Amazing Offer ഒരു പവന്‍ സ്വര്‍ണം വെറും 30,000 രൂപയ്ക്ക് വാങ്ങാം...!!

Gold Amazing Offer:  സ്വര്‍ണം കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കിയിരിയ്ക്കുകയാണ് നമ്മുടെ ഈ അയല്‍ രാജ്യം...!! അതായത്, ഇപ്പോള്‍ ഇന്ത്യക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഭൂട്ടാനില്‍ നിന്ന് സ്വര്‍ണം വാങ്ങാം...!!

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 03:17 PM IST
  • വില കൂടിയാലും കുറഞ്ഞാലും സ്വർണത്തിന്‍റെ ഡിമാന്‍ഡ് കുറയുന്നില്ല എന്നതാണ് വസ്തുത. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
Amazing Offer ഒരു പവന്‍ സ്വര്‍ണം വെറും 30,000 രൂപയ്ക്ക് വാങ്ങാം...!!

Gold Amazing Offer: ഇന്ത്യാക്കാര്‍ക്ക് സ്വര്‍ണം ഏറെ പ്രിയപ്പെട്ടതാണ്. ആഭരണമായും ടിജിറ്റലായും ഇന്ന് ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നു. സ്വര്‍ണത്തിന്‍റെ വില അനുദിനം വര്‍ദ്ധിക്കുന്നത് ഇതില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ക്ക് പ്രേരണ നല്‍കുന്നു.

Also Read:   Amrit Kalash Deposit Scheme: 7.60% പലിശ, അമൃത് കലഷ് പദ്ധതി ഉടന്‍ അവസാനിക്കും

സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ സ്വര്‍ണത്തിന്‍റെ ആവശ്യം പരിഗണിക്കുമ്പോള്‍ അതില്‍ 90% നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് 2022ൽ 706 ടൺ സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. 2022ൽ ഏകദേശം 36.6 ബില്യൺ ഡോളർ സ്വർണം വാങ്ങാനായി രാജ്യം ചിലവഴിച്ചു...!! 

ഇപ്പോള്‍ ഇന്ത്യയില്‍ സ്വര്‍ണവില കുതിയ്ക്കുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി സ്വര്‍ണവില ഉയര്‍ന്നു തന്നെ നിലകൊള്ളുകയാണ്.  ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,540 രൂപയാണ് വിപണി വില.  ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്  44,320 രൂപയാണ്.  

എന്നാല്‍, വില കൂടിയാലും കുറഞ്ഞാലും സ്വർണത്തിന്‍റെ ഡിമാന്‍ഡ് കുറയുന്നില്ല എന്നതാണ് വസ്തുത. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.  

സ്വര്‍ണത്തിന്‍റെ വില ഉയര്‍ന്നുതന്നെ നിലകൊള്ളുന്ന സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ എങ്ങിനെ സ്വര്‍ണം വാങ്ങാം എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്‌... അത്തരക്കാര്‍ക്ക് അതായത് സ്വര്‍ണം കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കിയിരിയ്ക്കുകയാണ് നമ്മുടെ ഈ അയല്‍ രാജ്യം...!! അതായത്, ഇപ്പോള്‍ ഇന്ത്യക്കാർക്ക് കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാം...!!

ഭൂട്ടാന്‍ നല്‍കുന്നു കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ അവസരം..!! 

ഭൂട്ടാന്‍ ആണ് ഇന്ത്യക്കാർക്ക് നികുതിയില്ലാതെ സ്വർണം വാങ്ങാൻ അവസരം ഒരുക്കിയിരിയ്ക്കുന്നത്. അതായത്, ഭൂട്ടാൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് സുസ്ഥിര വികസന ഫീസ് അടച്ച് (Sustainable Development Fee) അടച്ച്  ഫ്യൂൻഷോലിംഗിലും തിംഫുവിലും ഡ്യൂട്ടി ഫ്രീ സ്വർണം വാങ്ങാം. കൂടാതെ, ഭൂട്ടാനിലെ ടൂറിസം വകുപ്പ് അംഗീകാരമുള്ള ഹോട്ടലിൽ ഒരു രാത്രിയെങ്കിലും തങ്ങുകയും വേണം. ഭൂട്ടാന്‍റെ ഈ നടപടി ഇന്ത്യൻ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് എന്ന് വിലയിരുത്തപ്പെടുന്നുവെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇത് വലിയ നേട്ടമാണ്.   
 
പുതിയ നിയമം അനുസരിച്ച്  ഭൂട്ടാൻ വിനോദസഞ്ചാരികൾക്ക് 20 ഗ്രാം സ്വർണം തീരുവയില്ലാതെ വാങ്ങാൻ സാധിക്കും. ഔദ്യോഗികമായി, ഭൂട്ടാൻ ടൂറിസം വകുപ്പ്, ഭൂട്ടാൻ ഡ്യൂട്ടി  ഫ്രീ (Bhutan Duty Free - BDF) പങ്കാളിത്തത്തോടെ ഡ്യൂട്ടി ഫ്രീ സ്വർണം വാഗ്ദാനംചെയ്തു തുടങ്ങി.  

കുറഞ്ഞ നിരക്കില്‍ ആകര്‍ഷകമായ ഡിസൈനില്‍ ഉള്ള തൂക്കം കുറഞ്ഞ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ ദുബായ് ആണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, നമുക്കറിയാം, ഇരു രാജ്യങ്ങളിലേയും നിരക്കുകള്‍ തമ്മില്‍ ഏറെ വ്യത്യാസമില്ല. കൂടാതെ നികുതിയും. എന്നാല്‍, ഈ അവസരത്തില്‍ ഭൂട്ടാന്‍ നല്‍കുന്ന ഈ അവസരം  സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകും. 

പാലിക്കേണ്ട നിബന്ധനകള്‍ 

 ഭൂട്ടാനില്‍ നിന്നും സ്വര്‍ണം വാങ്ങുന്ന അവസരത്തില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്...  അതായത്, ഭൂട്ടാനിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് ടൂറിസ്റ്റുകൾ ചില അടിസ്ഥാന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. വിനോദസഞ്ചാരികൾ SDF (Sustainable Development Fee) നൽകണം. ഈ തുക പ്രതി ദിനം 1,200 രൂപയാണ്. ടൂറിസം വകുപ്പ് സാക്ഷ്യപ്പെടുത്തിയ ഹോട്ടലിൽ ഒരു രാത്രിയെങ്കിലും താമസിച്ചതിന്‍റെ തെളിവായി ബില്‍ കാണിക്കണം. കൂടാതെ, യുഎസ് ഡോളറിൽ പണമടയ്ക്കണം. ഈ നിബന്ധനകൾ പാലിച്ചാൽ അനായാസം കുറഞ്ഞ നിരക്കില്‍ 22 കാരറ്റ് 10 ഗ്രാം സ്വർണം ഭൂട്ടാനിൽ നിന്ന് വാങ്ങാം.  

22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് ഇപ്പോള്‍  27,000 മുതൽ 30,000 രൂപ വരെയാണ് ഭൂട്ടാനില്‍ വിപണി നിരക്ക്. നമ്മുടെ രാജ്യത്തെ ഏകദേശം പകുതി നിരക്കില്‍ സ്വര്‍ണം വാങ്ങുവാന്‍ ടൂറിസ്റ്റുകള്‍ക്ക് സാധിക്കും....!! 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News