ഇന്ത്യയിലെ മുൻനിര ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ആമസോൺ. ആമസോണിൽ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഉടൻ ആരംഭിക്കും. വിൽപ്പനയുടെ ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പ്രൈം ഉപഭോക്താക്കൾക്ക് പ്രത്യേക ട്രീറ്റ്..!
വർഷത്തെ ഫെസ്റ്റിവലിന്റെ വിൽപ്പന ആമസോൺ പ്രൈം ഉപഭോക്താക്കൾക്കായി നേരത്തെ ആരംഭിക്കുമെന്നാണ് സൂചന. അതിനാൽ, ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 299 രൂപ മുതൽ 1,499 രൂപ വരെയുള്ള സാധനങ്ങൾ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 വിൽപ്പനയിൽ നിന്ന് ഓഫറിൽ ലഭിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. കൂടാതെ, സാധാരണ ഉപഭോക്താക്കൾക്ക് ലഭ്യമല്ലാത്ത നിരവധി ഓഫറുകൾ പ്രൈം ഉപഭോക്താക്കൾക്ക് ലഭിച്ചേക്കുമെന്നും പറയപ്പെടുന്നു.
അതേസമയം ഫ്ലിപ്കാർട്ടും തങ്ങളുടെ ഉപഭോക്താക്കൾക്കായി വാർഷിക വിൽപ്പന ആരംഭിക്കാൻ ഒരുങ്ങുന്നു. ഈ വിൽപ്പനയിൽ, സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്ക് കമ്പനി ബമ്പർ ഓഫറുകൾ നൽകിയിട്ടുണ്ട്. ഫോണുകൾക്കായി, പ്രത്യേകിച്ച് Samsung, Nothing, Xiaomi എന്നിവയുൾപ്പെടെ ഇന്ത്യയിലെ മുൻനിര സെൽ ഫോൺ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾക്കായി നിരവധി ആവേശകരമായ ഓഫറുകൾ കാത്തിരിക്കുന്നു.
ALSO READ: എന്നാരംഭിക്കും ബിഗ് ബില്യൺ ഡേയ്‌സ്? സ്മാർട്ട് ഫോണുകളുടെ കിഴിവുകൾ പുറത്തു വിടുന്ന തീയ്യതികൾ ഇതാ
ആമസോൺ എപ്പോൾ വിൽപ്പന തുടങ്ങും..?
അടുത്ത മാസം (ഒക്ടോബർ) 10-ന് ആമസോൺ ഈ വർഷത്തെ വിൽപ്പന ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ, മറ്റ് നിരവധി ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാൻ നിരവധി ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഐഫോണുകൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾക്ക് ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം, ഐഫോൺ 12, ഐഫോൺ 13 സീരീസ് ഫോണുകളിൽ കമ്പനി നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്തിരുന്നു. ഈ വർഷവും കൂടുതൽ ഓഫറുകളാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബർ ഒന്നിന് ഐഫോൺ ഓഫറുകൾ പ്രഖ്യാപിക്കാനൊരുങ്ങി ഫ്ലിപ്പ്കാർട്ട്. ഐഫോണിന് ശേഷം, സാംസങ്, പോക്കോ, റിയൽമി തുടങ്ങിയ ഫോണുകളുടെ വിൽപ്പന തുടർന്നുള്ള തീയതികളിൽ ആരംഭിക്കാൻ പോകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...