Auto Debit : ഒക്ടോബർ ഒന്ന് മുതൽ ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് നിയന്ത്രണം

Auto Debit - ഫോൺ റീച്ചാർജ്, OTT റീച്ചാർജ്, D2H റീച്ചാർജ് മറ്റ് ഓൺലൈൻ റീച്ചാർജുകൾക്ക് തുടങ്ങിയവയുടെ കാലാവധി തീർന്നതിന് ശേഷം തനിയെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിച്ച് പണം ഈടാക്കുന്ന സൗകര്യമാണ് ഓട്ടോ ഡെബിറ്റ്

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 05:53 PM IST
  • സരുക്ഷ ഭീഷിണിയെ മുൻനിർത്തിയാണ് ഈ സൗകര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
  • യുണിഫൈഡ് പേയ്മെന്റ്സ് ഇൻർപേസിലും (UPI) ഈ നിയന്ത്രണം ഉണ്ടാകുന്നതാണ്.
  • കൂടാതെ ഈ ഓട്ടോ ഡെബിറ്റ് സംവിധാനം ഉപഭോക്താവിന് ഏത് സമയത്തും പിൻവലിക്കാൻ സാധിക്കുന്നതാണ്.
  • അതോടൊപ്പം ചിലവാക്കുന്ന തുകയുടെ പരിധിയും നിശ്ചിയക്കാൻ സാധിക്കുന്നതാണ്.
Auto Debit : ഒക്ടോബർ ഒന്ന് മുതൽ ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് നിയന്ത്രണം

New Delhi : ഓൺലൈനിലൂടെ ബില്ലുകളും മറ്റ് പണമിടപാടുകൾ അതാത് കാലാവധി കഴിയുമ്പോൾ തനിയെ അക്കൗണ്ടിൽ നിന്ന് ഈടാക്കുന്ന ഓട്ടോ ഡെബിറ്റ് (Auto Debit) സൗകര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. UPI ഉൾപ്പെടെ അടുത്ത മാസം ഒക്ടോബർ 1 (Changes From October) മുതലാണ് നിയന്ത്രണം ഏർപ്പെടുത്തന്നത്. 

ഫോൺ റീച്ചാർജ്, OTT റീച്ചാർജ്, D2H റീച്ചാർജ് മറ്റ് ഓൺലൈൻ റീച്ചാർജുകൾക്ക് തുടങ്ങിയവയുടെ കാലാവധി തീർന്നതിന് ശേഷം തനിയെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിച്ച് പണം ഈടാക്കുന്ന സൗകര്യമാണ് ഓട്ടോ ഡെബിറ്റ് (Auto Debit).

ALSO READ : Changes from 1st October: ഒക്ടോബർ 1 മുതൽ ഈ സുപ്രധാന നിയമങ്ങൾ മാറും, അറിയേണ്ടതെല്ലാം

സരുക്ഷ ഭീഷിണിയെ മുൻനിർത്തിയാണ് ഈ സൗകര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. യുണിഫൈഡ് പേയ്മെന്റ്സ് ഇൻർപേസിലും (UPI) ഈ നിയന്ത്രണം ഉണ്ടാകുന്നതാണ്.

ഒക്ടോബർ ഒന്നാം തിയിത മുതൽ ഇത്തരത്തിൽ ഓരോ ഇടപാടിനും ഉപക്ഭോക്താവിന്റെ സമ്മതം നേടിയതിന് ശേഷം മാത്രമെ പണമിടപാട് നടത്താൻ സാധിക്കു. ഓരോ തവണയും ഉപഭോക്താവ് അനുമതി നൽകേണ്ടതാണ്. അതിന അഡീഷ്ണൽ ഫാക്ടർ ഓഫ് ഒതറ്റിക്കേഷൻ (FA) എന്നാണ് പറയുക. അത് നൽകിയില്ലെങ്കിൽ ഇടപാട് റദ്ദാകും.

ALSO READ : RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും

ഇത്തരത്തിൽ സബ്സ്ക്രിബ്ഷൻ കാലാവധി കഴിയുന്നതിന് 24 മണിക്കൂർ മുമ്പ് ഉപഭോക്താവിനെ രജിസ്റ്റേർഡ് ഈമെയിലിലേക്കോ മൊബൈൽ നമ്പറിലേക്കോ ഇത് സംബന്ധിച്ച് മെസേജ് ലഭിക്കുന്നതാണ്. അതിന് ഉപഭോക്താവിന് അംഗീകാരം നൽകിയാൽ മാത്രമെ പണമിടപാട് മുഴുവിപ്പിക്കാൻ സാധിക്കു.

ALSO READ : RBI Cheque Payment: ചെക്ക് വഴി പണമടയ്ക്കുന്നതിന് മുമ്പ് ആർബിഐയുടെ പുതിയ നിയമങ്ങൾ അറിയുക, അല്ലെങ്കിൽ പിഴ ഉറപ്പ്

കൂടാതെ ഈ ഓട്ടോ ഡെബിറ്റ് സംവിധാനം ഉപഭോക്താവിന് ഏത് സമയത്തും പിൻവലിക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം ചിലവാക്കുന്ന തുകയുടെ പരിധിയും നിശ്ചിയക്കാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News