Dare to Dream Awards 2022: ബിസിനസ് മേഖലയിൽ വൻ പുരസ്കാരങ്ങളുമായി സാപ് ഇന്ത്യയും സീ ബിസിനസ്സും

Dare to Dream Awards 2022: പുതിയ ഇന്ത്യയുടെ വഴികാട്ടികൾ സാധ്യമാക്കുന്ന 'അടുത്ത വലിയ കുതിച്ചു ചാട്ടം' ആഘോഷിക്കുന്നതാണ് ഇത്തവണത്തെ ഡെയർ ടു ഡ്രീം അവാർഡ്സിന്റെ പ്രമേയം

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 04:52 PM IST
  • ഡെയർ ടു ഡ്രീം അവാർഡ്സ് 2022 നോമിനേഷൻ പ്രക്രിയ തുടങ്ങി
  • സീ ബിസിനസുമായി സഹകരിച്ചാണ് അവാർഡുകൾ നൽകുന്നത്
  • ഡെയർ ടു ഡ്രീം അവാർഡുകളുടെ നാലാമത്തെ പതിപ്പാണിത്
Dare to Dream Awards 2022: ബിസിനസ് മേഖലയിൽ വൻ പുരസ്കാരങ്ങളുമായി സാപ് ഇന്ത്യയും സീ ബിസിനസ്സും

മുംബൈ, ഒക്ടോബർ 17, 2022: 'ഇന്ത്യയുടെ വളർച്ചാ യന്ത്രം' ആയി കണക്കാക്കപ്പെടുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) രാജ്യത്തിന്റെ അഭിവൃദ്ധിയിലും ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.  ഇന്ന്, എംഎസ്എംഇകൾ രാജ്യത്തെ പുതിയ ജോലികളുടെ രണ്ടാമത്തെ വലിയ ഉറവിടമാണ്, കൂടാതെ വൈവിധ്യമാർന്ന ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്ന് വരുന്ന ഈ മേഖല വ്യാവസായിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും ഗണ്യമായ ചാലകമാണ്.

SAP Dare to Dream Awards 2022 എന്നത് ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളിലെ നായകരെ ആദരിക്കുന്നതിനും നല്ല സാമൂഹിക-സാമ്പത്തിക സ്വാധീനം വളർത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമൃദ്ധമായ ഭാവിയിലേക്ക് നയിക്കുന്നതിനും 'ഡിജിറ്റലൈസേഷനിൽ' അവരുടെ ദർശനപരമായ അഭിനിവേശം ആഘോഷിക്കുന്നതിനുമുള്ള ഒരു അവാർഡാണ്. സീ ബിസിനസ്സുമായി സഹകരിച്ചാണ് അവാർഡുകൾ നൽകുന്നത്. ഇത് എസ്എംഇ(SME) ഇക്കോസിസ്റ്റത്തിന് ധീരമായ പ്രചോദനം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"എസ്എപിയുടെ ഇന്ത്യയിലെ യാത്ര, 300 ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരെ സ്വാധീനിക്കുന്ന രാഷ്ട്രനിർമ്മാണ പദ്ധതികളുമായി ചേർന്നുനിൽക്കുന്നു. ഇന്ത്യയുടെ മിഡ്-മാർക്കറ്റിന്റെ സംയോജിത ശക്തിയിൽ ഞങ്ങൾ എപ്പോഴും വിശ്വാസം അർപിച്ചിട്ടുണ്ട്. അതിന്റെ പുരോഗതിയെ പ്രോത്സാഹിപ്പിച്ചിട്ടും ഉണ്ട്. ഭാവിയിലെ ഒരു തൊഴിൽ ശക്തിയെ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക പങ്കാളിയായിട്ടോ, എസ്എംഇ സമൂഹത്തിന്റെ വിശ്വസ്ത ഉപദേഷ്ടാവ് ആയിട്ടോ, അല്ലെങ്കിൽ രാജ്യത്തിന്റെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം ഉത്തേജിപ്പിക്കുന്നതിലൂടെയോ ആണ് ഇത് സാധ്യമാക്കിയിട്ടുള്ളത്. ഒരു പുതിയ ഇന്ത്യയെ വികസിപ്പിച്ചെടുക്കുന്നതിനായി നയിക്കുന്ന ബിസിനസ് നായകരെ അം​ഗീകരിക്കാനും ആദരിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി." - ലോഞ്ചിനെക്കുറിച്ച് എസ്എപിയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ കുൽമീത് ബാവ പറഞ്ഞു.

ഡെയർ ടു ഡ്രീം അവാർഡുകളുടെ നാലാമത്തെ പതിപ്പാണിത്. കഴിഞ്ഞ വർഷം വിപണിയിലുണ്ടായ തകർച്ചയിൽ, തങ്ങളുടെ ക്ലേശങ്ങളെ ​ഗുണകരമായി മാറ്റി അതിജീവിച്ച ഇന്ത്യൻ വ്യവസായികളുടെ അചഞ്ചലമായ മനോഭാവത്തെ അനുസ്മരിക്കുന്നതാണിത്.  ബിസിനസിലെ വിനാശകരമായ വെല്ലുവിളികളെ ധീരമായി നേരിടാനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രതികൂല സാഹചര്യങ്ങളെ തങ്ങളുടെ നേട്ടമാക്കി മാറ്റാനും ഈ സംരംഭം ഏറെ വ‍ർഷങ്ങളായി ബിസിനസ് ഇന്നൊവേറ്റർമാരെ പ്രചോദിപ്പിച്ചിട്ടുണ്ട്.

"ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെയും മാറ്റിമറിക്കാൻ ഇന്ത്യൻ എം‌എസ്‌എം‌ഇകൾക്കും അതിന്റെ ബിസിനസ്സ് നേതാക്കൾക്കും ശക്തിയുണ്ട്. രാജ്യത്തിന്റെ വളർച്ചയ്ക്കുള്ള ഇടം വിട്ടുകൊണ്ട് എംഎസ്എംഇകളാണ് ഇന്ത്യയുടെ ജിഡിപിയുടെ 27% സംഭാവന ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ, പുതിയ ഇന്ത്യയുടെ വഴികാട്ടികൾ ഒരുക്കുന്ന  അടുത്ത വലിയ കുതിച്ചുചാട്ടത്തിന് നാം തയ്യാറെടുക്കുകയാണ്."- എസ്എപിയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മിഡ്‌മാർക്കറ്റ് ആൻഡ് എമർജിംഗ് ബിസിനസ്സ് വൈസ് പ്രസിഡന്റ് രാജീവ് സിംഗ് കൂട്ടിച്ചേർത്തു.

ആധുനിക ഇന്ത്യയുടെ വഴികാട്ടികളുടെ "അടുത്ത വലിയ കുതിച്ചുചാട്ടം" എന്നതായിരിക്കും ഈ വർഷത്തെ പ്രമേയം. ബിസിനസ് ഭീമൻമാ‍ർ, അറിയപ്പെടുന്ന ചിന്തകർ, ഈ മേഖലയിലെ മറ്റ് പരിചയസമ്പന്നരായ പ്രൊഫഷണലുകൾ എന്നിവരെല്ലാം അവാർഡ് ദാന ചടങ്ങിനായി ഒരു കുടക്കീഴിൽ ഒത്തുചേരും. അവാർഡ് സമർപ്പണ ചടങ്ങ്  2022 നവംബർ 16-ന് മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡിൽ ആണ് സജ്ജീകരിച്ചിരിക്കുന്നത്. 2047-ൽ ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ എംഎസ്എംഇകൾക്ക് വഴിയൊരുക്കുന്നതാവും ഈ വർഷത്തെ എഡിഷനിലെ നേതൃത്വ പ്രഭാഷണങ്ങളും സംവാദങ്ങളും പാനൽ ചർച്ചകളും.

ഭാരതത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിൽ എംഎസ്എംഇകളുടെ വിജയം, ഇന്ത്യ ഇൻകിന്റെ (India Inc.) അധികം കൊട്ടി​ഗ്ഘോഷിക്കപ്പെടാത്ത കഥകളിൽ ഒന്നാണെന്ന് സീ ബിസിനസ് മാനേജിംഗ് എഡിറ്റർ അനിൽ സിംഗ്വി പറഞ്ഞു.  എസ്എപി യുമായി ചേർന്ന് ആരംഭിച്ച ഡെയർ ടു ഡ്രീം സംരംഭം അത്തരം അസാധാരണമായ കഥകൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ തൊഴിൽദാനത്തിലൂടേയും സംരംഭകത്വത്തിലൂടേയും ശാക്തീകരിച്ചതിന്റെ തെളിവാണ്. ഇതുവഴി, ഈ കേൾക്കാത്ത ശബ്ദങ്ങൾക്ക് കൂടുതൽ അംഗീകാരവും അഭിനന്ദനവും ലഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് മേഖലയിൽ 12 വിഭാഗങ്ങളിലായി 50 ൽ അധികം പുരസ്‌കാരങ്ങളാണ് നൽകുന്നത്. വ്യവസായ രംഗത്തെ പ്രമുഖരാണ് ജൂറി പാനലിൽ  ഉള്ളത്. നവീകരണം, സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം, ഉപഭോക്താക്കളെ കീഴടക്കൽ എന്നിവയിൽ വഴികാട്ടികളായി മാറിയ ബിസിനസ്സ് നായകരെ ഈ ജൂറി കണ്ടെത്തും.

ഡെയർ ടു ഡ്രീം അവാർഡുകൾ പുതുമയെ ആഘോഷിക്കുകയും അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.  വ്യവസായത്തിൽ പുത്തൻ അളവുകോലുകൾ ഒരുക്കിയ ഒരു നേതാവാണ് നിങ്ങളെങ്കിൽ, ഇത് ശ്രദ്ധിക്കപ്പെടേണ്ട സമയമാണ്. നിങ്ങളുടെ ജീവിതയാത്രയുടെ അനുഭവങ്ങൾ ഈ ലോകവുമായി പങ്കുവയ്ക്കാനും മറ്റുള്ളവർക്ക് പിന്തുടരാനുള്ള ഒരു മാതൃകയാകാനും വലിയ അവസരമാണിത്. ഇവിടെ നിന്ന് തന്നെ നോമിനേഷൻ ഫോം പൂരിപ്പിക്കുക.

നിങ്ങളുടെ പ്രചോദനാത്മകമായ യാത്ര ലോകവുമായി പങ്കുവയ്ക്കാനുള്ള സമയമാണിത്. വ്യവസായ മേഖല പിന്തുടരേണ്ട പുത്തൻ അളവുകോലുകൾ സൃഷ്ടിക്കുന്ന ഒരു നൂതന നേതാവായി കാണാനും സമയമായി. പുതുമയുടെ ഈ ആഘോഷത്തിന്റെ ഭാഗമാകാനും ലളിതമായ നോമിനേഷൻ പ്രക്രിയയെ കുറിച്ച് കൂടുതലറിയാനും നിങ്ങളുടെ നോമിനേഷനുകൾ ഒക്ടോബർ 29-ന് മുമ്പ് സമർപ്പിക്കാനും ഡെയർ ടു ഡ്രീം അവാർഡ് 2022 വെബ്‌സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ നോമിനേഷൻ നടപടികൾ തുടങ്ങൂ.

എസ്എപി യെ കുറിച്ച്:

സുസ്ഥിരമായ ഒരു ഇന്റലിജന്റ് എന്റർപ്രൈസായി പ്രവർത്തിക്കാൻ എല്ലാ ബിസിനസിനെയും സഹായിക്കുക എന്നതാണ് SAP യുടെ സ്ട്രാറ്റജി. എന്റർപ്രൈസ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറിലെ മാർക്കറ്റ് ലീഡർ എന്ന നിലയിൽ, എല്ലാ വലുപ്പത്തിലും എല്ലാ മേഖലകളിലും ഉള്ള കമ്പനികളെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങൾ സഹായിക്കുന്നു: ലോകത്തിലെ മൊത്തം ആഗോള വാണിജ്യത്തിന്റെ 87 ശതമാനവും ഒരു എസ്എപി സിസ്റ്റത്തെ സ്പർശിക്കുന്നുണ്ട്. ഞങ്ങളുടെ മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), നൂതന അനലിറ്റിക്‌സ് സാങ്കേതികവിദ്യകൾ എന്നിവ ഉപഭോക്താക്കളുടെ ബിസിനസുകളെ സുസ്ഥിര ബുദ്ധിയുള്ള സംരംഭങ്ങൾ (sustainable intelligent enterprises) ആക്കി മാറ്റാൻ സഹായിക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആഴത്തിലുള്ള ബിസിനസ്സ് ഉൾക്കാഴ്ച നൽകാനും മത്സരങ്ങളിൽ മുൻപന്തിയിൽ എത്തുന്നതിന്  സഹായിക്കുന്നതിനുള്ള സഹകരണം വളർത്താനും എസ്എപി സഹായിക്കുന്നു.  കമ്പനികൾക്കായി ഞങ്ങൾ സാങ്കേതികവിദ്യകളെ ലളിതവത്കരിക്കുന്നു. ഇതുവഴി, തടസ്സങ്ങളില്ലാതെ അവർക്ക് ഞങ്ങളുടെ സോഫ്റ്റ് വെയറുകൾ അവർ ആ​ഗ്രഹിക്കുന്നതുപോലെ ഉപയോ​ഗിക്കാൻ കഴിയും.  ഞങ്ങളുടെ എൻഡ്-ടു-എൻഡ്  സ്യൂട്ട് ഓഫ് ആപ്ലിക്കേഷനുകളും സേവനങ്ങളും  ആഗോളതലത്തിൽ 25 വ്യവസായങ്ങളെ  ലാഭകരമായി പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നു. ഉപഭോക്താക്കൾ, പങ്കാളികൾ, ജീവനക്കാർ, ചിന്തക‍ർ എന്നിവരുടെ ഒരു ആഗോള ശൃംഖല ഉപയോഗിച്ച്, ലോകത്തെ മികച്ച രീതിയിൽ മാറ്റാനും ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും എസ്എപി സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, www.sap.com സന്ദർശിക്കുക.

സീ ബിസിനസ്സിനെക്കുറിച്ച്

ഇന്ത്യയിലെ ഒന്നാം നമ്പർ ഹിന്ദി ബിസിനസ് വാർത്താ ചാനലാണ് സീ ബിസിനസ് (ZEE BUSINESS). ലാഭത്തിനും സാമ്പത്തികാഭിവൃദ്ധിക്കുമായുള്ള നിങ്ങളുടെ ചാനലാണിത്. നൂതനമായ പ്രോഗ്രാമുകളിലൂടെ ബിസിനസ് വാർത്തകളെ 24x7 സംവിധാനമാക്കി പുതുപാത വെട്ടിത്തുറന്നുകൊണ്ട് സീ ബിസിനസ് ചാനൽ ബിസിനസ് വാർത്തകളിൽ വിപ്ലവം സൃഷ്ടിച്ചു. മാറുന്ന ഇന്ത്യയുടെ പ്രതിഫലനമാണ് സീ ബിസിനസ്. പ്രഭാതം മുതൽ പ്രദോഷം വരെ വിപണിയിലെ ഉയർച്ച താഴ്ചകളുടെ ഓരോ കോണും ZEE ബിസിനസ്സ് നിങ്ങൾക്ക് കാണിച്ച് തരുന്നു. ആഗോള വിപണികൾ മുതൽ ആഭ്യന്തര ഫ്രാഞ്ചൈസികൾ വരെയും  എവിടെ നിങ്ങളുടെ പണം നിക്ഷേപിക്കണം എന്ന് വരേയും ഉള്ള വൈവിധ്യമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഏറെ മൂ‍ർച്ചയേറിവയാണ് ഞങ്ങളുടെ പരിപാടികൾ. ഞങ്ങളുടെ ക്യാമറക്കണ്ണുകൾ നിങ്ങളെ വിവരങ്ങൾ അറിയിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. സീ ബിസിനസ് കാണൂ, ഇന്ത്യ മാറുന്നത് കാണൂ. സന്ദർശിക്കൂ  http://www.zeebiz.com

Trending News