സാവകാശമായി ആറ് മാസം കിട്ടിയാൽ നിലവിലെ കടമായ 120 കോടി ഡോളർ (9,800 കോടി ) തിരിച്ചക്കാമെന്ന് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ്.ഭേദഗതി നിർദ്ദേശം അംഗീകരിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ 300 മില്യൺ ഡോളർ തിരിച്ചടക്കാമെന്നും തുടർന്നുള്ള മൂന്ന് മാസത്തിനുള്ളിൽ ബാക്കി തുക നൽകാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ബൈജൂസും വായ്പക്കാരും തമ്മിൽ കുറച്ച് നാളായി വലിയ നിയമ പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ വായ്പ നൽകിയവർ പുതിയ കരാറിന് സമ്മതിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വായ്പാദാതാക്കളുമായി ഇതിന് മുമ്ബും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച് ബൈജൂസ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വായ്പയുടെ പലിശ തിരിച്ചടവും ഇതിനിടെ ബൈജൂസ് മുടക്കിയിരുന്നു.
2015ലാണ് ഓണ്‍ലൈന്‍ പഠന പരിശീലനത്തിനുള്ള ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് മലയാളിയായ ബൈജു രവീന്ദ്രൻറെ നേതൃത്വത്തിലായിരുന്നു ഇത്. 2,200 കോടി ഡോളറായിരുന്നു ബൈജൂസിൻറെ മാതൃ സ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ എന്ന മാതൃകമ്ബനിയുടെ മൂല്യം. ഇത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്.
2021ലാണ് ബൈജൂസ് ചില അമേരിക്കൻ കമ്പനികളിൽ നിന്നും പണം വായ്പ എടുത്തത്. 5 വർഷത്തേക്കായിരുന്നു ഇത്. എന്നാൽ പിന്നീട് പലിശയുടെ തിരിച്ചടവ് അടക്കം മുടങ്ങുകയും കമ്പനി അതി ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. ഇതേ തുടർന്ന് കമ്പനി 2022-ലും, 2023ലും പിരിച്ച് വിടൽ പ്രഖ്യാപിക്കുകയും ഇതുവരെ ഏകദേശ് 2000-ൽ അധികം പേരെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...