2023-24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ മന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രഖ്യാപിച്ച ഒറ്റതവണ നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാന സേവിങ്സ്. രാജ്യത്തെ പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപം കേന്ദ്രം സ്വീകരിച്ച് തുടങ്ങിയതായി ധനകാര്യ മന്ത്രാലയം അറിയിപ്പ് ഇറക്കി. രാജ്യത്തെ 1.59 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാണ് കേന്ദ്രം മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കേറ്റ് വിതരണം ആരംഭിച്ചിരിക്കുന്നത്. അസാദി കാ അമൃത് മഹോത്സവുമായി അനുബന്ധപ്പെടുത്തിയാണ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ഉന്നമനത്തിനായി ഈ പദ്ധതി കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് വർഷത്തേക്കുള്ള ഒറ്റ തവണ നിക്ഷേപ പദ്ധതിയാണ് മഹിള സമ്മാനൻ സേവിങ്സ്. 7.5 ശതമാനമാണ് നിക്ഷേപത്തിന് ഏർപ്പെടുത്തുന്ന പലിശ നിരക്ക്. പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത്. കൂടാതെ ഇടവേളകളിലായി കുറച്ച് പണം പിൻവലിക്കാനും സാധിക്കുന്നതാണ്. 2025 മാർച്ച് 31ന് സ്കീമിന്റെ കാലവധി അവസാനിക്കുകയും ചെയ്യും.
കൂടാതെ ദേശീൽ സേവിങ്സ് സ്കീം 2019 കേന്ദ്രം ഭേദഗതി ചെയ്ത് ദേശീയ സേവിങ്സ് സ്കീം 2023 ആക്കി മാറ്റി. ഇനി മുതൽ നിക്ഷേപത്തിനുള്ള പരമാവധി തുക നാല് ലക്ഷത്തിൽ നിന്നും ഒമ്പത് ലക്ഷമാക്കി ഉയർത്തി. ജോയിന്റ് അക്കൌണ്ടുകൾക്ക് 15 ലക്ഷം വരെയാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത്. കൂടാതെ മുതിർ പൌരന്മാരുടെ നിക്ഷേപത്തിനുള്ള ലിമിറ്റ് 30 ലക്ഷമാക്കിയും കേന്ദ്രം ഉയർത്തിട്ടുണ്ട്.
ഇവയ്ക്ക് പുറമെ സേവിങ്സ് ഡെപ്പോസിറ്റുകളുടെയും പിപിഎഫിന്റെയും ഒഴികെ മറ്റ് ചെറിയ സേവിങ്സ് സ്കീമുകളുടെ പലിശ നിരക്ക് കേന്ദ്രം ഉയർത്തി. ഇത് പോസ്റ്റ് ഓഫീസ് ചെറിയ സേവിങ്സ് സ്കീമിലേക്ക് കൂടുതൽ ഉപയോക്തക്കളെ ആകർഷിക്കാൻ സാധിക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നത്. പോസ്റ്റ് ഓഫീസിൽ കൂടുതൽ സേവിങ്സുകൾ കുറിച്ച് അറിയാൻ www.indiapost.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാൽ മതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...