Sbi Loan Interest: ലോൺ എസ്ബിഐയുടെ ആണോ? ഇനി ഇഎംഐ കൂടും, ശ്രദ്ധിക്കണം

Sbi Latest Emi Rates: എസ്ബിഐയുടെ എംസിഎൽആർ ഒറ്റരാത്രികൊണ്ട്  7.95 ശതമാനത്തിൽ നിന്ന് 8.00 ശതമാനമായാണ് ഉയർന്നത്, അതായത് ഇനി വലിയ തുക ഇഎംഐക്ക് നൽകേണ്ടി വരും

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 01:04 PM IST
  • എസ്ബിഐക്ക് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കും പലിശ നിരക്ക് വർധിപ്പിച്ചിരുന്നു
  • നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയ ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലായിരുന്നു
  • ഭവനവായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ മുതലായവയുടെ ഇഎംഐ വർദ്ധിക്കും
Sbi Loan Interest: ലോൺ എസ്ബിഐയുടെ ആണോ? ഇനി ഇഎംഐ കൂടും, ശ്രദ്ധിക്കണം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും തങ്ങളുടെ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ബാങ്ക് അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്ക് 5 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചാണ് പുതിയ മാറ്റം. ഇതോടെ ബാങ്ക് നൽകുന്ന ലോണുകളുടെ പലിശയും ഇഎംഐയും കൂടും.ജൂലൈ 15 മുതൽ ബാങ്ക് പുതിയ നിരക്കുകൾ നടപ്പിലാക്കി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, വിവിധ കാലയളവുകളിലെ എംസിഎൽആർ 8 ശതമാനം മുതൽ 8.75 ശതമാനം വരെയാണ്. ഈ വർദ്ധനവിന് ശേഷം, ഭവനവായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ മുതലായവയുടെ ഇഎംഐ വർദ്ധിക്കും.

വ്യത്യസ്ത കാലയളവുകളിലെ ഇഎംഐ എത്രയാണ്

എസ്ബിഐയുടെ എംസിഎൽആർ ഒറ്റരാത്രികൊണ്ട്  7.95 ശതമാനത്തിൽ നിന്ന് 8.00 ശതമാനമായാണ് ഉയർന്നത്. ഒരു മാസത്തെ എംസിഎൽആർ 8.10 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തെ എംസിഎൽആർ 8.10 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായും ആറ് മാസത്തെ എംസിഎൽആർ 8.40 ശതമാനത്തിൽ നിന്ന് 8.45 ശതമാനമായും വർധിച്ചു. ഒരു വർഷത്തെ എംസിഎൽആർ 8.50 ശതമാനത്തിൽ നിന്ന് 8.55 ശതമാനമായും രണ്ട് വർഷത്തെ എംസിഎൽആർ 8.60 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായും മൂന്ന് വർഷത്തെ എംസിഎൽആർ 8.70 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായും വർധിച്ചു.

നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയ ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 6.50 ശതമാനത്തിൽ സ്ഥിരത തുടർന്നിരുന്നു. മറുവശത്ത്, 2022 മെയ് മുതൽ ഇപ്പോൾ വരെ, സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് മൊത്തം 2.25 ശതമാനം വർദ്ധിപ്പിച്ചു, എന്നാൽ 2023 ജൂണിൽ പണപ്പെരുപ്പം നിയന്ത്രിച്ച് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഈ തീരുമാനത്തിന് ശേഷവും ബാങ്കുകൾ തുടർച്ചയായി പലിശ നിരക്ക് വർധിപ്പിക്കുകയാണ്. ഇതുമൂലം വിലകൂടിയ പലിശയാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്.

എച്ച്ഡിഎഫ്സി പലിശ നിരക്കും

എസ്ബിഐക്ക് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കും പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് എംസിഎൽആർ 15 ശതമാനം വർധിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത ചില കാലയളവിലെ വായ്പകളിലാണ് ഈ വർദ്ധനവ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ 2023 ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News