഡിഎസും പ്രാദേശിക അധികാരികളും വിമാനത്തിൽ തിരച്ചിൽ നടത്തുകയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (രാജ്കോട്ട്, ജാംനഗർ റേഞ്ച്) അശോക് കുമാർ യാദവ് പറഞ്ഞു.

ALSO READ: Delhi Cold Wave: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ്; 20 വിമാനങ്ങൾ വൈകി

ബോംബ് ഭീഷണിയെ തുടർന്ന് ഇന്ത്യൻ അധികൃതർ റഷ്യൻ എംബസിക്ക് മുന്നറിയിപ്പ് നൽകി. മോസ്‌കോയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രാമധ്യേ അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യൻ അധികൃതർ എംബസിയെ അറിയിച്ചതായി ന്യൂഡൽഹിയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു. മോസ്‌കോയിൽ നിന്ന് ഗോവയിലേക്കുള്ള അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യൻ അധികൃതർ എംബസിയെ അറിയിച്ചു. ജാംനഗർ ഇന്ത്യൻ എയർഫോഴ്സ് ബേസിൽ വിമാനം അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. പരിശോധനകൾ പുരോ​ഗമിക്കുകയാണെന്നും റഷ്യൻ എംബസി പറഞ്ഞു.

മോസ്കോ-​ഗോവ വിമാനത്തിലെ ബോംബ് ഭീഷണിയെ തുടർന്ന് ഗോവ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് മോസ്‌കോ-ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ ഇറക്കിയതിനെ തുടർന്ന് ഗോവ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി ദബോലിം വിമാനത്താവളത്തിലും പരിസരത്തും ഗോവ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News