Changes from April : ഏപ്രിൽ 1 മുതൽ വരുന്നത് വൻ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാലിയാകും

Finance Alert : ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 നാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 01:55 PM IST
  • നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി 2022 മാർച്ച് 31 ന് മുമ്പ് ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിഷ്ക്രിയമാകും
  • ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 നാണ്.
  • നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ ഏറ്റവും കുറഞ്ഞത് 500 രൂപ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
Changes from April : ഏപ്രിൽ 1 മുതൽ വരുന്നത് വൻ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കാലിയാകും

ഏപ്രിൽ 1 ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നിയമങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരുന്നത്. പുതിയ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ കടുത്ത സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമായേക്കും. ഇതിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ മാറ്റങ്ങളും, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതും, പിഎം കിസാന്റെ കെവൈസി പൂർത്തിയാക്കുന്നതും ഒക്കെ ഉൾപ്പെടുന്നുണ്ട്. വരുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പാൻ ആധാർ ലിങ്കിങ്

നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി 2022 മാർച്ച് 31 ന് മുമ്പ് ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിഷ്ക്രിയമാകും. കൂടാതെ നിങ്ങൾക്ക് ആധാറുമായി ബന്ധിപ്പിക്കാത്തതിന് പിഴയടക്കേണ്ടിയും വരും. പിഴ എത്ര രൂപയാണെന്ന് എത്രയാണെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഈ തുക 1000 രൂപയ്ക്ക് മുകളിൽ പോകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ മാർച്ച് 31 ന് മുമ്പ് പാൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ മറക്കരുത്.

ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി

ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി 2022 മാർച്ച് 31 നാണ്. ഒരു ബാങ്ക് ഉപഭോക്താവ് ബാങ്കിൽ തന്റെ പാൻ നമ്പർ, മേല്‍വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയ രേഖകൾ  നൽകണം. ഇല്ലെങ്കിൽ നിങ്ങളുടെ സേവിങ്സ് അക്കൗണ്ട് ബ്ലോക്ക് ആകാനും, പിഴ ഈടാക്കാനും കാരണമാകും.

പോസ്റ്റ് ഓഫീസ് സേവിങ് അക്കൗണ്ട്

നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ ഉണ്ടങ്കിൽ അത് ഉടൻ തന്നെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ, ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 1 ന് ശേഷം ഇത്തരം അക്കൗണ്ടുകളിൽ നിന്നുള്ള പലിശ തുക അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സേവിങ്സ് അക്കൗണ്ടുകളിലേക്ക് മാത്രമേ എത്തൂ.

  പിപിഎഫ് അക്കൗണ്ട്

നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ ഏറ്റവും കുറഞ്ഞത് 500 രൂപ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ഏപ്രിൽ 1 ഓട് കൂടി നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയം ആകും.  പിന്നീട് അക്കൗണ്ട് വീണ്ടും ആക്റ്റീവ് ആക്കണമെങ്കിലും പിഴ അടയ്‌ക്കേണ്ടി വരും. അതിനാൽ തന്നെ അക്കൗണ്ടിൽ 500 രൂപയെങ്കിലും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ഐടിആർ

2021   2022 വർഷത്തിലെ ഇൻകം ടാക്സ് റിട്ടേൻസ് ഫയൽ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31  ആണ് . 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234F പ്രകാരം ഐടിആർ ഫയൽ ചെയ്യാൻ വൈകിയാൽ 5000 രൂപവരെ പിഴയീടാക്കും. 5 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവരിൽ നിന്ന് 1000 രൂപയും പിഴയീടാക്കാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News