സ്ഥിര നിക്ഷേപ പലിശ നിരക്കുകളിൽ കാര്യമായ മാറ്റമില്ലാതെ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. പല പൊതുമേഖല ബാങ്കുകളും നിക്ഷേപ നിരക്ക് 8 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക്, കർണ്ണാടക ബാങ്ക് എന്നിവർ പരിശ 8 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ നിക്ഷേപത്തിന് നിങ്ങൾക്ക എത്ര രൂപ സമ്പാദിക്കാൻ സാധിക്കും എന്ന് പരിശോധിക്കാം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
സാധാരാണ ഉപഭോക്താക്കൾക്ക് 7 ദിവസത്തിനും 45 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ 3.5 ശതമാനമാണ്. ഇത് 46 ദിവസം മുതൽ 90 ദിവസമാണെങ്കിൽ 4.5 ശതമാനം പലിശ ലഭിക്കും . 91 ദിവസം മുതൽ 120 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.8 ശതമാനമാണ് പലിശ. 121 ദിവസം മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ പലിശ 4.9 ശതമാനം ആയിരിക്കും. 399 ദിവസം കാലാവധി പൂർത്തിയാകുന്നവയ്ക്ക് 7.25 പലിശ പലിശ ലഭിക്കും. അതേസമയം 400 ദിവസം മുതലുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ ലഭിക്കുക.
8 ശതമാനം പലിശ
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 0.5 ശതമാനം അധിക പലിശ നൽകുന്നുണ്ട്. 399 ദിവസ എഫ്ഡികളിൽ 7.75 ശതമാനം പലിശ ബാങ്ക് നൽകും. 80 വയസിന് മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 0.75 അധിക നിരക്കിലും പലിശ ലഭിക്കും. 399 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശയാണ് അധികമായി നൽകുന്നത്.
കർണാടക ബാങ്ക്
7 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് സ്വകാര്യ ബാങ്കായ കർണാടക ബാങ്ക് 3.5 ശതമാനം പലിശ നൽകും. 45 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കും ബാങ്ക് 3.5 ശതമാനം പലിശയും 91 ദിവസം മുതൽ 179 ദിവസം വരെ നിക്ഷേപങ്ങൾക്ക് 5.25 ശതമാനവുമാണ് പലിശ.
180 ദിവസം മുതൽ 269 ദിവസത്തേക്ക് 6 ശതമാനം പലിശ, 270 ദിവസത്തിനും 1 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.5 ശതമാനം പലിശ, 1 വർഷത്തിനും 2 വർഷത്തിനും ഇടയിൽ 6.95 ശതമാനം പലിശ, 375 ദിവസ കാലാവധി പൂർത്തിയാകുമ്പോൾ 7.1 ശതമാനം പലിശ, 444 ദിവസത്തേക്ക് 7.25 ശതമാനം പലിശ, രണ്ട് വർഷത്തിനും 5 വർഷത്തിനും ഇടയിൽ 6.5 ശതമാനം പലിശ എന്നിവ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് കർണാടക ബാങ്ക് 0.40 ശതമാനം പലിശയാണ് നൽകുന്നത്. 444 ദിവസത്തെ എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം അധികം പലിശ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.