മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ് ആർഡി. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാനും കാലാവധി പൂർത്തിയാകുമ്പോൾ ഇതിൽ നിന്ന് നിങ്ങൾക്ക് പലിശ സഹിതം തുക ലഭിക്കുകയും ചെയ്യും. എല്ലാ മാസവും ഒരു നിശ്ചിത തുക ആർഡി വഴി നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക ലാഭം അടക്കമുള്ള ഗുണങ്ങൾ ഉണ്ടാവും.
ഗവൺമെൻറ് ഗ്യാരണ്ടിയുള്ള പദ്ധതി കൂടിയാണ് റിക്കറിങ്ങ് ഡെപ്പോസിറ്റ്. ഇത് എല്ലാ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും ലഭ്യമാണ്. 1 വർഷം മുതൽ 10 വർഷം വരെ കാലാവധിയിൽ നിങ്ങൾക്ക് ആർഡി സ്കീമുകളിൽ ചേരാൻ കഴിയും.
നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഏത് കാലാവധി വേണമെങ്കിലും തിരഞ്ഞെടുക്കാം. പോസ്റ്റോഫീസിലാണ് ആർഡി എങ്കിൽ തുടർച്ചയായി അഞ്ച് വർഷമാണ് നിക്ഷേപം നടത്തേണ്ടുന്നത്. ഇതിൽ നിന്നും നിങ്ങൾക്ക് നല്ല പലിശയും ലഭിക്കും.
പോസ്റ്റ് ഓഫീസ് ആർഡി പലിശ
വെറും 100 രൂപ വഴി വേണമെങ്കിലും പോസ്റ്റ് ഓഫീസ് ആർഡി ആരംഭിക്കാം. ഇതിൽ പരമാവധി നിക്ഷേപ പരിധിയില്ലെന്നതാണ് പ്രത്യേകത. പലിശ കൂടുമ്പോൾ ഇതിൻറെ പ്രയോജനം നിങ്ങൾക്കും ലഭിക്കും. നിലവിൽ 6.7 ശതമാനമാണ് പലിശ. ഓരോ പാദത്തിലും പ്രത്യേകമായാണ് പലിശ കണക്കാക്കുന്നത്. നിങ്ങൾക്ക് 5 വർഷത്തിനുള്ളിൽ പലിശ രൂപത്തിൽ മികച്ച ലാഭം ലഭിക്കും.
പ്രതിമാസം 5000, ലാഭം എത്ര
പ്രതിമായം 5,000 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിച്ചാൽ, 5 വർഷം കൊണ്ട് നിക്ഷേും ആകെ 3,00,000 രൂപയാകും. പലിശ 6.7 ശതമാനം എന്ന നിരക്കിൽ കണക്കാക്കിയാൽ പലിശ തുക ആകെ 56,830 രൂപയാകും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 3,56,830 രൂപ ആകെ ലഭിക്കും.
ലോൺ സൗകര്യം
12 തവണ നിക്ഷേപിച്ചാൽ വായ്പാ സൗകര്യം ആഡിയിൽ നിന്ന് ലഭിക്കും. ഒരു വർഷത്തിനുശേഷം, നിങ്ങളുടെ അക്കൗണ്ടിലെ ആകെ തുകയുടെ 50 ശതമാനം വരെ നിങ്ങൾക്ക് വായ്പയെടുക്കാം. വായ്പ തുക ഒറ്റത്തവണയായോ തുല്യ പ്രതിമാസ തവണകളായോ അടയ്ക്കാനും സാധിക്കും. വായ്പ തുകയുടെ പലിശ 2% + RD അക്കൗണ്ടിന് ബാധകമായ നിരക്കിലായിരിക്കും ഉണ്ടാവുക.
പ്രീ-മെച്വർ ക്ലോഷർ
RD അക്കൗണ്ടിൻ്റെ കാലാവധി 5 വർഷമാണ്. എന്നാൽ 3 വർഷത്തിനു ശേഷം വേണമെങ്കിൽ പ്രീ-മെച്വർ ക്ലോഷർ അനുവദനീയമാണ്. ഇനി കാലാവധി പൂർത്തിയായായൽ RD അക്കൗണ്ട് 5 വർഷത്തേക്ക് കൂടി വീണ്ടും തുടരാം.ഇതിൽ സിംഗിൾ അക്കൗണ്ട് കൂടാതെ 3 പേർക്ക് വരെ ജോയിൻ്റ് അക്കൗണ്ട് തുറക്കാം. കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാനും സൗകര്യമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.