ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെൻറിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ റേഡിയോ ഓപ്പറേറ്റർ,റേഡിയോ മെക്കാനിക്ക് തസ്തികകളിലേക്കാണ് ഒഴിവ്.
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മെയ് 12 ആണ്.ഔദ്യോഗിക വെബ്സൈറ്റ് rectt.bsf.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ആകെ 247 ഒഴിവുകളാണുള്ളത്. ഇതിൽ 217 ഒഴിവുകൾ ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), 30 ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) എന്നിങ്ങനെയാണ്.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 18 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. പ്രായപരിധി 2023 മെയ് 12-ന് കണക്കാക്കും. അതായത്, 2023 മെയ് 12-ന്, സ്ഥാനാർത്ഥിയുടെ 25 വയസ്സിൽ കൂടരുത്.
വിദ്യാഭ്യാസ യോഗ്യത
60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ മെട്രിക്കുലേഷനിൽ രണ്ട് വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷിക്കാൻ
1. ആദ്യം ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
2. തുടർന്ന് റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വ്യക്തിഗത വിശദാംശങ്ങൾ നൽകി സമർപ്പിക്കുക
ഫോം പൂരിപ്പിച്ച് പ്രസക്തമായ രേഖകൾ അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുക.ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ ഫോം വിജ്ഞാപനം വായിച്ച് തെറ്റില്ലാതെ അപേക്ഷിക്കണം.തെറ്റായി പൂരിപ്പിച്ച ഫോം സ്വീകരിക്കില്ല.അപൂർണ്ണമായ ഫോമും സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...