2 കോടി രൂപയിൽ താഴെയുള്ള FD യുടെ പലിശ നിരക്ക് FD നിരക്കുകൾ കാനറ ബാങ്ക് പരിഷ്കരിച്ചു. പുതിയ നിരക്കുകൾ 2023 ഒക്ടോബർ 5 മുതൽ പ്രാബല്യത്തിൽ വന്നു. 7 ദിവസം മുതൽ 10 വർഷം വരെ FDകളാണ് കാനറബാങ്ക് ലഭ്യമാക്കിയിരിക്കുന്നത്. സാധാരണക്കാർക്ക് എഫ്ഡിയിൽ 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശയും മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
കാനറ ബാങ്ക് എഫ്ഡി
കാനറ ബാങ്കിൽ 7 മുതൽ 45 ദിവസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 4% പലിശയും 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25% പലിശയും ലഭിക്കും. 91 മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനം പലിശയും 180 മുതൽ 269 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
കാനറ ബാങ്കിന്റെ പുതുക്കിയ നിരക്കുകൾ
270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.25 ശതമാനം പലിശ ലഭിക്കും. 1 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.90 ശതമാനം പലിശ നിരക്ക്
ലഭിക്കും. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡിക്ക് ഏറ്റവും ഉയർന്ന പലിശയാണ് ബാങ്ക് നൽകുന്നത്. 444 ദിവസത്തെ എഫ്ഡിക്ക് ബാങ്ക് 7.25 ശതമാനം പലിശ ബാങ്ക് നൽകുന്നുണ്ട്.
പലിശ നിരക്കുകൾ
ഒരു വർഷത്തിൽ കൂടുതലും രണ്ട് വർഷത്തിൽ താഴെ വരെയും കാലാവധിയുള്ള എഫ്ഡികൾക്ക് 6.90% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷമോ അതിൽ കൂടുതലോ ഉള്ള എഫ്ഡികൾക്ക് ഇപ്പോൾ 6.85% പലിശ നിരക്ക് ലഭിക്കും.
മൂന്ന് വർഷമോ അതിൽ കൂടുതലോയുള്ള നിക്ഷേപങ്ങളിൽ 6.80 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള എഫ്ഡികൾക്ക് 6.70 ശതമാനം പലിശ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.