Aadhaar-Pan Link Deadline: ജൂൺ 30-ന് മുന്‍പ് ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യാം, ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ

Aadhaar-Pan Link Deadline:  ജൂണ്‍ 30 ന് മുന്‍പ് പാന്‍ ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍, അല്ലെങ്കില്‍ അവ ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും, ഇത് സാമ്പത്തിക നടപടികള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 04:16 PM IST
  • നികുതിദായകർക്ക് പാന്‍ ആധാര്‍ ലിങ്ക് ചെയ്യാന്‍ കുറച്ച് സമയം കൂടി നൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സമയ പരിധി നീട്ടി നല്‍കിയത് എന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
Aadhaar-Pan Link Deadline: ജൂൺ 30-ന് മുന്‍പ് ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യാം, ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ

PAN Aadhaar Linking Deadline: രാജ്യത്തെ ലക്ഷക്കണക്കിന് പാൻ കാർഡ് ഉടമകൾക്ക് ഏറെ ആശ്വാസം നല്‍കിക്കൊണ്ട് മാര്‍ച്ച്‌ മാസത്തില്‍ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായനികുതി വകുപ്പ് ( Income Tax Department) നീട്ടി നല്‍കിയിരുന്നു. ഇതനുസരിച്ച് പാന്‍ - ആധാര്‍ ലിങ്ക് ചെയ്യുവനുള്ള അവസാന തിയതി ജൂണ്‍ 30 ആണ്.

Also Read:  Update Aadhaar Card details: ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി മാറ്റാൻ ഇനി 8 ദിവസം മാത്രം!! 

നികുതിദായകർക്ക് പാന്‍ ആധാര്‍ ലിങ്ക് ചെയ്യാന്‍ കുറച്ച് സമയം കൂടി നൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സമയ പരിധി നീട്ടി നല്‍കിയത് എന്ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലർ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കുലര്‍ അനുസരിച്ച് ആദായനികുതി നിയമം, 1961 ('ആക്ട്') വ്യവസ്ഥകൾ പ്രകാരം, 2017 ജൂലൈ 1-ന് മുന്‍പ് പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്‍റെ പാന്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതാണ്. ജൂണ്‍  30 നും മുന്‍പായി നിശ്ചിത ഫീസ്‌ അടച്ച് പാനും ആധാറും ബന്ധിപ്പിക്കണം എന്ന്  ആദായ നികുതി വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. 

ജൂണ്‍ 30 ന് മുന്‍പ് പാന്‍ ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍, അല്ലെങ്കില്‍ അവ ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും, ഇത് സാമ്പത്തിക നടപടികള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. 
 
പാന്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം?  ( How to link PAN and Aadhaar easily?) 

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം.    

1.www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
2.PAN നമ്പര്‍ നല്‍കുക

3. ആധാര്‍ നമ്പര്‍ നല്‍കുക

4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.

4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.

5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News