BOI FD Interest : 7.8 ശതമാനം വരെ പലിശ നിരക്ക്; സ്പെഷ്യൽ സ്ഥിര നിക്ഷേപ സ്കീമുമായി ബാങ്ക് ഓഫ് ഇന്ത്യ

Bank Of India FD Interest Rate : 501 ദിവസം കാലവധിയുടെ പ്രത്യേക സ്ഥിര നിക്ഷേപ സ്കീമിനാണ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് ഉയർത്തിയിരക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 09:37 PM IST
  • സാധാരണക്കാരായ ബാങ്ക് ഉപയോക്താക്കൾക്ക് 7.15 ശതമാനം പലിശ നിരക്കാണ് ശുഭ് ആരംഭ ഡെപോസിറ്റിന്റെ കീഴിലുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നത്.
  • 7.65 ശതമാനം മുതിർന്ന പൌരന്മാർക്കും 7.8 ശതമാനം നിരക്കാണ് 80 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ബാങ്ക് പലിശ നൽകുന്നത്.
  • എൻആർഒ, എൻആർഇ അക്കൌണ്ടുകൾക്കും പലിശ നിരക്കിൽ സ്ഥിരം നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്.
BOI FD Interest : 7.8 ശതമാനം വരെ പലിശ നിരക്ക്;  സ്പെഷ്യൽ സ്ഥിര നിക്ഷേപ സ്കീമുമായി ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷ്യൽ സ്ഥിര നിക്ഷേപ സ്കീമായ ശുഭ് ആരംഭ ഡെപോസിറ്റിന്റെ പലിശ നിരക്ക് ഉയർത്തി. 501 ദിവസം കലാവധിയിൽ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ബിഒഐ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

സാധാരണക്കാരായ ബാങ്ക് ഉപയോക്താക്കൾക്ക് 7.15 ശതമാനം പലിശ നിരക്കാണ് ശുഭ് ആരംഭ ഡെപോസിറ്റിന്റെ കീഴിലുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നത്. 7.65 ശതമാനം മുതിർന്ന പൌരന്മാർക്കും 7.8 ശതമാനം നിരക്കാണ് 80 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ബാങ്ക് പലിശ നൽകുന്നത്. എൻആർഒ, എൻആർഇ അക്കൌണ്ടുകൾക്കും പലിശ നിരക്കിൽ സ്ഥിരം നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്.

ALSO READ : Mahila Samman Savings Certificates : നിക്ഷേപം ഒറ്റതവണ, പലിശ 7.5%; കേന്ദ്രത്തിന്റെ മഹിള സമ്മാൻ സേവിങ്സിനെ കുറിച്ചറിയാം

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള മറ്റ് ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3 ശതമാനമാണ്. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള കാലയളവിലേക്ക് ബാങ്ക് 4.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 180 ദിവസം മുതൽ 269 ദിവസം വരെ 5 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 5.5 ശതമാനം പലിശ നൽകുന്നു.

ഒരു വർഷം മുതൽ 2 വർഷം വരെ, ബാങ്ക് നിക്ഷേപത്തിന് (501 ദിവസം ഒഴികെ) 6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ഇന്ത്യ 2 വർഷം മുതൽ 3 വർഷം വരെ 6.75 ശതമാനം വാഗ്‌ദാനം ചെയ്യുന്നു. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ, പലിശ നിരക്ക് 6.5 ശതമാനമായും 5 വർഷം മുതൽ 10 വർഷം വരെ ഉപഭോക്താക്കൾക്ക് 6 ശതമാനം പലിശയും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News