New Delhi: കര്‍ഷക സമരം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന അന്തിമ ചര്‍ച്ച നാളെ.
കർഷക നേതാക്കൾ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന നിര്‍ണ്ണായക യോഗത്തിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട ഭാവി നടപടികള്‍ക്ക് തീരുമാനമുണ്ടാകും.
സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി നിബന്ധനകളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. കര്‍ഷകസമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍ലിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ ഈ ആവശ്യം ഉന്നയിച്ചത്.
അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മറിച്ചാണ്. സമരം പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ മാത്രം കേസുകള്‍ പിന്‍വലിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച അറിയിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയത്. എല്ലാം പരിഹരിക്കുന്നതുവരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...