Bank Holiday February 2024 : ഈ 11 ദിവസങ്ങൾ കുറിച്ച് വെച്ചോള്ളൂ; ഫെബ്രുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക ഇതാ

Bank Holiday List For February 2024 : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികൾ പ്രമാണിച്ചാണ് ഈ അവധികൾ റിസർവ് ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Jan 28, 2024, 08:45 PM IST
  • ബാങ്കുകൾ പ്രവർത്തിക്കുക 18 ദിവസം മാത്രം
  • ബാങ്കുകൾ അടച്ചിടുമെങ്കിലും ബാങ്കുകളുടെ ഓൺലൈൻ, എടിഎം സേവനങ്ങളും ലഭ്യമാണ്.
Bank Holiday February 2024 : ഈ 11 ദിവസങ്ങൾ കുറിച്ച് വെച്ചോള്ളൂ; ഫെബ്രുവരിയിലെ ബാങ്ക് അവധികളുടെ പട്ടിക ഇതാ

Bank Holidays February 2024 : ഫെബ്രുവരി മാസം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ്. അതിന് മുന്നോടിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി മാസത്തിലെ രാജ്യത്തെ ബാങ്കുകൾക്ക് അവധി ദിനങ്ങൾ ഏതെല്ലാമാണെന്ന് പ്രഖ്യാപിച്ചു. ആർബിഐ പുറത്ത് വിട്ട പട്ടികയിൽ 11 ദിവസമാണ് രാജ്യത്തെ ബാങ്കുകൾക്ക് അവധി ലഭിക്കുക. ഈ ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിടുമെങ്കിലും ബാങ്കുകളുടെ ഓൺലൈൻ, എടിഎം സേവനങ്ങളും ലഭ്യമാണ്.

ഫെബ്രുവരിയിൽ 11 ദിവസങ്ങളിൽ ബാങ്ക് അവധി ലഭിക്കുമ്പോൾ ബാങ്കുകൾ പ്രവർത്തിക്കുക 18 ദിവസം മാത്രമേ ഉള്ളൂ. ഉത്സവങ്ങളും മറ്റ് പ്രധാന ദിവസങ്ങൾക്ക് പുറമെ ഈ 11 ദിവസത്തെ അവധി ദിനങ്ങളിൽ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടുന്നു. കൂടാതെ, ആർബിഐയുടെ ബാങ്ക് അവധിക്കാല പട്ടിക പ്രാദേശികാടിസ്ഥാനത്തിൽ അവധി ദിനങ്ങൾ നൽകുന്നുവെന്നതും അവധിക്കാല പട്ടിക ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.

ALSO READ : Post Office Special Scheme: ആർഡിയിൽ നിക്ഷേപിച്ചാൽ ഗുണമെന്താണ്, മികച്ച പലിശ നിരക്ക്

2024 ഫെബ്രുവരി മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

ഫെബ്രുവരി 4, 2024: ഞായറാഴ്ച- രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

2024 ഫെബ്രുവരി 10: രണ്ടാം ശനിയാഴ്ചയായതിനാൽ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും. ഗാംഗ്‌ടോക്കിൽ ആഘോഷിക്കപ്പെടുന്ന ലോസാർ എന്ന ഉത്സവം മാസത്തിലെ ഇതേ ദിവസമാണ്.

ഫെബ്രുവരി 11, 2024:  ഞായറാഴ്ച ആയതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടഞ്ഞുകിടക്കും.

ഫെബ്രുവരി 14, 2024: വടക്കേ ഇന്ത്യയിൽ സാധാരണയായി സരസ്വതി പൂജ എന്ന് വിളിക്കപ്പെടുന്ന ബസന്ത് പഞ്ചമി പ്രമാണിച്ച് ത്രിപുര, ഒറീസ്സ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ എല്ലാ ബാങ്കുകളും ഈ തീയതിയിൽ അടഞ്ഞ് കിടക്കും.

ഫെബ്രുവരി 15, 2024:  മണിപ്പൂരിലെ  ലുയി-ൻഗായ്-നി ആഘോഷത്തെ തുടർന്ന് ബാങ്കുകൾ അടച്ചിടും.

ഫെബ്രുവരി 18, 2024: ഞായറാഴ്ച ആയതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടഞ്ഞുകിടക്കും.

ഫെബ്രുവരി 19, 2024: ഛത്രപതി ശിവാജി ജയന്തി പ്രമാണിച്ച് മഹാരാഷ്ട്രയിൽ ബാങ്ക് അവധിയാണ്.

ഫെബ്രുവരി 20, 2024: സംസ്ഥാന ദിനം ആഘോഷിക്കുന്നതിനാൽ മിസോറാമിലും അരുണാചൽ പ്രദേശിലും ബാങ്ക് അവധി.

2024 ഫെബ്രുവരി 24: രണ്ടാം ശനി, രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും.

ഫെബ്രുവരി 25, 2024: ഞായറാഴ്ചയാണ്, രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടഞ്ഞുകിടക്കും.

ഫെബ്രുവരി 26, 2024: ന്യോകം ആഘോഷത്തെ തുടർന്ന് അരുണാചൽ പ്രദേശിലെ ബാങ്കുകൾക്ക് അവധി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News